Thursday, September 18News That Matters

KERALA NEWS

മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിക്ക് വരാം; സ്‌കൂള്‍ കായികമേളക്ക് ക്ഷണിക്കില്ലെന്ന് വി ശിവന്‍ കുട്ടി

KERALA NEWS
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആ പരിസരത്തേക്ക് അദ്ദേഹത്തെ വിളിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു. കേരള സ്‌കൂള്‍ കായികമേളയുടെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന്‍ കുട്ടിയുടെ പ്രതികരണം. നവംബര്‍ നാലിനാണ് സ്‌കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ തുടക്കമാകുക. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളയ്ക്കുള...

‘നിനക്ക് ധൈര്യമുണ്ടോ എന്റെ മുന്നിൽ വരാൻ’; പണിക്കെതിരെ വിമർശനക്കുറിപ്പ്, റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നടൻ ജോജു ജോർജ്

KERALA NEWS
പണി സിനിമയെ വിമർശിച്ചു കൊണ്ടുള്ള റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സിനിമയുടെ സംവിധായകനും നായകനുമായ ജോജു ജോർജ്. ജോജു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവർ ആദർശ് തന്നെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇനിയൊരിക്കലും ജോജു മറ്റൊരാളാടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഓഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുന്നത് എന്നാണ് ആദർശ് പറയുന്നത്.നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്നാൽ, അത്തരം ഭീഷണികൾ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സംസ്ഥനത്ത് പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു.

KERALA NEWS
തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി രണ്ടാംവർഷ പൊതുപരീക്ഷകൾ മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. പത്താംക്ലാസ് മൂല്യനിർണയ ക്യാംപുകൾ 2025 ഏപ്രിൽ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹയർസെക്കൻഡറി ഒന്നാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് ആറ് മുതൽ 29 വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-ൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാംവർഷ ഹയർസെക്കൻഡറിക്കൊപ്പം അതേ ടൈംടേബിളിലായിരിക്കും. ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയമാണ് ആദ്യം ആരംഭിക്കുന്നത്. അതി...

നവംബർ 17: റോഡ് ട്രാഫിക് ഇരകളുടെ സ്മരണ ദിനമായി ആചരിക്കും – റാഫ്

KERALA NEWS
മലപ്പുറം: പോലീസ്, മോട്ടോർ വാഹനം,എക്സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ റാഫിന്റെ ആഭിമുഖ്യത്തിൽ നവംബർ 17ന് ഞായറാഴ്ച ജില്ല, മേഖല തലങ്ങളിൽ റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ ഓർമ്മ പുതുക്കൽ ദിനമായി ആചരിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റോഡ് സുരക്ഷാ ജന ജാഗ്രത ജനസദസ്സുകളും സൗജന്യ റോഡുസുരക്ഷ ലഘുലേഖ വിതരണവും നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന പ്രവർത്തക യോഗം റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ പാലോളി അബ്ദുറഹിമാൻ, അഡ്വ.സുജാത വർമ്മ (മലപ്പുറം), സിറാജുദ്ദീൻ കരമന,രാജു മണക്കാട് (തിരുവനന്തപുരം), ഡോ.രഘുനാഥ് പാറക്കൽ, ടി കെ രാധാകൃഷ്ണൻ (പാലക്കാട് ), അനീഷ് മലാപ്പറമ്പ്, ലൈജു മാങ്കാവ് (കോഴിക്കോട് ), അജിത ആറാട്ടുപുഴ (ആലപ്പുഴ),ടി ഐ കെ മൊയ്തു (തൃശൂർ), അസീസ് ക...

ഇന്ന് കേരളപ്പിറവി ദിനം. കേരളത്തിന്റെ 68-ാം പിറന്നാള്‍.

KERALA NEWS
ഇന്ന് കേരളപ്പിറവി ദിനം. കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ അനുകരിച്ചു. പക്ഷേ മാറിയ കാലത്ത് പല പുതിയ വെല്ലുവിളികളും സംസ്ഥാനം നേരിടുന്നുണ്ട്. മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന പച്ചപ്പരവതാനി വിരിച്ച മലനിരകളും കണ്ണെത്താദൂരത്തോളം പൊന്നണിഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും ശാന്തസുന്ദരമായ കായല്‍പ്പരപ്പുകളും കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും നീര്‍ച്ചാലുകളും ഒത്തിണങ്ങിയ സ്വര്‍ഗമാണ് നമ്മുടെ സ്വന്തം കേരളം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇതുപോലെ മറ്റൊരിടവും ഭൂമിയില്‍ വേറെയുണ്ടാകാനില്ല. 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിക്കുന്നത്. പിന്നെ വളര്‍ച്ചയുടെ കാലമ...

ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച്‌ 10 മുശാവറ അംഗങ്ങള്‍

KERALA NEWS
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ മോശം പരാമർശം നടത്തിയെന്ന വിവാദത്തില്‍ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ പിന്തുണച്ച്‌ 10 മുശാവറ അംഗങ്ങള്‍. മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സംയുക്ത പ്രസ്താവനയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാചക കുടുംബത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വർധിച്ചു വരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. മുശാവറ അംഗങ്ങളുടെ സംയുക്ത പ്രസ്താവന: മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണ്. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധർമമാണ്. സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന് ന...

ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി

KERALA NEWS
ഉമർ ഫൈസി മുക്കത്തിന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങള്‍ ഖാദിയാകാൻ സർവഥാ യോഗ്യനെന്നും, ഓരോ കാലത്തും ഓരോരോ പ്രശ്‌നങ്ങള്‍ സജീവമാക്കി നിർത്താനാണ് ചിലരുടെ ശ്രമമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങള്‍മാരെ വിമർശിച്ചാല്‍ രാഷ്ട്രീയപരമായി ലീഗിന് 10 വോട്ട് കൂടുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്‌തയുടേതല്ല വ്യക്തികളുടെ വിമർശനമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇത്തരം ആളുകളുടെ പ്രസ്‌താവന ഉചിതമാണോ എന്ന കാര്യം അതത് സംഘടനകള്‍ പരിശോധിക്കണം. സി.പി.എമ്മിനെതിരെയും കുഞ്ഞാലിക്കുട്ടി രൂക്ഷവിമർശനം ഉന്നയിച്ചു. ഒരോ സമയത്തും സി.പി.എം ഓരോ കാർഡ് ഇറക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി സ്വാഭാവിക കക്ഷി എന്നാണ് സി.പി.എം മുൻപ് പറഞ്ഞിരുന്നത്. ഇപ്പോള്‍ നിലപാട് മാറ്റിയാല്‍ ജനം വിശ്വസിക്കുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സി.പി.എം ഒപ്പം കൂടിയത് എന്തി...

പി. ജയരാജന്റെ പുസ്തകത്തിൽ അബ്ദുന്നാസർ മഅ്ദനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതികരിച്ച് കെ. മുരളീധരൻ.

KERALA NEWS
തിരുവനന്തപുരം: സിപിഎം നേതാവ് പി. ജയരാജന്റെ പുസ്തകത്തിൽ അബ്ദുന്നാസർ മഅ്ദനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എൽഡിഎഫ് കൊടിക്കൊപ്പം പിഡിപി കൊടി ഉണ്ടായിരുന്ന കാലമുണ്ടെന്നും ഇപ്പോൾ മഅ്ദനി എങ്ങനെ തീവ്രവാദിയായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും പിഡിപി എൽഡിഎഫിനാണു പിന്തുണ നൽകാറുള്ളതെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊട്ടിക്കലാശത്തിൽ എൽഡിഎഫിന്റെ കൊടികൾക്കൊപ്പം പിഡിപിയുടെ കൊടിയുമുണ്ടായിരുന്നു. ആറു മാസം മുൻപായിരുന്നു ഇത്. ഇപ്പോൾ എങ്ങനെ മഅ്ദനി വർഗീയവാദിയായി? ഒറ്റപ്പാലത്ത് കെ. കരുണാകരനും കോൺഗ്രസിനുമെതിരെ തീതുപ്പുന്ന പ്രസംഗമായിരുന്നു മഅ്ദനി നടത്തിയത്. അത് അന്ന് മത്സരിച്ച സിപിഎം സ്ഥാനാർഥി ശിവരാമനു വേണ്ടിയായിരുന്നു. ഞാൻ അന്ന് ഒറ്റപ്പാലത്തുണ്ട്. അന്ന് കോൺഗ്രസിനെ ചീത്തവിളിച്ച് മഅ്ദനി നിറഞ്ഞുനിൽക്കുകയായിരുന്നു. അതു കഴിഞ്ഞ് ഗുരുവായൂരിൽ സ്വന്...

എല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി

KERALA NEWS
മുതിർന്ന സിപിഎം നേതാവ് പി.ജയരാജൻ എഴുതിയ 'കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകത്തോടുള്ള വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജയരാജന്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങള്‍ വ്യക്തിപരമാണെന്നും അദ്ദേഹം പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം പാർട്ടി നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയരാജന്റെ പുസ്തകം പാലോളി മുഹമ്മദ് കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന്റെ വ്യക്തിപരമായ നിലപാടുകുള്‍ പുസ്തകത്തിലുണ്ട്, അത് വ്യക്തിപരമായി കണ്ടാല്‍ മതി. രചയിതാവിന്റെ എല്ലാ അഭിപ്രായത്തോടും പ്രകാശനം ചെയ്യുന്ന ആള്‍ക്ക് യോജിപ്പുണ്ടാകണമില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിഫലിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ പുസ്തകത്തില്‍ ഉണ്ട്. അതിനോട് യോജിപ്പുമാണ്. അദ്ദേഹം പറഞ്ഞു. മഅ്ദനിയുമായി ബന്ധപ്പെട്ട പുസ്തകത്തിലെ പരാമർശങ്ങള്‍ വിവാദമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്...

ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം: ഷാജൻ സ്കറിയക്കെതിരെ കേസ്

KERALA NEWS
തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് ആണ് കേസെടുത്തത്. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതിയംഗം എ.എച്ച്‌ ഹഫീസ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തുള്ള ബേക്കറിയില്‍ ഹഫീസ് ഒളിപ്പിച്ചുവെന്ന തരത്തിലുള്ള വാർത്ത മറുനാടൻ മലയാളി യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഹഫീസുമായി ബന്ധപ്പെട്ട എഡിറ്റർ ഷാജൻ സ്കറിയ 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും പണം ലഭിച്ച ശേഷമെ വിഡിയോ ഡിലീറ്റ് ചെയ്യുകയുള്ളൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നുമാണ് പരാതിയിലുള്ളത്.യൂട്യൂബിലും ഫേസ്ബുക്കിലും നിരന്തരം വ്യാജവാർത്തകള്‍ പ്രചരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് സമയപരിധി നീട്ടി; പൂര്‍ത്തിയാക്കാനുള്ളത് 16% പേര്‍

KERALA NEWS
തിരുവനന്തപുരം: മുന്‍ഗണന വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്. മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങിന്റെ സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ നിരവധി പേരുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടി നല്‍കിയത്. നിലവില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിങിനുള്ള അവസരം ഉണ്ടാകും. മസ്റ്ററിങ് 100 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mt...

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, പവന് 520 രൂപ കൂടി

KERALA NEWS
കൊച്ചി: റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിച്ച് സ്വര്‍ണ വില പുതിയ ഉയരത്തില്‍. പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. നേരത്തെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ വില കുറയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഈ വന്‍ വിലകയറ്റത്തോടെ പവന്‍ വില 59000 കടന്നും മുന്നേറുമെന്ന പ്രതീക്ഷയാണ് കാണിക്കുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E...

ആന എഴുന്നള്ളിപ്പില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

KERALA NEWS
കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളിപ്പിന് ഉപയോഗിച്ചേനേയെന്നും കോടതി പരാമര്‍ശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെ. കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നു...

മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി;പറഞ്ഞത് കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തിനെപ്പറ്റി

KERALA NEWS
ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ സ്വർണ്ണക്കടത്ത് കേസുകൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് മലപ്പുറം ജില്ലയ്ക്ക് എതിരായല്ല പറയുന്നത്. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞതും. വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമർശിക്കലല്ല. കണക്കുകൾ പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു.കരിപ്പൂർ വിമാനത്താവളം വഴി വലിയതോതിൽ സ്വർണ്ണം, ഹവാല പണം എല്ലാം എത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സ്വാഭാവികമായും ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് തടയുമ്പോൾ എന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നത്? മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത് സംഘപരിവാർ ആയിരുന്നു.അന്ന് ആ പ്രചരണത്തോടൊപ്പം കോൺഗ്രസും നിന്നിരുന്നു.അന്നത്തെ...

മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെട്ട ബലാത്സംഗ പരാതി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

KERALA NEWS
കൊച്ചി: ബലാത്സംഗ പരാതിയില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ ഹൈക്കോടതി തീരുമാനം വരുന്നതുവരെ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പൊന്നാനി സ്വദേശിയായ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ, എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. വീട്ടമ്മയുടെ പരാതിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ...

മഴ കനക്കുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം.

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ടുള്ളത്. തിരുവനന്തപുരം നെയ്യാര്‍, അരുവിക്കര അണക്കെട്ടുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി. നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. നെയ്യാര്‍-അരുവിക്കര ഡാമുകളുട...

മലപ്പുറത്തെ കുറ്റകൃത്യങ്ങൾ മറ്റേതിടത്തേയും പോലെ; ഒരു സമുദായത്തിന്റെ പിടലിയിൽ കെട്ടിവെക്കേണ്ട: മുഖ്യമന്ത്രി

KERALA NEWS
തിരുവനന്തപുരം: വർഗീയതയുടെ ആടയാഭരണം എടുത്തണിഞ്ഞു വർഗീയതയെ എതിർക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാൻ എൽഡിഎഫിന് സാധിക്കുന്നുണ്ട്. കോൺഗ്രസിനോ ബിജെപിക്കോ അത്തരമൊരു അവകാശ വാദം ഉന്നയിക്കാൻ ആവില്ല. കോൺഗ്രസിന്റെ ഒരുപാട് അനുഭവങ്ങൾ രാജ്യത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ചേലക്കരയിൽ ചേർന്ന കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത ഇല്ലാത്ത നാടാണ് കേരളമെന്ന് പറയാൻ ആവില്ല. പക്ഷെ വർഗീയ സംഘർഷങ്ങൾ ഇല്ലാത്ത നാടാണ് കേരളം. വർഗീയ ശക്തികൾ ആഗ്രഹിക്കുന്നത് പോലെ നാട് മാറിയിട്ടില്ല. തങ്ങൾക്ക്‌ സ്വാധീനമുണ്ടെന്ന് ചില വർഗീയ കക്ഷികൾ കരുതുന്ന നാടാണ് കേരളം. ഈ വർഗീയ ശക്തികൾക്ക് മറ്റു സംസ്ഥാനങ്ങളിൽ ഭരിക്കുന്നവർ പിന്തുണ നൽകുകയാണ്. കേരളത്തിൽ സർക്കാർ വർഗീയതയോട് വിട്ടു വീഴ്ച ചെയ്യുന്നില്ലെന്നും മത നിരപേക്ഷമെന്ന് അവകാശപ്പെട്ടത് കൊണ്ട് ആയില...

റെയില്‍വേ സ്റ്റേഷനുകളില്‍ ചുറ്റിനടന്ന് മൊബൈല്‍ ഫോണ്‍ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

KERALA NEWS
റെയില്‍വേ സ്റ്റേഷനുകളില്‍ ചുറ്റിനടന്ന് മൊബൈല്‍ ഫോണുകള്‍ കവരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം വളപ്പില്‍, സ്വദേശികളായ ജിഗ്‌നേഷ്, സോന എന്നിവരാണ് അറസ്റ്റിലായത്. ഒരുലക്ഷം രൂപ വിലയുള്ള രണ്ട് ഫോണുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. എറണാകുളം റെയില്‍വേ സംരക്ഷണ സേനയും ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സ്റ്റേഷനുകളിലെ വെയിറ്റിങ് റൂമുകളില്‍ നിന്നാണ് ഇവര്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നത്. പാലരുവി എക്‌സ്പ്രസ്സില്‍ ഇവര്‍ ഉണ്ടെന്ന് വിവരം ലഭിച്ച അന്വേഷണ സംഘം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.മോഷ്ടിക്കുന്ന മൊബൈലുകള്‍ കോഴിക്കോട്, തിരൂര്‍, ആലുവ മുതലായ സ്ഥലങ്ങളിലെ മൊബൈല്‍ ഷോപ്പുകളില്‍ വില്‍ക്കുകയാണ് ഇവരും പതിവ്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ W...

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല, സജിമോൻ പാറയിലിന് തിരിച്ചടി

KERALA NEWS
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സ്‌റ്റേ നൽകുന്ന കാര്യം അടുത്ത തവണ പരിഗണിക്കാമെന്ന് സുപ്രിംകോടതി പ്രതികരിച്ചു. സജിമോൻ പാറയിലിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഹേമകമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ച നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ...

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍, നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

KERALA NEWS
വയനാട്: ഉപതെരഞ്ഞെടുപ്പിന് വയനാട്ടില്‍ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകീട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരുവരും ബത്തേരിയില്‍ എത്തുന്നത്. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും നാളെ മണ്ഡലത്തിലെത്തും. രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ആവേശത്തില്‍ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രിയങ്ക ഗാന്ധിയുടെ നൂറു കണക്കിന് പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രചാരണത്തിനായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും വയനാട്ടിലേയ്ക...

MTN NEWS CHANNEL

Exit mobile version