Friday, January 16News That Matters

LOCAL NEWS

MSW പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ERANANKULAM, LOCAL NEWS
എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാര്‍ഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ മറ്റ് അസ്വഭാവികതകള്‍ ഒന്നുമില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

പുലര്‍ച്ചെ രണ്ടിന് എടിഎം തകര്‍ത്ത് മോഷണ ശ്രമം; മോഷ്ടാവിനായി അന്വേഷണം

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ആലപ്പുഴ കുട്ടനാട് പച്ചയിൽ എടിഎം തകര്‍ത്ത് മോഷണ ശ്രമം. പച്ചയിലെ ഫെഡറൽ ബാങ്കിന്‍റെ പച്ച ചെക്കിടിക്കാട് ശാഖയിലെ എടിഎം തകര്‍ക്കാനാണ് ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എ ടി എം തകർക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു ,ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സി സി ടി വി ദൃശ്യം പരിശോധിച്ചു. റെയിൻകോട്ട് കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയശേഷം റോഡിന് കുറുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ദൃശ്യത്തിലുണ്ട്. മറ്റ് സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. സംഭവത്തിൽ മോഷണശ്രമത്തിന് പൊലീസ് കേസെടുത്തു. കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂ...

ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാള്‍ അറസ്റ്റില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാള്‍ അറസ്റ്റില്‍. ബാലുശ്ശേരി കട്ടിപ്പാറ അമരാട് സ്വദേശി ഷാഫി (48) യെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തന്ത്രപൂര്‍വം നാട്ടില്‍ എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസിന് ലഭിച്ചത്. ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശന്‍റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ പെണ്‍കുട്ടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞ ഷാഫി ഗള്‍ഫിലേക്ക് കടന്നുകളഞ്ഞു. പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തന്ത്രപൂര്‍വം ഇയാളെ തിരിച്ച് നാട്ടില്‍ എത്തിക്കുകയായിരുന്നു. പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്സോ കേസിൽ നടന്നത...

പേ വിഷബാധയേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു

KANNUR, LOCAL NEWS
കണ്ണൂര്‍: പേ വിഷബാധയേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളുടെ മകന്‍ ഹരിത്താണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മെയ് 31നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റപ്പോള്‍ വാക്‌സിന്‍ എടുത്തിരുന്നെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്‌സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയും വാക്‌സിന്‍ നല്‍കുകയുമായിരുന്നു....

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം

LOCAL NEWS, PALAKKAD
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തി ഡിസ്ചാർജ്ജ് ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടി ഡിസ്ചാർജ്ജായ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിലാണ് ആശുപത്രിയ്ക്കെതിരെ ബന്ധുക്കൾ രം​ഗത്ത് വന്നിരിക്കുന്നത്. ജൂൺ 24നാണ് നെഞ്ചുവേദനയെ തുടർന്ന് സനിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സനിലിനെ മൂന്നു ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി തുടർ‌ന്ന് വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു. ജൂലൈ നാലാം തീയതി ആൻജിയോഗ്രാമിന് വരണമെന്ന് നിർദ്ദേശം നൽകി ഇന്നലെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ സനിൽ ഇന്ന് കുഴഞ്ഞ് വീണ് മരിച്ചു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുകളില്ലാതെ സനിലിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി...

ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം തോട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ ഗണേശഗിരി തെക്കേ റോഡിലുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സമീപത്തെ ആളുകളാണ് തോട്ടിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു. ആളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

വൻ മയക്കുമരുന്ന് വേട്ട: യുവാവും യുവതിയും അറസ്റ്റിൽ

KANNUR, LOCAL NEWS
കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഇതുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ഉൾപ്പെടെ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിൻ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെയും കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ....

പീച്ചി അലവി എന്ന കൂട്ടിരി അലവി ഹാജി മരണപ്പെട്ടു

LOCAL NEWS
വേങ്ങര: ചേറൂർ കഴുകൻചിന മൈത്രിഗ്രാമം സ്വദേശി ( മൈത്രി നമ്പർ20) പീച്ചി അലവി എന്ന കൂട്ടിരി അലവി ഹാജി(90) മരണപ്പെട്ടു. മക്കൾ: കൂട്ടിരി മുഹമ്മദ് ( സൗദി) ഫാത്തിമ, സക്കീന, പരേതനായ സുബൈർ, റസിയ, ഷംസീന. മരുമക്കൾ : മൈമൂന ചെറുമുക്ക്, അബ്ദുൽ ഗഫൂർ വലിയോറ, മുസ്തഫ മേമാട്ടുപാറ, സുബീനമഞ്ചേരി, ഷംസുദ്ദീൻ പാക്കടപ്പുരായ, ഷഫീർ പുതുക്കുങ്ങൽ. ജനാസ നമസ്കാരം ഇന്ന് ബുധൻ രാവിലെ 11 മണിക്ക് ചേറൂർ ചണ്ണയിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും....

പതിനാലുകാരി 7 മാസം ഗര്‍ഭിണി; 19കാരൻ അറസ്റ്റില്‍

KOLLAM, LOCAL NEWS
കൊല്ലം : ശാരീരിക ആസ്വസ്ഥത കാരണം ആശുപത്രിയില്‍ എത്തിയ പതിനാലുകാരി പരിശോധയ്ക്കൊടുവില്‍ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. അതും ഏഴ് മാസം. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ചില ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെത്തുടർന്നാണ് കുളത്തൂപ്പുഴ സ്വദേശിയായ പതിനാലുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ സ്വദേശിയായ പത്തൊമ്ബതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോള്‍ പെണ്‍കുട്ടി മാതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റും. കേസില്‍ അറസ്റ്റിലായ പത്തൊമ്ബതുകാരനെ കോടതിയില്‍ ഹാജരാക്കും....

ബേപ്പൂരില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

KOZHIKODE, LOCAL NEWS
കോഴിക്കോട് : ബേപ്പൂരില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കൈക്കും കഴുത്തിലും മുതുകിലും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ബേപ്പൂര്‍ സ്വദേശി അനന്തുവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ചത് ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസ്ഐ ധനേഷ് ആണെന്ന് അനന്തു പറയുന്നു. ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിനാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. ഇതേത്തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പ്രൊബേഷന്‍ എസ്ഐ ധനേഷ് മര്‍ദ്ദിച്ചെന്നാണ് പരാതി. ആദ്യം ലാത്തികൊണ്ടും പിന്നീട് പട്ടിക കൊണ്ടും മര്‍ദ്ദിച്ചെന്നാണ് പരാതി. എന്നാല്‍ അനന്തുവില്‍ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയത് ചോദ്യം ചെയ്തിനെ തുടര്‍ന്ന് എസ്ഐയുമായി കയ്യാങ്കളി നടന്നു. ഇതിനിടെയാണ് അനന്തുവിന് പരിക്കേറ്റതെന്നാണ് പൊലീസ് വിശദീകരണം. കഞ്ചാവ് ബീഡി കൈവശം വെച്ചതിന് 27 ബി വകുപ്പ് പ്രകാരം കേസ്സ് എടുത്തായും ബേപ്പൂര്‍ പൊലീസ് അറി...

വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറയാറുള്ളയാളെ പിടികൂടി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറയാറുള്ളയാളെ കോട്ടയത്ത് നിന്നും പിടികൂടി. മേനംകുളം സ്വദേശിയായ ജോസ് (37) ആണ് അറസ്റ്റിലായത്. വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് ഐജിയെന്നോ ഇൻസ്പെക്ടര്‍ എന്നോ വ്യത്യാസമില്ലാതെ വനിതാ ഉദ്യോഗസ്ഥരെ വിളിക്കുകയാണ് ഇയാളുടെ രീതി. നിരന്തരം വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കും. ഫോൺ കട്ട് ചെയ്താലും വീണ്ടും വിളിക്കും. കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ നിരന്തരം വനിതാ ഉദ്യോഗസ്ഥരെ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ഇപ്പോൾ കഴക്കൂട്ടം പൊലീസ് കോട്ടയത്തു നിന്ന് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ മാളിൽ ജോലി ചെയ്യുന്ന ഇയാൾ കോട്ടയത്താണ് താമസിക്കുന്നത്. മോഷണം ഉൾപ്പടെ വേറെയും കേസുകളിൽ പ്രതിയാണ് ഇയാളെങ്കിലും ഇത്തരത്തിലുള്ള 20 ഓളം കേസുകളും ഇയാൾക്കെതിരെ ഉണ്ട...

പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസ്: 2 പ്രതികൾ കസ്റ്റഡിയിൽ

ALAPPUZHA, LOCAL NEWS
ആലപ്പുഴ : രാമപുരത്ത് പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. കവർച്ചാ സംഘത്തിലുണ്ടായിരുന്ന ഒരാളും കവർച്ച നടത്താൻ സഹായം ചെയ്ത് നൽകിയ ഒരാളുമാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. കോയമ്പത്തൂരിൽ നിന്നും കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കടത്തി കൊണ്ടു വന്ന 3.24 കോടി രൂപയാണ് തട്ടിയെടുത്തത്. അഞ്ച് ദിവസം തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരിപ്പൂരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. തിരിപ്പൂർ സ്വദേശികളായ സുഭാഷ് ചന്ദ്രബോസ്, തിരുകുമരൻ എന്നിവരാണ് പിടിയിലായവർ. ഇതിൽ കവർച്ചയിൽ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായ സുഭാഷ് ചന്ദ്രബോസ്. തിരുകുമരൻ കവർച്ച സംഘത്തിന് വാഹനങ്ങൾക്ക് വ്യാജ നമ്പർ പ്ളേറ്റ് തയ്യാറാക്കി നൽകി. ഇരുവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികൾ ആണെന്ന് പോലീസ് പറയുന്നു. കേസിൽ ഇന...

കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി

ERANANKULAM, LOCAL NEWS
കൊച്ചി: കൊച്ചി കുമ്പളങ്ങിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. കുമ്പളങ്ങി സേക്രട്ട് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടന്ന പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോകും. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ 14 കാരന് ദാരുണാന്ത്യം

KOZHIKODE, LOCAL NEWS
കോഴിക്കോട് വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൂട്ടുകാരനോടൊപ്പം ചിറക്കൽ കുളത്തിൽ നീന്താനെത്തിയതായിരുന്നു സഹൽ. നീന്തുന്നതിനിടയിൽ മുങ്ങി പോയി. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസ്: ഒളിവിലായിരുന്ന രണ്ട് പൊലീസുകാര്‍ പിടിയില്‍

KOZHIKODE, LOCAL NEWS
മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസുകാർ കസ്റ്റഡിയില്‍. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെ താമരശ്ശേരിയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരുടെ പക്കല്‍ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതില്‍ പണം വന്നതായി കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയായിരുന്നു കേസില്‍ പൊലീസുകാരുടെ പങ്ക് വെളിവായത്. അന്നുമുതല്‍ ഇവർക്കുവേണ്ടിയുള്ള അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരം പൊലീസ് തന്നെ ഒരുക്കി നല്‍കുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. താമരശ്ശേരിയില്‍ തന്നെ ആള്‍പ്പാർപ...

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു.

LOCAL NEWS, THRISSUR
തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ ഇടുക്കി സ്വദേശിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു (Young man). ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തിൽ ബന്ധുവിനെപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ഷിനി. സഹോദരങ്ങൾ: ബ്രിറ്റോ, ബിൻ്റോ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാള്‍ പിടിയില്‍.

KOZHIKODE, LOCAL NEWS
കോഴിക്കോട് : കുറ്റ്യാടിയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാള്‍ പിടിയില്‍. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ താമസിക്കുന്ന സ്ഥലത്താണ് അതിക്രമം നടന്നത്. സിസിടിവിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കുറ്റ്യാടി അരീക്കരയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയിലാണ് പ്രതി മൊബൈൽ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇവിടെ താമസിക്കുന്നുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ ചെറിയ ജനാലയ്ക്ക് അരികിൽ മൊബൈൽ ക്യാമറയുമായി ഒരാൾ നിൽക്കുന്നത് കണ്ടു. അവർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അരീക്കര സ്വദേശി അസ്ലമാണ് സ്ഥലത്തെത്തിയതെന്ന് മനസ്സിലായത്. ഇയാളെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ...

പ്രവാസി വ്യവസായി ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ പിടിയില്‍

KANNUR, LOCAL NEWS
നാദാപുരം സ്വദേശിയായ പ്രവാസി വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച്‌ കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ടുപേരെ ചോമ്ബാല പോലീസ് അറസ്റ്റചെയ്തു. മാഹി പള്ളൂരിലെ പാറാല്‍ പുതിയവീട്ടില്‍ തെരേസ റൊവീന റാണി (37), തലശ്ശേരി ധർമടം നടുവിലോതി അജിനാസ് (35) എന്നിവരെയാണ് ചോമ്ബാല ഇൻസ്പെക്ടർ ബി.കെ. സിജു, എസ്‌ഐ. പി. അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലില്‍ കുഞ്ഞിപ്പള്ളി ജങ്ഷനില്‍നിന്ന് ജീപ്പും കസ്റ്റഡിയിലെടുത്തു. ജീപ്പുമായി പോകുമ്ബോഴാണ് അജിനാസ് പിടിയിലായത്. സംഭവത്തില്‍ മൊത്തം ഏഴാളുടെ പേരില്‍ കേസുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിലെ ഒന്നാംപ്രതിയായി പോലീസ് കണക്കാക്കുന്ന റുബൈദയുടെ മുക്കാളിയിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പ് ഒരുക്കിയത്. നേരത്തേ റുബൈദ പരാതിക്കാരനെ വിളിച്ച്‌ സാമ്ബത്തികപ്രയാസം പറയുകയും പലപ്പോഴായി പണം വ...

ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

KOLLAM, LOCAL NEWS
കൊല്ലം കുണ്ടറയിൽ രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടാവാതിരുന്ന സമയത്തായിരുന്നു സംഭവം. വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ എയ്ദൻ സുനീഷ് ആണ് മരിച്ചത്. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് എയ്ദൻ. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

IDUKKI, LOCAL NEWS
ഇടുക്കി: കാഞ്ചിയാറില്‍ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകള്‍ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിറകിലുള്ള മുറിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി വരികയാണ്. മരണ കാരണം കണ്ടെത്താൻ പൊലിസ് അന്വേഷണം തുടങ്ങി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)...

MTN NEWS CHANNEL

Exit mobile version