Tuesday, May 26News That Matters

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടി പതിനാറുങ്ങൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ചാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ വണ്ടി ഓടിച്ചിരുന്ന അബ്ദുൽ ഗഫൂറിന് പരിക്കേറ്റു. മുഹമ്മദ് ഷാദിലിന്റെ മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version