കുട്ടിയെ കണ്ടു കിട്ടി ഷെയർ ചെയ്ത എല്ലാ പ്രേക്ഷകർക്കും നന്ദി
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
മലപ്പുറം: വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ടതിനെ തുടർന്ന് 2 മാസത്തോളമായ് കുടിവെള്ളം കിട്ടാകനിയായ് നേട്ടോട്ടമോടിയ മക്കരപറമ്പ് മേലേ കാളാവ് കോട്ട പറമ്പ് ലക്ഷം വീട് കോളനി അടക്കമുള്ള പ്രദേശത്ത് ആശ്വാസത്തിൻ്റെ തെളിനീരുമായി മക്കരപറമ്പ് സർവീസ് സഹകരണ ബാങ്കിൻ്റെ ഇടപ്പെടൽ, ദിവസവും 8000 ലിറ്റർ കുടി വെള്ളം എത്തിച്ചു കൊടുത്താണ് ആ പ്രതിസന്ധിക്ക് പരിഹാരമായത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വണ്ടൂർ: വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തിവന്ന യുവാവിനെ വണ്ടൂർ പോലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് പിടികൂടി. 10 ഗ്രാം MDMAയുമായി വടപുറം സ്വദേശി കോട്ടായി ഫാസിൽ (26) നെയാണ് പോലീസ് ഇൻസ്പെക്ടർ കെ.സലീം അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വണ്ടൂർ പോലീസും ഡാൻസാഫും ചേർന്ന് ഇന്ന് രാവിലെ 10.00 മണിയോടെ തിരുവാലി ചെള്ളിത്തോട് എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് MDMA കണ്ടെടുത്ത്. ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി MDMA വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. പോക്സോ, ബൈക്ക് മോഷണം തുടങ്ങിയ കേസ്സുകളിലും ഫാസിൽ പ്രതിയാണ്. SI അബ്ദുൾ സമദ്, സിപിഒ നദീറ എന്നിവരും ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദ...
കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ മേക്കപ്പ് ആർട്ടിസ്റ്റ് മരിച്ചു. എറണാകുളം നോർത്ത് കൈതാരം ആലക്കട റോഡ് പ്രശാന്ത് നിവാസിൽ മണപ്പിള്ളിൽ എൻ.വി. ഗോപി (78) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ജില്ലാ സ്കൂൾ കലോത്സവം. ചവിട്ടുനാടക മത്സരത്തിനായി പൊന്നാനി വിജയമാത ഹൈസ്കൂൾ വിദ്യാർഥികൾക്ക് മേക്കപ്പ് ഇട്ടുകൊടുക്കുകയായിരുന്നു ഇദ്ദേഹം. ഒരു കുട്ടിയുടേത് പൂർത്തിയാക്കി രണ്ടാമത്തെ കുട്ടിക്ക് മേക്കപ്പ് ഇട്ടു കൊടുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ കലോത്സവ നഗരിയിലെ മെഡിക്കൽ ടീം പരിശോധിച്ചു. തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നോർത്ത് പറവൂർ ഗോതുരുത്തിലെ ചവിട്ടുനാടക പരിശീലകൻ തമ്പി പയ്യമ്പിള്ളിയുടെ സംഘത്തിലെ മേക്ക് അപ്പ് ആർട്ടിസ്റ്റ് ആണ് ഗോപി. എറണാകുളത്തുനിന്ന് പുലർച്ചെ മൂന്നരയേടെ പ...
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ താൻ പരിഹസിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയനെയാണ് താൻ വിമർശിച്ചതെന്നും അതാണ് സമസ്തയ്ക്കെതിരായി മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും പിഎംഎ സലാം പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ മുഖ്യമന്ത്രി കളിച്ചുകൊണ്ടിരിക്കുന്ന വർഗീയ കാർഡിനെക്കുറിച്ച് നന്നായി അറിയാം. അദ്ദേഹത്തിൻറെ പ്രസ്താവനകളും പ്രചരണങ്ങളും എല്ലാവർക്കുമറിയാം. അപ്പോഴാണ് അദ്ദേഹം സ്വന്തം കാലിലെ മന്ത് മറയ്ക്കാൻ മുസ്ലിം ലീഗിൻറെ തലയിലേക്ക് ഓരോന്ന് ഇടുന്നതെന്നും സലാം ആരോപിച്ചു. അദ്ദേഹമടക്കമുള്ള സിപിഐഎം നേതാക്കന്മാർ പാണക്കാട് കുടുംബത്തെക്കുറിച്ചും തങ്ങളെക്കുറിച്ചും പറഞ്ഞ പ്രസ്താവനകൾ ഇന്നും ജീവനോടെ നിലനിൽക്കുന്നുണ്ട്. തങ്ങളെ അപമാനിച്ച് മുസ്ലിം ലീഗിനെ തകർക്കാമെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്. അത് നല്ലതിനല്ലെന്നും പിഎംഎ സ...
കോടതി നടപടികള്‍ റീല്‍സാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനൂർ സ്വദേശി മൻസൂർ അലി (24)ക്കെതിരെയാണ് നടപടി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ റീല്‍സായി പ്രചരിപ്പിക്കുകയായിരുന്നു. കോടതി മുറിയില്‍ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണില്‍ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പ്രചരിപ്പിച്ചത്. ഇയാള്‍ തന്റെ പേരിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ എത്തിയത്.
ഇതിനിടെയാണ് കോടതിയുടെ നപടിക്രമങ്ങള്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവാൻ ഒരു ശ്രമം നടത്തിയത്. ഇത് യുവാവിനെ പണിയാവുകയായിരുന്നു. കേരള പൊലീസ് ആക്ടിലെ 120 (0), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67 വകുപ്പ്, ഭാരതീയ ന്യായ സൻഹിത 73, 78 എന്നീ വകുപ്പുകള്‍ പ്രകാരം മലപ്പുറം പൊലീസാണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍ ഫ...
കറണ്ട് ബില്ലടയ്ക്കാൻ ഫോണ്‍വിളിച്ച് ആവശ്യപ്പെട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫീസിലെത്തി മർദ്ദിച്ചു. മലപ്പുറം ജില്ലയില്‍ വണ്ടൂർ സെക്ഷൻ ഓഫീസിലെ ലൈൻമാനായ കാപ്പില്‍ സി സുനില്‍ ബാബുവിനാണ് മർദ്ദനമേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിയായ പള്ളിക്കുന്ന് തച്ചുപറമ്ബൻ സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.നാല്‍പ്പത്തെട്ടുകാരനായ ഇയാള്‍ വെട്ടുകത്തിയുമായി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്.രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കറണ്ട് ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥർ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്. ഇതില്‍ പ്രകോപിതനായി കെഎസ്ഇബി ഓഫീസില്‍ എത്തിയ സക്കറിയ സാദിഖ്, ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പുറകില്നിന്നും പിടിച്ചു തള്ളുകയും ക...
ഭൂമിക്കടിയില്‍ നിന്ന് തുടര്‍ച്ചയായ ശബ്ദവും പ്രകമ്പനവും ഉണ്ടായ പോത്തുകല്‍ പഞ്ചായത്തിലെ ഉപ്പട ആനക്കല്ല് പ്രദേശത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് (എന്‍.സി.ഇ.എസ്.എസ്) ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്കെത്തി. ഭയപ്പെടേണ്ട ഒരു സാഹചര്യവും പ്രദേശത്തില്ലെന്നും പീച്ചിയിലും കണ്ണൂരിലുമുള്ള സിസ്മിക് സ്റ്റേഷനില്‍നിന്ന് ലഭിച്ച ഡാറ്റ പ്രകാരം 1.5 മാഗ്നിറ്റിയൂഡിന് മുകളിലുള്ള പ്രകമ്പനങ്ങള്‍ പ്രദേശത്ത് റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. കാലപ്പഴക്കം ചെന്ന വിള്ളലുകളാണ് കെട്ടിടങ്ങള്‍ക്കുള്ളതെന്നും കണ്ടെത്തി. പ്രദേശവാസികളുമായി സംസാരിച്ച സംഘം, കേരളത്തില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത രണ്ടുമൂന്നു മാസം പ്രദേശം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അറിയിച്ചു. ശേഷം ജില്ലാ കലക്ടര്‍ വി.ആര് വിനോദുമായി കലക്ടറേറ്റില്‍ കൂടിക്കാഴ്ച നടത്തിയ...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍, തൃശൂര്‍ സ്വദേശികളായ നാലുപേരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കവര്‍ച്ചാസംഘത്തില്‍ അഞ്ചുപേര്‍ കൂടിയുണ്ടെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശികളായ പ്രഭുലാല്‍, ലിജിന്‍രാജന്‍, തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ നിഖില്‍, സജിത് സതീശന് എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരില്‍ നിന്നും കവര്‍ന്ന സ്വര്‍ണം കണ്ടെടുത്തിട്ടില്ല. കവര്‍ച്ചാ സംഘത്തിലെ മറ്റു സംഘാംഗങ്ങള്‍ക്കായി പൊലീസ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തി വരികയാണ്.
എം കെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്(50) അനുജന് ഷാനവാസ് എന്നിവരെയാണ് ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവരുകയായി...
സിനിമ സീരിയല്‍ നടനും അധ്യാപകനുമായ വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുല്‍ നാസർ പോക്സോ കേസില്‍ അറസ്റ്റില്‍. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡന വിവരം പെണ്‍കുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം അടക്കം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധന അടക്കം നടപടികള്‍ പൂർത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്യും.സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ ഉള്‍പ്പടെ ഇയാള്‍ വേഷമിട്ടിട്ടുണ്ട്. കൂടാതെ സീരിയലിലും വേഷമിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലും നാസറുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ...
മലപ്പുറം; വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഫോണ്‍ വിളിച്ച് അറിയിച്ച് ഉദ്യോഗസ്ഥനെ ഓഫീസിലെത്തിച്ച് മര്‍ദ്ദിച്ച് ഉപഭോക്താവ്. വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലെന്‍മാന്‍ കാപ്പില്‍ സി സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. സംഭവത്തില്‍ പള്ളിക്കുന്ന് തച്ചു പറമ്പന്‍ സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈദ്യുതി ബില്ല് അടയ്ക്കാത്തവരുടെ പേരുകള്‍ നോക്കി ഫോണ്‍ ചെയ്യുകയായിരുന്നു ഉദ്യോഗസ്ഥന്. ഇതിനിടെയാണ് സക്കറിയയുടെ പേര് കണ്ടത്. പിന്നാലെ ഫോണ്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പ്രകോപിതനായ ഇായാള്‍ ഓഫീസിലെത്തി ഫോണ്‍ ചെയ്ത ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. വെട്ടുകത്തിയുമായി ഓഫീസിലെത്തിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. മറ്റ് ജീവനക്കാര്‍ ജീവഭയത്താല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സുനില്‍ബാബുവിന്...
എടവണ്ണ : അഞ്ച് ടൺ റബ്ബർ ഷീറ്റ് മോഷണം പോയ കേസിൽ 2 പേരെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരുവാരക്കുണ്ടിൽ നിന്നും എടവണ്ണയിലെത്തിയ വാഹനത്തിലെ 5 ടൺ റബ്ബർ ഷീറ്റാണ് പ്രതികൾ മോഷ്ടിച്ച് കടത്തിയത്. റബ്ബർ ഷീറ്റുമായി വന്ന വാഹനത്തിലെ ഡ്രൈവർമാരുടെ സഹായത്തോടെയാണ് മോഷണം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കരുവാരക്കുണ്ടിൽ നിന്നും അഞ്ച് ടെൻ റബ്ബർ ഷീറ്റുമായി എടവണ്ണ തുഞ്ചത്ത് എഴുത്തച്ഛൻ സ്റ്റോറിൽ നിന്നും റബ്ബർ ഷീറ്റ് ലോഡ് ചെയ്യാനായി വാഹനം എടവണ്ണയിലേക്ക് പുറപ്പെട്ടത്. അഹമ്മദാബാദിലേക്കുള്ള ലോഡായിരുന്നു ഇത്. ഞായറാഴ്ച സ്ഥാപനം അവധിയായതിനാൽ കരുവാരക്കുണ്ടിൽ നിന്നും കൊണ്ടുവന്ന റബ്ബർ ഷീറ്റുമായി ഡ്രൈവർമാർ വാഹനം യാത്രാമധ്യേ നിലമ്പൂർ എടവണ്ണ പാതയിൽ പാർക്ക് ചെയ്തു. ഞായറാഴ്ച എടവണ്ണയിൽ എത്തിയ വാഹനം എടവണ്ണ കല്ലിടുമ്പ് വ്യാപാര ഭവന് എതിർവശത്തായാണ് പാർക്ക് ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈ...
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം തന്നെയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നതാണ് ശ്രദ്ധേയം. പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്രപരസ്യം നൽകിയതിന്റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപ് വാര്യരുടെ കൂടിക്കാഴ്ച. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. അത്തരമൊരു സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വലിയൊരു മനുഷ്യനാണ് ജിഫ്രി തങ്ങള്‍. ഏറെക...
മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞ് വീണു മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരിച്ച മങ്കട കൂട്ടിൽ നായ്ക്കത്ത് റംലയുടെ (62) മയ്യിത്ത് നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്തീനാണ് (76) പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചത്.
(ചൊവ്വാഴ്ച) രാവിലെ പത്തരയോടെയാണ് സംഭവം. കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്കാരം. ആളുകൾ മുഴുവൻ പള്ളിയിൽ കയറിക്കഴിഞ്ഞ ശേഷം നമസ്കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കിയത്.മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്ജിദുൽ ഫലാഹിലും, ഇസ്ലാഹ് മസ്ജിദിലും മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 4.30ന് കൂട്ടിൽ മഹല്ല...
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ 2011 ഏജ് കാറ്റഗറി ഇന്റര്‍ അക്കാദമി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉണ്ണ്യാല്‍ സ്പോര്‍ട്സ് അക്കാദമി കോട്ടപ്പടി സ്പോര്‍ട്സ് അക്കാദമിയെ തോല്പിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഉണ്ണ്യാല്‍ സ്പോര്‍ട്സ് അക്കാദമി വിജയം നേടിയത്.ഇന്ത്യന്‍ യൂണിവേഴ്സിറ്റി മുന്‍ ക്യാപ്റ്റനും മുന്‍ കെ.എസ്.ഇ.ബി താരവുമായ മങ്കട സുരേന്ദ്രന് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. റണ്ണര്‍ അപ്പ് ട്രോഫി മലപ്പുറം സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം സി സുരേഷില്‍ നിന്ന് കോട്ടപ്പടി അക്കാദമി ഏറ്റുവാങ്ങി. ബെസ്റ്റ് പ്ലെയര്‍ ആയി ഗോള്‍കീപ്പറായ മുഹമ്മദ് ആഷിലിന് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അര്ജുന് വി.ആര് മൊമെന്റോ നല്കി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യ...
നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള പദ്ധതി വഴി 528 നഴ്സുമാര്‍ ജര്‍മ്മനിയിലെത്തിയതിന്റെ ആഘോഷം സംഘടിപ്പിച്ചു. ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിച്ച ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതില് പതനത്തിൻ്റെ 35-ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമായിരുന്നു 500 പ്ലസ് ആഘോഷപരിപാടി. നോര്‍ക്ക റൂട്ട്സിന്റെ മികച്ച പിന്തുണയാണ് പദ്ധതിയുടെ വിജയത്തിനു പിന്നിലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ബംഗലൂരുവിലെ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അച്ചിം ബുകാർട്ട് അഭിപ്രായപ്പെട്ടു. രണ്ടുവര്‍ഷത്തിനുളളില്‍ മികച്ച നേട്ടം കൈവരിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗോയ്ഥേ സെന്ററിനേയും ബന്ധപ്പെട്ട എല്ലാവരേയും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അഭിനന്ദിച്ചു. മികച്ച വിദേശഭാഷാപഠനത്തിനായി എന്‍.ഐ.എഫ്.എല്‍ സാറ്റലൈറ്റ് സെന്ററുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ട്...
കൊളത്തൂര്‍ : ജില്ലയില്‍ ഒറ്റപ്പെട്ട ഫ്ലാറ്റുകളും വാടകക്വാര്‍ട്ടേഴ്സുകളും കേന്ദ്രീകരിച്ച് ലഹരി വില്പനയും ഉപയോഗവും നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി ആര്.വിശ്വനാഥ് ഐപിഎസ് ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു ,കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്.ഐ. എന്‍.റിഷാദ് അലിയും സംഘവും കൊളത്തൂര്‍, കുറുവ കേന്ദ്രീകരിച്ച് വാടക ക്വാര്‍ട്ടേസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുറുവയില്‍ വച്ച് 75 ഗ്രാം സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ യുമായി പാങ്ങ് സൗത്ത് സ്വദേശി ചോമയില്‍ മുഹമ്മദ് അലി (35), വയനാട് വടുവഞ്ചാല്‍ സ്വദേശി ദിജിഭവന്‍ വീട്ടില്‍ ദീപക് (28) എന്നിവരെ ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്.ഐ. എന്‍.റിഷാദ് അലി അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂര്‍ കേന്ദ്ര...
കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് ഇയാള്‍ വീട്ടിലെത്തിയത്. പോലിസ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കും. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് കുടുംബത്തെ അറിയിച്ചു. ഇക്കാര്യങ്ങള്‍ കുടുംബം പരിഗണിച്ചു തീര്‍പ്പാക്കും.
ബുധനാഴ്ച വൈകിട്ട് ഓഫിസില്‍ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താന്‍ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എട്ട് മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നും വീട്ടിലെത്താന്‍ വൈകുമെന്നും സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണില്‍ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും...
35ാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പ്രധാന വേദിയുടെ കാൽനാട്ടൽ കർമ്മം മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ പി രമേഷ് കുമാർ നിർവഹിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ: മാധവൻകുട്ടി വാര്യർ വിശിഷ്ടാതിഥിയായി. കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾമജീദ് , കെ പി എസ് എം എ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ജില്ലാ കൈറ്റ് കോ ഓർഡിനേറ്റർ അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു., സ്റ്റേജ് , ആൻ്റ് പന്തൽ കമ്മിറ്റി ചെയർമാൻ രഞ്ജിത് വി, സ്വാഗതം പറഞ്ഞ 'യോഗത്തിൽ വർക്കിംഗ് ജനറൽ കൺവീനർ രാജൻ എം വി നന്ദി പറഞ്ഞു. ജോയിൻ്റ് ജനറൽ കൺവീനർ മാരായ സുജാത പി ആർ ,അലി കടവണ്ടി , കെ വി മനോജ് കുമാർ, കെ ബിജു എം പി,മുഹമ്മദ്, സജിൽ കുമാർ കെ, രഞ്ജിത്ത് വി കെ എന്നിവർ നേതൃത്വം നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gm...
മലപ്പുറം: മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ടു വന്ന കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരിക്ക്. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിൻറെ മകൻ മുഹമ്മദ് റിക്സാനാണ് പരിക്കേറ്റത്. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിൻറെ വലതുവശം ചേർന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ നിയന്ത്രണം തെറ്റി വന്ന നാനോ കാർ ഇടിക്കുകയായിരുന്നു. അപകട ശേഷം കാർ പള്ളിയുടെ മതിലിൽ ഇടിച്ചു നിന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥി കാറിനും മതിലിനും ഇടയിൽ കുടുങ്ങി പോവുകയായിരുന്നു. നാട്ടുകാർ ചേർന്ന് കാർ നീക്കിയ ശേഷം വിദ്യാർത്ഥിയെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
CCTV VIDEO
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകന...