Wednesday, September 17News That Matters

പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പാറശ്ശാല പെരുവിള പുല്ലൂർക്കോണത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലിനു രാജ് – ജതിജാ ദമ്പതികളുടെ മകളായ പാറശാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി നയന (17) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം മുറിയിൽ കതകടച്ചു കിടന്നതാണ്. രാവിലെ മുറിയിൽ അനക്കമൊന്നും കാണാത്തതിനാൽ വീട്ടുകാർ വാതിൽ കൊട്ടി വിളിച്ചെങ്കിലും തുറന്നില്ല. പിന്നാലെ വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഇന്ന് ബന്ധുവിൻ്റെ വിവാഹം ആണെന്നതിനാൽ പുതിയ വസ്ത്രം ഉൾപ്പടെ വാങ്ങി ഒരുക്കത്തിലായിരുന്നെന്നും വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. വിരലടയാള വിദഗ്ദരടക്കം പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പാറശാല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version