Tuesday, April 7News That Matters

കൊളപ്പുറം A R നഗറിൽ ഒറീസ്സ ക്കാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

വേങ്ങര: എ.ആർ. നഗർ കൊടുവായൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിന് എതിർവശത്തുള്ള കെട്ടിടത്തിന് മുകളിലാണ് ഒറീസ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.​കൊല്ലപ്പെട്ട യുവാവിനോടൊപ്പം താമസിച്ചിരുന്നയാളെ സംഭവത്തിന് പിന്നാലെ കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കൊലപാതകമാണെന്ന സംശയത്തെത്തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരികയാണ്. വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.​മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും. ഒപ്പം താമസിച്ചിരുന്നയാളെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version