കുടുംബ വഴക്ക്; കെഎസ്ഇബി ജീവനക്കാരന്‍ കിണറ്റില്‍ ചാടി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പുഞ്ചക്കരിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ കിണറ്റില്‍ ചാടി മരിച്ചു. പുഞ്ചക്കരി സ്വദേശി രാജേഷാണ് മരിച്ചത്. ഇന്നലെ രാത്രിയിലുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് പുറകിലെ കിണറ്റില്‍ ചാടുകയായിരുന്നു. വിഴിഞ്ഞം, തിരുവനന്തപുരം സ്റ്റേഷനുകളില്‍ നിന്നുമെത്തിയ സേനയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റിലിറങ്ങി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെത്തിക്കാനായത്. തിരുവനന്തപുരം കെഎസ്ഇബിയിലെ ജീവനക്കാരനാണ് രാജേഷ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E M...