കോഴിക്കോട്: വയനാട് ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമുട്ടം തുടങ്ങിയ മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ റാഫിന്റെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പ്രവർത്തകർക്ക് ഉറപ്പു നൽകി. കോഴിക്കോട് വ്യാപാരഭവനിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നദ്ദേഹം. പോലീസ്, മോട്ടോവാഹന, എക്സൈസ് , ശുചിത്വമിഷൻ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിൽ വിപുലമായ കർമ്മപരിപാടികൾ ആരംഭിക്കും. റോഡുസുരക്ഷ, ആരോഗ്യ ബോധവൽക്കരണം, ലഹരി വ്യാപനം തടയൽ എന്നിവക്കായി പുതുപ്പാടി, താമരശ്ശേരി മേഖലകളിൽ സെപ്റ്റംമ്പർ ആദ്യവാരത്തിൽ തന്നെ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നദ്ദേഹം പറഞ്ഞു. റാഫ് ജില്ലാ പ്രസിഡണ്ട് കെ പി സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ടി പി എ മജീദ് മുഖ്യ പ്രഭാഷണം നടത്തി. നസീം കൊടിയത്തൂർ, മൊയ്തു മുട്ടായി, വി അനീഷ്,കെഎൻഎ അമീർ, പി കെ മജീദ്, ഹസ്സൻകച്ചേരി, അരുൾദാസ്, എംആർസി,ദിനേശ് ബാബു കടലുണ്ടി,അഫ്സൽ മുക്കം, മുജീബ് പെരുമണ്ണ, ഹിഷാം, റിത ജസ്റ്റിൻ, സാബിറ ചേളാരി, വിപി റോഷ്ന, റസീന, പിവി സുമി, ജമീല മാങ്കാവ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല ജനറൽ സെക്രട്ടറി ശിവപ്രസാദ് തിക്കൊടി സ്വാഗതവും കുഞ്ഞാമിന നന്ദിയും പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
