Wednesday, September 17News That Matters

TIRUVANANTHAPURAM

ചോദ്യപേപ്പര്‍ ചോര്‍ച്ച: പിന്നില്‍ ആര് ?, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. ചോദ്യപേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ഡിജിപിക്ക് വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. 8,9,10,11 ക്ലാസുകളിലെ അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക അതേപടി യൂട്യൂബ് ചാനലില്‍ വന്നെന്നാണ് കണ്ടെത്തല്‍. പരീക്...

ക്യാംപസിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന് ഇടപെടാം; പ്രിന്‍സിപ്പലിന്‍റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

LOCAL NEWS, TIRUVANANTHAPURAM
കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി.മതത്തിന്‍റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി ചോദിച്ചു. ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാരമാര്‍ഗമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്യാംപസുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് വേണ്ടത്. കോളജിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന് ഇടപെടാം. ഇതിന് കോളജ് പ്രിന്‍സിപ്പലിന്‍റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മഴയും വെയിലും കൊണ്ട് ഓടിയാലും പെെസയില്ല; സ്വിഗ്ഗി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും തൊഴിലാളികള്‍ ഉടന്‍ സമരത്തിലേക്ക് കടക്കും. കമ്മീഷന്‍ വെട്ടിക്കുറച്ച മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സ്വിഗ്ഗി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൊമാറ്റോ ഫുഡ് ഡെലിവറി തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. -തൊഴിലാളികള്‍ക്ക് ഓര്‍ഡര്‍ അസൈന്‍ ആകുന്നത് മുതല്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നത് വരെയുള്ള മൊത്തം ദൂരത്തിന്റെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്റര്‍ 10 രൂപയുമാക്കി നിശ്ചയിക്കുക. (നിലവിലെ ഇന്‍സെന്റീവ് നിലനിര്‍ത്തികൊണ്ട്, ഇത് ഇന്‍സ്റ്റമാര്‍ട്ടുകള്‍ക്കും ബാധകം ആയിരിക്കണം. 2- ക...

അതീവഗൗരവം, പ്രതികള്‍ക്ക് കിട്ടുക നൊട്ടോറിയസ് പ്രശസ്തി; ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് മന്ത്രി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: സംസ്ഥാന ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു. 'നൊട്ടോറിയസ് പ്രശസ്തിയാണ് പ്രതികള്‍ക്ക് ഇതിലൂടെ ലഭിക്കുക. വിഷയം അതീവ ഗൗരവമായി കാണും. ചില വിഷയങ്ങളിലെ പേപ്പറുകളാണ് കൂടുതല്‍ പുറത്തുപോകുന്നത്. ആ വിഷയങ്ങളിലെ അധ്യാപകരുടെ താല്‍പര്യം എന്തെന്ന് പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ മെച്ചപ്പെട്ട ശമ്പളം വാങ്ങി കുട്ടികളെ പഠിപ്പിക്കേണ്ടവര്‍ ഈ നിലയില്‍ സ്വകാര്യ കച്ചവട കമ്പനികളുമായി ബന്ധപ്പെട്ട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാല്‍ വെച്ചുപൊറുപ്പിക്കില്ല', വി ശിവന്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഡിജിപിക്കും സൈബല്‍ സെല്...

ചോദ്യപ്പേപ്പറിലെ ചോദ്യങ്ങൾ അതേപടി യൂട്യൂബ് വീഡിയോയിൽ; ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കണ്ടറി ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങൾ എംഎസ് സെല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിൽ അതേപടിയുണ്ട്. എങ്ങനെ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ഇവർക്ക് കിട്ടി എന്നതിൽ ഒരു വ്യക്തതയില്ല.മാത്രമല്ല, പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുമുണ്ട്. പരീക്ഷക്ക് തലേദിവസം ഇത്തരത്തിൽ ചോദ്യങ്ങൾ ചോർന്നതോടെ അധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലാണ്. വിഷയത്തിൽ കെഎസ്‌യു പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡിഡിഇയുമായി നടന്ന ചർച്ചയിൽ എം എസ് സൊല്യൂഷൻസിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കെഎസ്‌യു പറഞ്ഞു. ചോദ്യപ്പേപ്പർ ചോർന്നത്‌ ഇനിയും സമരം തുടരുമെന്നും സംസ്ഥാന സമിതി നേരിട്ട് സമരം ഏറ്റെടുക്കുമെന്നും കെഎസ്‌യു അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്ര...

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 11 മണിയോടെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. ആഴക്കുടുതല്‍ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ചുറ്റുമതിലും ഗേറ്റ് ഉണ്ടായിരുന്നു. ഇതുകടന്ന് മൂന്നുപേരും കുളിക്കാനിറങ്ങി. 12 മണിയോടെ ഇവര്‍ മുങ്ങിത്താഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നുപേരെ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടുപേര്‍ മരിച്ചിരുന്നു. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല...

സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് കയ്യേറി പന്തല്‍ കെട്ടി CPI സമരം; കേസെടുത്ത് പൊലീസ്.

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് കയ്യേറി വീണ്ടും പന്തല്‍ കെട്ടി സമരം. സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷനാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപ്പന്തല്‍ കെട്ടിയത്. സംഘടന നടത്തുന്ന 36 മണിക്കൂര്‍ രാപ്പകല്‍ സമരത്തിന്റെ സമ്മേളന വേദി റോഡിലാണ് നിര്‍മ്മിച്ചത്. പ്രവര്‍ത്തകര്‍ റോഡില്‍ നിറഞ്ഞതോടെ സെക്രേട്ടേറിയറ്റിന് മുന്നില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നു. ഗതാഗതം നിയന്ത്രിക്കാനായി പൊലീസ് സ്ഥലത്തെത്തിയില്ലെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച 36 മണിക്കൂര്‍ നീളുന്ന രാപ്പകല്‍ സമരം ഇന്നലെ രാവിലെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ചത്. അതിനിടെ, സമരം വാര്‍ത്തയായതോടെ, റോഡ് കയ്യേറി സമരപ്പന്തല്‍ കെട്ടി സമരം നടത്തിയതിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തത്....

കൊലപാതകം മോഷണത്തിനിടെ; പോത്തൻകോട് തങ്കമണി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവിയിൽ കണ്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തൗഫീഖിനെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിലുള്ളത് തൗഫീഖ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ കവർച്ചാ, പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. തങ്കമണിയുടെ പക്കൽ നിന്നും കാണാതായ സ്വർണകമ്മൽ പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ (65) വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നി​ഗമനം. തങ്കമണിയുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിര...

വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, മൊട്ടുസൂചി കുത്തി കണക്ഷന്‍ പാടില്ല; ക്രിസ്മസ് വൈദ്യുത ദീപാലങ്കാരത്തില്‍ മുന്നറിയിപ്പുമായി KSEB

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ക്രിസ്മസും നവവത്സരവും ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുന്നത് പതിവാണ്. ഇത്തരത്തില്‍ വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കുകയും ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ ഓര്‍മ്മിപ്പിച്ചു.'ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷന്‍ എടുക്കുക. വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്. വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കരുത്. വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തു എന്ന്...

വൈദ്യുതി നിരക്ക് വര്‍ധന; അദാനിക്കും ജിൻഡാലിനും കൊള്ളലാഭം ഉണ്ടാക്കാൻ സർക്കാർ ശ്രമം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: നെയ്‍വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ അഞ്ച് രൂപയ്ക്ക് വൈദ്യുതി നൽകാം എന്ന് പറഞ്ഞിട്ടും സർക്കാർ ചർച്ച നടത്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനിക്കും ജിൻഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബോർഡ് എടുക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷൻ എടുക്കുന്ന തീരുമാനവും മന്ത്രി അറിയണം. കരാറിന് പിന്നിൽ പവർ ബ്രോക്കർമാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ തലയിൽ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരിൽ സർക്കാർ അടിച്ചേൽപ്പിച്ചത്. ന്യൂക്ലിയർ പവർ കോർപ്പറേഷൻ നാല് രൂപ മുതൽ അഞ്ചു രൂപ വരെ നിരക്കിൽ ഒരു യൂണിറ്റിൽ വൈദ്യുതി കൊടുക്കാൻ തയ്യാറാണ്. കെഎസ്ഇബി ചെയർമാൻ നിരവധി ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. സ്വകാര്യ വൈദ്യുതി നിർമാണ കമ്പനികൾക്ക് സർക്കാർ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. ഇത് വൻ അഴിമതിയാണ്. ഈ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഓഫർ ചെയ്തിട്ടുണ്ടോ എന്ന്...

ഭിന്നശേഷിക്കാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് പോലീസ്.

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി തങ്കമണിയാണ്(69) മരിച്ചത്. സഹോദരന്‍റെ വീടിന്‍റെ പിറകിലായാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ വീടിന് സമീപത്ത് പറമ്പില്‍ പൂ പറിക്കാനായി പോയിരുന്നു. എന്നാല്‍ മടങ്ങി വരാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് സഹോദരന്റെ പുരയിടത്തിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. മുഖത്ത് മുറിവിന്‍റെ പാടുകൾ ഉണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലും ആയിരുന്നു. കാതിലെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇൻസ്റ്റഗ്രാം കമന്‍റിനെ ചൊല്ലി സംഘർഷം;

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ സ്കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. സംഘര്‍ഷാവസ്ഥയുണ്ടാക്കിയതിനും അധ്യാപകരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. സംഘര്‍ഷത്തിലേര്‍പ്പെട്ട 18 വിദ്യാര്‍ത്ഥികളെയാണ് സ്കൂളിൽ നിന്ന് പുറത്താക്കികൊണ്ട് അധികൃതര്‍ നടപടി  സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായും സ്കൂളിലെ അധ്യാപകരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടിയുണ്ടായത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രിന്‍സിപ്പലിനും പരിക്കേറ്റിരുന്നു. വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയാനായി ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ...

ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദനം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലെ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യാങ്കളി തടയാന്‍ എത്തിയ പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലെ കമന്റിനെ ചൊല്ലിയായിരുന്നു സംഘര്‍ഷമുണ്ടായത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത്തരം യോഗങ്ങള്‍ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു. ഈ യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ തര്‍ക്കം പരിഹരിക...

യാത്രക്കാർക്കിതാ സന്തോഷ വാർത്ത; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവീസ്

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ്. ശനിയാഴ്ച മുതലാണ് സർവീസ് തുടങ്ങുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7.15-ന് പുറപ്പെട്ട് 8:05-ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് തുടങ്ങുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകുമെന്നാണ് വിലയിരുത്തൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

LOCAL NEWS, TIRUVANANTHAPURAM
വിഴിഞ്ഞം: ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ശ്രീജിത്ത്(38) ആണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെൽവേലി സ്വദേശികളുടെ കാറിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറോടിച്ചിരുന്ന തിരുനെൽവേലി സ്വദേശി അജിത്തിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. കാറിൽ കുട്ടിയടക്കം അഞ്ചുപേരുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 4.30-ഓടെ മുക്കോല-കാരോട് ബൈപ്പാസിലെ പയറുമൂട് പാലത്തിനടിയിലാണ് അപകടമുണ്ടായത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ കാഞ്ഞിരംകുളത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ശ്രീജിത്ത്. കാഞ്ഞിരംകുളം വലിയവിള പ്ലാവ്നിന്ന പുത്തൻവീട്ടിൽ ശ്രീനിവാസന്റെയും ലീലയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കൾ: ആരാധ്യ, ആദി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയ...

ബള്‍ബ് വേണോ, ഒന്നെടുത്താല്‍ ഒന്ന് ഫ്രീ; ഓഫറുമായി KSEB

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ഊര്‍ജ പദ്ധതികള്‍ക്ക് കീഴില്‍ വിതരണം ചെയ്യപ്പെടേണ്ടിയിരുന്ന ബള്‍ബുകള്‍ വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി. ആയിരക്കണക്കിന് ബള്‍ബുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യപ്പെടാതെ കെഎസ്ഇബിയില്‍ കെട്ടിക്കിടക്കുന്നത്. ഫിലമെന്റ് രഹിത കേരളം പദ്ധിതയുടെ ഭാഗമായി കൊണ്ടുവന്ന 1.17 കോടി ഒമ്പത് വാട്‌സിന്‌റെ ബള്‍ബുകളില്‍ 2.19ലക്ഷം ബള്‍ബുകള്‍ ഇപ്പോഴും വിറ്റഴിക്കപ്പെടാതെ കെട്ടിക്കിടക്കുകയാണ്. ഇതിന് പിന്നാലെ ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിംഗ് പ്രോഗ്രാമിന് (ഡിഇഎല്‍പി) കീഴില്‍ വിതരണത്തിനായി വാങ്ങിയ 81,000 എല്‍ഇഡി ബള്‍ബുകളും വിവിധ കെഎസ്ഇബി ഓഫീസുകളിലായി കെട്ടിക്കിടക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎസ്ഇബി മുന്നോട്ടുവെച്ച ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എല്‍ഇഡി ബള്‍ബുകള്‍ 65 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. എന്നാല്‍ പൊതുവിപണിയില്‍ എല്‍ഇഡി ബള്‍ബുകളുടെ വില കുത്തനെ കുറഞ്ഞത് കെഎസ്ഇബിക്ക് വെല്ലുവിളിയായ...

മഴ ശക്തം; ഓപ്പറേഷന്‍ തിയേറ്ററില്‍ വെള്ളം കയറി; രോഗികൾ ദുരിതത്തിൽ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ വെള്ളം കയറി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പഴയ ഓപ്പറേഷന്‍ തിയേറ്ററിലാണ് വെള്ളം കയറിയത്. മഴവെള്ളം കയറിയതോടെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെച്ചു. ഇതോടെ നിരവധി രോഗികളാണ് പ്രതിസന്ധിയിലായത്. സംഭവത്തിന് പിന്നാലെ ഒരാഴ്ചത്തേക്ക് ഓപ്പറേഷന് തിയേറ്റര്‍ അടച്ചു. അണുപരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും ഓപ്പറേഷന്‍ തിയേറ്റര്‍ ഇനി തുറക്കുക. സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുകയാണ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മ...

റോഡിൽ രക്തം വാർന്ന് കിടന്നു; ആരും തിരിഞ്ഞുനോക്കിയില്ല, യുവാവിന് ദാരുണാന്ത്യം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: വാഹനം അപകടത്തിൽപെട്ട് അരമണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. നാട്ടുകാരും പൊലീസും സമയോചിതമായ ഇടപെടൽ നടത്താത്തത് മൂലമാണ് യുവാവിന് ജീവൻ നഷ്ടമായതെന്ന് പരാതിയുണ്ട്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 12.40 നാണ് മാറനല്ലൂർ മലവിള പാലത്തിന് സമീപം യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അരമണിക്കൂറിൽ അധികമാണ് യുവാവ് റോഡിൽ രക്തം വാർന്ന് കിടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. അരമണിക്കൂറിൽ അധികം ആളുകൾ നോക്കി നിന്ന ശേഷമാണ് ആംബുലൻസ് എത്തിച്ചത്. വിവരം അറിഞ്ഞ് മാറനല്ലൂർ പൊലീസ് സംഭവസ്ഥലത്തെത്തി 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും...

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവന്‍ പേരുടേയും മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബര്‍ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21 ശതമാനം ആളുകളാണ് നിലവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ്...

ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം; പരിഹസിച്ച് മുഹമ്മദ് റിയാസ്

LOCAL NEWS, TIRUVANANTHAPURAM
തിരുവന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം. ദേശീയ അന്വേഷണ ഏജൻസികൾ ബിജെപിയുടെ താളത്തിന് തുളളുന്നവരാണെന്നും മന്ത്രി പറഞ്ഞു. കൊടകര കുഴൽപ്പണക്കേസ് ​ബിജെപിയുടെ പ്രധാന നേതാക്കളെ ബാധിക്കുന്ന പ്രശ്നമാകാൻ പോവുകയാണ്. ഉറക്കത്തിൽ പോലും ​ബിജെപിക്കെതിരെ പിച്ചും പേയും പറയാതിരിക്കാൻ ഉറക്ക ഗുളിക കഴിക്കുന്നവരാണ് കോൺ​ഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ​ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അതിൽ ഉൾപ്പെടുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസിന്റെ ശ്രമം ഇ ഡിയെ വെള്ളപൂശാനെന്നും മന്ത്രി വിമർശിച്ചു. കോൺഗ്രസ് എന്തുകൊണ്ട് ഇ ഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും മന്ത്രി ചോദിച്ചു. അതേ സമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് കൊടകര കള്ളപ്പണ കേസിലെ ഒന്നാം പ്രതി ധര്‍മരാജന്‍ സമ്...

MTN NEWS CHANNEL

Exit mobile version