താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്ത് പൊലീസ്. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്.മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് കൊക്കയിലേക്ക് ചാടിയത് എന്നു തിരിച്ചറിഞ്ഞു. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. നേരത്തെ 90 ഗ്രാം എംഡിഎംഎയോടെ ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക
E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com