Thursday, September 18News That Matters

‘സേനയെ ഇകഴ്‌ത്താൻ അൻവറിനൊപ്പം ചേര്‍ന്നു’; പോലീസുകാര്‍ക്കുനേരേ അന്വേഷണം

കേരള പോലീസിനും മലപ്പുറം മുൻ പോലീസ് സൂപ്രണ്ട് സുജിത്ത് ദാസിനുമെതിരേ പി.വി. അൻവർ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ക്കുപിന്നില്‍ പ്രവർത്തിച്ച പോലീസുകാർക്കുനേരേ അന്വേഷണം. പോലീസിനെ മോശമായി ചിത്രീകരിക്കാൻ നേരത്തേ നടപടിക്ക് വിധേയരായ പോലീസുകാർ ഗൂഢാലോചന നടത്തിയെന്നും അതില്‍ അൻവർ എം.എല്‍.എ.യും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസും ഭാഗമായെന്നുമുള്ള വിവരത്തെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്. രഹസ്യാന്വേഷണവിഭാഗത്തിന്റെ അന്വേഷണത്തിന്റെ പ്രാഥമികറിപ്പോർട്ടില്‍ കോഴിക്കോട് വിമാനത്താവളത്തിലും മലപ്പുറം ജില്ലയിലെ വിവിധ ഹോട്ടലുകളിലുമുള്‍പ്പെടെ എട്ടിടങ്ങളില്‍വെച്ച്‌ ഗൂഢാലോചന നടന്നതായി വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ പതിനഞ്ചുപേരുടെ പങ്കാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരെല്ലാം വകുപ്പുതലനടപടി നേരിട്ടവരുമാണ്.

സൂപ്രണ്ട് റാങ്കില്‍ പ്രവർത്തിച്ച രണ്ടുപേരും ഗൂഢാലോചനയിലും വിവരങ്ങള്‍ ചോർത്തിനല്‍കിയതിലും ഭാഗമായിട്ടുണ്ടെന്ന വിവരവുമുണ്ട്. പോലീസില്‍ പ്രവർത്തിച്ച്‌ പിന്നീട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഭാഗമായ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേയ് 29-നും 30-നുമായി എടവണ്ണപ്പാറയില്‍വെച്ചാണ് പ്രധാന ഗൂഢാലോചന നടന്നത്. പന്ത്രണ്ടുപേർ പങ്കെടുത്തു. ജൂണ്‍ ഒൻപതിന് കൊണ്ടോട്ടിയിലെ ഒരു വീട്ടില്‍വെച്ച്‌ സംഘത്തിലെ ഒൻപതുപേർ ഒന്നിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളില്‍ സംഘത്തിലെ ചിലർ വാട്സാപ്പിലൂടെ സുപ്രധാന വിവരങ്ങള്‍ കൈമാറി.ഓഗസ്റ്റ് 24-നും സെപ്റ്റംബർ 16-നും കോഴിക്കോട് വിമാനത്താവളത്തില്‍വെച്ചും കൂടിക്കാഴ്ചകള്‍ നടന്നതായാണ് കണ്ടെത്തല്‍. മലപ്പുറം എസ്.പി. ഓഫീസിലെ മരംമുറി ഉള്‍പ്പെടെയുള്ളവയെക്കുറിച്ചുള്ള തെളിവ് ചോർന്നതിലും അന്വേഷണമുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version