Thursday, January 15News That Matters

KERALA NEWS

ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു

KERALA NEWS
കുടുംബത്തോടൊപ്പം ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശി കായലില്‍ മുങ്ങി മരിച്ചു. യാത്രയ്ക്കിടെയുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് കായലില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് മരണം. മകളെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തിരുനെല്‍വേലി വഞ്ചിപുരം കോയില്‍തെണ്ട തെരുവില്‍ ജോസഫ് ഡി. നിക്സണാണ് (58) ദാരുണമായി മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ആര്‍ ബ്ലോക്കിന് സമീപത്തെ ചിത്തിരക്കായലിലാണ് സംഭവം. തിരുനെല്‍വേലിയില്‍നിന്ന് എത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമായിരുന്നു ഹൗസ്‌ബോട്ടിലുണ്ടായിരുന്നത്. യാത്രക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഹയ ബിനിഷ (30) കായലിലേക്ക് ചാടുകയായിരുന്നു. മകളെ രക്ഷിക്കാനായി ജോസഫും മകനും പിറകെ കായലില്‍ ചാടി. നിലവിളി കേട്ട് ഓടിയെത്തിയ ബോട്ട് ജീവനക്കാര്‍ ജോസഫിനെയും മകനെയും കരക്കുകയറ്റി. ഉടന്‍ സ്പീഡ്ബോട്ടില്‍ മെഡിക്കല്‍ കോള...

മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി

KERALA NEWS
സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര പാർലമെൻ്ററി - ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 10 ന് എറണാകുളത്ത്കേരള സംസ്ഥാന വഖഫ് വകുപ്പിന്റെയും വഖഫ് ബോ൪ഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശിൽപ്പശാലയിൽ ലഭ്യമായ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സ൪ക്കാ൪ തയ്യാറാക്കിയ മെമ്മോറാണ്ടം ജോയിന്റ് പാ൪ലമെന്ററി കമ്മിറ്റി(ജെ.പി. സി) ചെയ൪മാന് അയച്ചു നൽകിയിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വഖഫുമായി ബന്ധപ്പെട്ട ഇന്ത്യയിലുള്ള എല്ലാ കാര്യങ്ങൾക്കും ഉതകുന്ന രീതിയിലുള്ള പ്രൊപ്പോസൽ ആണ് ജെ.പി. സിക്ക് നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.മെമ്മോറാണ്ടത്തിൻ്റെ പകർപ്പ് കേന്ദ്രമന്ത്രിക്ക് നൽകി. ജെ.പി.സി അധ്യക്ഷനെ നേരിട്ട് കാണുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളേയും വഖഫ് ഭേദഗതി ബില്...

പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

KERALA NEWS
കരിപ്പൂർ വിമാനത്താവളത്തിൻ്റെ റെസ വികസനവുമായി ബന്ധപ്പെട്ട് കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും. ശനിയാഴ്ച ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് യോഗം വിളിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാർ അറിയിച്ചു. കരിപ്പൂരിൽ റൺവേയുടെ റെസ വികസനത്തിനായി സംസ്ഥാന സർക്കാർ വലിയ തുക നഷ്ടപരിഹാരം നൽകി ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും സ്ഥലം എയർപോർട്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം നിരപ്പാക്കുകയും വേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഉന്നതതല യോഗം വിളിച്ചു ചേർക്കുന്നത്. ഇവിടെ 50 മീറ്റർ വരെ ഉയ...

നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ.

KERALA NEWS
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ. ഇനി ഒരു കൊല്ലം നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന്റെ അമരത്തിരിക്കും. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മാറ്റുരച്ച മത്സരത്തിൽ നിരണം ചുണ്ടൻ, വീയപുരം ചൂണ്ടൻ, നടുഭാഗം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ എന്നിവരാണ് ഫൈനലിൽ ആവേശപ്പോരാടിയത്. ഫോട്ടോ ഫിനിഷിലാണ് ഫൈനൽ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ഒന്നാമതെത്തിയത്. 4:29.785 സമയമെടുത്ത് കാരിച്ചാൽ ഫിനിഷ് ചെയ്തപ്പോൾ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തു. കാരിച്ചാലിനായി തുഴയെറിഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് അഞ്ചാം തവണയും ട്രോഫി നേടി ചരിത്രം കുറിക്കുക കൂടിയാണ് ഇത്തവണ ചെയ്തി...

കൂത്തുപറമ്ബ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

KERALA NEWS
കൂത്തുപറമ്ബ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജീവിക്കുന്ന രക്തസാക്ഷിയെന്നായിരുന്നു പുഷ്പന്‍ അറിയപ്പെട്ടത്. കൂത്തുപറമ്ബില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എംവി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ...

അന്‍വറിനെ ‘പുറത്താക്കി’ സിപിഎം

KERALA NEWS
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. അന്‍വറുമായുള്ള ബന്ധം സിപിഎം അവസാനിപ്പിച്ചു. എല്‍ഡിഎഫ് പിന്തുണയോടെ കഴിഞ്ഞ രണ്ടുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അന്‍വറിന് കമ്മ്യൂണിസ്റ്റ് സംവിധാനത്തെപ്പറ്റി ധാരണയില്ല. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തുവരണമെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ചോ സംഘടനാപരമായ രീതികളെ കുറിച്ചോ പാര്‍ട്ടി നയങ്ങളെ കുറിച്ചോ അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല. പാര്‍ട്ടിയുടെ അണികളുടെ പേരില്‍ ആളാകാന്‍ അന്‍വറിന് അര്‍ഹതയില്ല. ഇത്ര കാലമായിട്ടും പാര്...

ഡിഎൻഎ പരിശോധനാ ഫലം; മൃതദേഹം അർജുന്റേത് തന്നെ

KERALA NEWS
ബെംഗളൂരു:  കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ  അറിയിച്ചു. കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന  ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്...

വ്യാജ ഇ-കൊമേഴ്സ് വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.

KERALA NEWS
തിരുവനന്തപുരം: വ്യാജ ഇ-കൊമേഴ്സ് വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ചു സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിങ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കാനാണ് പൊലീസ് നിർദേശം. കണ്ടെത്തിയ 155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചതായും കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ വിളിച്ച് പൊലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും കുറിപ്പില്‍ പറയുന്നു. FACEBOOK POST നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തൃശൂരില്‍ മൂന്നിടങ്ങളില്‍ വൻ എടിഎം കൊള്ള

KERALA NEWS
തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം....

മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

KERALA NEWS
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു. കാസര്‍കോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്‍മ...

തിളച്ചപാല്‍ മറിഞ്ഞ് കുഞ്ഞ് മരിച്ചു

KERALA NEWS
കോഴിക്കോട്: താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായ് കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍.

KERALA NEWS
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. മൂന്ന് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കും. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. ഈ പരാതികളിന്മേല്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനും കോഴിക്കോട് നടക്കാവ് പോലീസുമാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ ഭാഗമായാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസില്‍ നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ഇടവേള ബാബുവിന് ജാമ്യം അനുവദിച്ചത്. നിങ്ങൾ വ...

ഉറക്കത്തിനിടയില്‍ അസ്വസ്ഥത; 14കാരന് ദാരുണാന്ത്യം.

KERALA NEWS
പാലക്കാട് നെല്ലിപാടത്ത് 14കാരന് ദാരുണാന്ത്യം. ഉറക്കത്തിനിടയില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നാണ് മരിച്ചത്. കണ്ണന്‍-ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30നും 12നുമിടയില്‍ കുട്ടിയുടെ റൂമില്‍ നിന്ന് വലിയ ശബ്ദത്തില്‍ ശ്വാസം വലിക്കുന്നത് കേട്ടിരുന്നു. പിന്നാലെ അമ്മ മുറിയിലേക്കെത്തിയപ്പോള്‍ അഭിനവ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടു. ഉടന്‍ ബന്ധുക്കളെ വിളിച്ച് ആലത്തൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. രാത്രി എല്ലാ ദിവസത്തെയും പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നുവെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും കുടുംബം അറിയിച്ചു. വീട്ടില്‍ അഭിനവും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ. നിങ്ങൾ വാർത്തകൾ അറിയാന...

മലപ്പുറത്ത് കസ്റ്റംസിന്റെ വമ്പൻ സിഗരറ്റുവേട്ട

KERALA NEWS
മലപ്പുറം കേന്ദ്രീകരിച്ച് കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ വമ്പൻ വിദേശ സിഗരറ്റുവേട്ട. കാക്കഞ്ചേരിയിലെ ’ഡെറിവെറി’ വെയർഹൗസിൽ നടന്ന റെയ്ഡിൽ 12.88 ലക്ഷം വിദേശ സിഗരറ്റുകളാണ് പിടിച്ചെടുത്ത്. ഇന്ത്യൻ വിപണിയിൽ 1.67 കോടി രൂപ വിലമതിക്കുന്നതാണിത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെയർഹൗസിനുള്ളിൽ 33 പാഴ്‌സൽ ബോക്‌സുകളിലായിരുന്നു സിഗരറ്റുകൾ സൂക്ഷിച്ചിരുന്നത്. ഇന്ത്യൻ വിപണിയിൽ വിൽക്കാനുള്ള നിയമപരമായ മുന്നറിയിപ്പുകളൊന്നും സിഗരറ്റ് പായ്ക്കറ്റുകളിലില്ലായിരുന്നു. ഡൽഹി, ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഈ സിഗരറ്റുകൾ എത്തിച്ചിരിക്കുന്നത്. വിവിധ തുറമുഖങ്ങൾ വഴിയാകാം ഇത് രാജ്യത്ത് എത്തിച്ചതെന്ന് കസ്റ്റംസ് അന്വേഷണ സംഘം കരുതുന്നു. സിഗരറ്റുകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളക്കടത്തിലൂടെ സംസ്ഥാനത്ത് എത്തിച്ച 3,258 കിലോ വിദേശ സിഗരറ്റ് കൊച്ചി...

RSS കൂടിക്കാഴ്ച്ച:ആന്വേഷണം പ്രഖ്യാപിച്ചു.

KERALA NEWS
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആന്വേഷണം പ്രഖ്യാപിച്ചു. ഡിജിപിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷത്തിന് പുറമെ മുന്നണിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപി എംആര്‍ അജിത് കുമാര് രണ്ട് പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയത്. എം വിന്‍സെന്റ് നല്‍കിയ പരാതിയും സര്‍ക്കാര്‍ ഡിജിപിക്ക് കൈമാറി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘സേനയെ ഇകഴ്‌ത്താൻ അൻവറിനൊപ്പം ചേര്‍ന്നു’; പോലീസുകാര്‍ക്കുനേരേ അന്വേഷണം

KERALA NEWS
കേരള പോലീസിനും മലപ്പുറം മുൻ പോലീസ് സൂപ്രണ്ട് സുജിത്ത് ദാസിനുമെതിരേ പി.വി. അൻവർ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ക്കുപിന്നില്‍ പ്രവർത്തിച്ച പോലീസുകാർക്കുനേരേ അന്വേഷണം. പോലീസിനെ മോശമായി ചിത്രീകരിക്കാൻ നേരത്തേ നടപടിക്ക് വിധേയരായ പോലീസുകാർ ഗൂഢാലോചന നടത്തിയെന്നും അതില്‍ അൻവർ എം.എല്‍.എ.യും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസും ഭാഗമായെന്നുമുള്ള വിവരത്തെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്. രഹസ്യാന്വേഷണവിഭാഗത്തിന്റെ അന്വേഷണത്തിന്റെ പ്രാഥമികറിപ്പോർട്ടില്‍ കോഴിക്കോട് വിമാനത്താവളത്തിലും മലപ്പുറം ജില്ലയിലെ വിവിധ ഹോട്ടലുകളിലുമുള്‍പ്പെടെ എട്ടിടങ്ങളില്‍വെച്ച്‌ ഗൂഢാലോചന നടന്നതായി വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ പതിനഞ്ചുപേരുടെ പങ്കാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരെല്ലാം വകുപ്പുതലനടപടി നേരിട്ടവരുമാണ്. സൂപ്രണ്ട് റാങ്കില്‍ പ്രവർത്തിച്ച രണ്ടുപേരും ഗൂഢാലോചനയിലും വിവരങ്ങള്‍ ചോർത്തിനല്‍കിയതി...

ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായതിൻ്റെ പേരിൽ മുകേഷ് രാജിവെക്കേണ്ടതില്ല; ശശി തരൂര്‍

KERALA NEWS
കോട്ടയം: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടനും എം.എല്‍.എയുമായ മുകേഷ് സ്ഥാനമൊഴിയേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ആരോപണത്തിന്റെ പേരില്‍ മാറി നിന്നാല്‍, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്ന് തരൂര്‍ ചോദിച്ചു. മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്തമായി കോണ്‍ഗ്രസ് ഉന്നയിച്ചപ്പോഴും തരൂരിന്റേത് ഭിന്നനിലപാടായിരുന്നു.പോലീസ് അവരുടെ ജോലിചെയ്തു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാജിവെക്കേണ്ട ആവശ്യമില്ല. ഇത് പാര്‍ട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ. സ്ഥാനം ജനപ്രതിനിധിയുടേതാണ്. ജനങ്ങള്‍ തിരഞ്ഞെടുത്തു, ഇപ്പോള്‍ ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കഥ വേറയാണ്. വെറും ആരോപണത്തില്‍ ജനപ്രതിനിധി മാറിനിന്നാല്‍, അഥവാ മൂന്നുമാസം കഴിഞ്ഞ് ഞങ്ങള്‍ക്ക് കേസ...

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; മലപ്പുറം സ്വദേശി പിടിയിൽ

KERALA NEWS
ഓണാവധിക്ക് അടച്ച സ്കൂളില് അതിക്രമിച്ച്‌ കയറി മോഷണം നടത്തിയ പ്രതികളിലൊരാള് പിടിയില്. മലപ്പുറം ചേലേമ്ബ്ര പെരുന്നേപി തോട്ടുമ്മല് മുഹമ്മദ് മുസ്താഖ് (29) ആണ് പൊലിസിന്റെ പിടിയിലായത്. ഫറോക്ക് ചെറുവണ്ണൂര് ഗവ. വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളില് ആണ് മോഷണം നടന്നത്. സ്കൂള് അവധി കഴിഞ്ഞ് തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്ക്കായി അധികൃതര് എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. സ്കൂളിലെ ഒമ്ബത് ലാപ്ടോപ്പും കാമറയും നഷ്ടപ്പെട്ടിട്ടുണ്ട്.സിസിടിവി കേന്ദ്രീകരിച്ച്‌ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ വിവരങ്ങള് ലഭിച്ചത്. കേസിലെ കൂട്ടുപ്രതികളായ സുബിന് അശോക്, ആശിഖ് എന്നിവര്ക്കായി അന്വേഷണം തുടരുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

6 മാസം മുമ്ബ്ഇടിച്ചിട്ട് പോയ കാര്‍ കണ്ടെത്തി

KERALA NEWS
ആറ് മാസങ്ങള്‍ക്ക് മുന്‍പ് യാത്രക്കാരെ ഇടിച്ച്‌ തെറിപ്പിക്കുകയും സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്ത കേസില്‍ പ്രതിയെ കണ്ടെത്തി പൊലീസ്. കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശി ഈന്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷബാദി(23)നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. അപകടം വരുത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുവന്ന സ്വിഫ്റ്റ് കാർ എന്ന അടയാളം മാത്രമാണ് പൊലീസിന് ലഭിച്ച ഏക തുമ്ബ്. ഒടുവില്‍ ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതിയെയും കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാര്‍ച്ച്‌ 23നായിരുന്ന കേസിനാസ്പദമായ അപകടം നടന്നത്. രാത്രി 9.40ഓടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളി ബസ് സ്റ്റോപ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്. ഷബാദ് സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ കാല്‍നട യാത്രക്കാരനായ ഫറോക്ക് മാടന്നയില്‍ വീട്ടില്‍ രജീഷ് കുമാറിനെയും (44), ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി മൂന്നിയൂര്‍ വലിയ പറമ്ബില്‍ വീട്ടില്‍ വിപി അഷ...

മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍

Breaking News, KERALA NEWS
കൊച്ചി: പട്ടാപ്പകല്‍ പണം നല്‍കാതെ ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം. ഇന്നലെ രാവിലെയാണ് സംഭവം. മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഇയാള്‍ ഓടുകയായിരുന്നു. വാതില്‍ക്കല്‍ തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റുകയും ചെയ്തു. ഇതിനിടെ ബെവ്‌കോയിലെ ഡോര്‍ തകര്‍ന്നു. പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയുമായിരുന്നു. ബെവ്‌കോ ജീവനക്കാരുടെ പരാതിയില്‍, പട്ടിമറ്റത്തെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെവ്‌കോയിലെത്തിയ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും ജീവനക്കാര്‍ പറയുന്നു. സ്ത്രീയെ അതിക്രമിച്ചതുള്‍പ്പെടയാണ് ഇയാള്...

MTN NEWS CHANNEL

Exit mobile version