Friday, January 16News That Matters

CRIME NEWS

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റിൽ

CRIME NEWS
കൊച്ചി: ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിൽ.  തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത. രഹസ്യമായി നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന്  പണം തട്ടാനുള്ള ശ്രമം നടത്തിയത്. 30 കോടി രൂപയാണ് പ്രതികൾ വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറി. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും പറഞ്ഞു. തുടര്‍ന്നാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്.  ശ്വേതയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു....

പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

CRIME NEWS
കോഴിക്കോട്: കൊയിലാണ്ടിയിൽ പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് ഷാലി അറസ്റ്റില്‍. 14 കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മംഗലാപുരം എയർപോർട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസർകോട് സ്വദേശിയാണ് ഷാലു കിംഗ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
കോഴിക്കോട്: മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31)ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.

CRIME NEWS
കോഴിക്കോട്: മാരകായുധവുമായി എത്തി വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂര്‍ കണിയാംകുന്ന് സ്വദേശി മലയില്‍ അസ്ബി(29)നെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വീട്ടിൽ കയറിയുള്ള അതിക്രമം ഉണ്ടായത്. വൈകിട്ടോടെ യുവതിയുടെ വീട്ടിലെത്തിയ അസ്ബിന്‍ വാതില്‍ തകര്‍ത്ത് അകത്തു കയറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെ ഫര്‍ണിച്ചറും ടിവിയുമുള്‍പ്പെടെ യുവാവ് അടിച്ചു തകര്‍ത്തു. മാരകായുധവുമായാണ് അസ്ബിൻ വീട്ടിലെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ പ്രജുകുമാര്‍, സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രൂപേഷ് എന്നിവര്‍ ചേര്‍ന്ന് അസ്ബിനെ പിടികൂടുകയായിരുന്നു. അറ...

മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പി.എം.ആർ.) വിഭാഗം സീനിയർ റെസിഡൻ്റും വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ ഡോ. സി.കെ. ഫർസീനയെ (35) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെ മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം നാല് മണിയോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സന്ദേശമയച്ചതിനൊപ്പം ഇത് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫർസീന, വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല....

ഒരു കിലോ MDMAയുമായി ഒമാനില്‍ നിന്നെത്തിയ യുവതി അറസ്റ്റില്‍

CRIME NEWS
കരിപ്പൂര്‍: ഒരു കിലോഗ്രാം എംഡിഎംഎയുമായി ഒമാനില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി കരിപ്പൂര്‍ പോലിസിന്റെ പിടിയിലായി. യാത്രക്കാരിയെയും സ്വീകരിക്കാനെത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കത്ത് വിമാനത്താവളത്തില്‍നിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍ എസ് സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങുമ്ബോള്‍ ആണ് പോലിസ് എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലിസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു. സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സി പി ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം മുഹമ്മദ് റാഫി (37) എന്നിവരെയും ഇന്‍സ്‌പെക്ടര്‍ എ അബ്ബാസലിയുടെ...

അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തില്‍ മുൻ മാനേജർക്കെതിരേ പരാതി

CRIME NEWS
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തില്‍ മുൻ മാനേജർക്കെതിരേ പൊലീസില്‍ പരാതി. മാനേജറായിരുന്ന അബ്ദുറഹിമാന്‍റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണ് കോതമംഗലം സ്വദേശിയായ ജീവനക്കാരി അമീനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയായ അമാന ആശുപത്രിയിലെ ജീവനക്കാരി അമീന മരിച്ചത്. അമിതമായി മരുന്നുകള്‍ കഴിച്ച്‌ അവശനിലയിലായ അമീനയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. സംഭവത്തിന് അസ്വഭാവിക മരണത്തിന് കേസെടുത്ത് കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് 20 കാരിയായ ജീവനക്കാരി ആശുപത്രിയിലെ മാനേജര്‍ എൻ. അബ്ദുറഹ്മാനില്‍ നിന്ന് വലിയ തോതിലുള്ള മാനസിക പീഡനവും സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിരുന്നുവെന്ന് സപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചത്. മരിച്ച അമീനക്ക് മാത്രമല്ല മ...

നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ. പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്....

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

CRIME NEWS
മലപ്പുറം: വേങ്ങരയില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാധ്യാപകന് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജാബിർ അലി എന്നയാള്‍ക്കാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.2022 ഏപ്രില്‍ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ ബാത്ത്‌റൂമില്‍ വെച്ച്‌ രാവിലെയാണ് അധ്യാപകനായ ജാബിർ അലി കുട്ടിയെ ബലാത്സംഗം ചെയ്തത്. എട്ടരയോടെ കുട്ടി വീട്ടിലെത്തി സഹോദരിയോട് കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതോടെയാണ് സംഭവം പൊലീസില്‍ പരാതിയായത്പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത മലപ്പുറം വനിതാ പൊലീസ് പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്തു. കേസില്‍ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കും. കേസില്‍ 19 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതി ജാബിർ അലിയെ തവനൂർ ജയിലിലേക്ക് മാറ്റി....

മലപ്പുറത്ത് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ.

CRIME NEWS
മലപ്പുറത്ത് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നാദിൽ (21), പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിദ്യാർഥിനിയോട് അഞ്ച് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതികൾ വിദ്യാർഥിനിയെ‌ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു....

സ്കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍

CRIME NEWS
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂള്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശി നേഹയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാം ക്ലാസ് മുതല്‍ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചിട്ടുണ്ട്. നേഹയുടെ ഹോസ്റ്റല്‍ മുറിയടക്കം പൊലീസ് പരിശോധിക്കുകയാണ്....

വിഷം ഉള്ളില്‍ ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

CRIME NEWS
തൊടുപുഴ: വിഷം ഉള്ളില്‍ ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. ഇക്കഴിഞ്ഞ 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി മാത്യു കുപ്പിയിലെ വിഷം വായില്‍ ഒഴിച്ചു നല്‍കുകയായിരുവെന്ന് ജോര്‍ലി ആശുപത്രിയില്‍ വച്ച് മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ജോര്‍ലി വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജോര്‍ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജോര്‍ല...

വേങ്ങര സ്വദേശി മുഹമ്മദലി ഒന്നല്ല രണ്ടു കൊലപാതകങ്ങള്‍ നടത്തിയെന്ന വെളിപ്പെടുത്തലിൽ

CRIME NEWS
കോഴിക്കോട് : രണ്ട് കൊലപാതകങ്ങൾ നടത്തി എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുഹമ്മദലി മാനസികരോഗത്തിന് ചികിത്സയിലെന്ന് സഹോദരൻ പൗലോസ്. മാനസിക നില തെറ്റിയ ഇയാൾക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണെന്നും ആന്റണി എന്നായിരുന്നു ഇയാളുടെ ആദ്യ പേരെന്നും സഹോദരൻ പറഞ്ഞു. അതേസമയം രണ്ട് കൊലപാതകങ്ങൾ താൻ നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1989-ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വച്ച് ഒരാളെ കൊന്നുവെന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. ഇതിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി. 1986 ൽ കൂടരഞ്ഞിയിൽ വെച്ച് നടത്തിയ കൊലപാതകത്തെ കുറിച്ച് പറയുന്നതിനിടെയാണ് 1989ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചും മുഹമ്മദലി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബർ 24നു നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നതായി കണ്ടെത്തിയതോടെയാണ് പോലീസ് കേസ് റ...

39 വർഷം മുൻപത്തെ കൊലപാതകം ഏറ്റു പറഞ്ഞ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

CRIME NEWS
വേങ്ങര: 39 വർഷത്തെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്കു വിട നൽകി, മുഹമ്മദലി (54) വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി വെളിപ്പെടുത്തി – ‘1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാൻ കൊന്നതാണ്. മുഹമ്മദലിയുടെ മനസ്സിൽ അതോടെ വെളിച്ചം വീണെങ്കിലും തിരുവമ്പാടി പൊലീസിന്റെ തലവേദന അവിടെ ആരംഭിച്ചു. 116/86 ആയി റജിസ്റ്റർ ചെയ്തിരുന്ന കേസ് ഫയൽ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി കണ്ടെത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്– മരിച്ചത് ആരാണ്? ജൂൺ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. 1986 നവംബർ അവസാനമായിരുന്നു സംഭവം. കൂടര...

സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു

CRIME NEWS
തമിഴ്നാട് തിരുപ്പൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്തു. റിധന്യ (27) ആണ് കാറിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനം വിവരിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകിയാണ് കല്യാണം നടത്തിയത്. വിവാഹം നടന്നത് ഏപ്രിലിൽ. ഭർത്താവ് കെവൻ കുമാൻ, ഭർത്താവിന്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവർ അറസ്റ്റിൽ. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് വിവരം. പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന ഒരു കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് മുമ്പ് അവൾ പിതാവിന് വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ ...

കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.

CRIME NEWS
കൊല്ലം: കിളികൊല്ലൂരില്‍ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേർന്ന ഓടയില്‍ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരം മുതലാണ് നന്ദയെ കാണാതായത്. നാട്ടുകാർ നടത്തിയ പരിശോധനയില്‍ ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....

യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിൽ

CRIME NEWS
കർണാടകയില്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എഞ്ചിനീയറുമായ പുനീത് ഗൗഡ(28)യെയാണ് പൊലീസ് പിടികൂടിയത്. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. ഫേസ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ട് ഒരാഴ്ച കഴിയുമ്ബോഴാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞുകഴിഞ്ഞ ശനിയാഴ്ച ഹാസനിലാണ് യുവാവ് പ്രതീയെ കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെയാണ്; കൊലപാതകത്തിന് കൃത്യം ഏഴ് ദിവസം മുമ്ബാണ് പുനീതും വീട്ടമ്മയുമായ പ്രീതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ കാണാമെന്ന് തീരുമാനിച്ചു. മുൻകൂട്ടി തീരുമാനിച്ച പ്രകാരം കഴിഞ്ഞ ശനിയാഴ്ച ഇരുവരും ഹാസനിലെ ഒരു ഫാം ഹൗസിലേക്ക് എത്തി. എന്നാല്‍ ഫാം ഹൌസില്‍ വെച്ച്‌ പ്രീതിയും പനീതും തമ്മില്‍ വാക...

ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ; റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

CRIME NEWS
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി തെളിവെടുത്തു. സ്കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. വിദ്യാർഥിനിക്ക് കണക്ക് പരീക്ഷയിൽ മാർക്ക് കുറവായതിനാൽ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നു. അത് സത്യമാണെന്നും സ്കൂൾ മാനേജ്‌മന്റ് വ്യക്തമാക്കി. സ്കൂളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഒൻപതാം ക്ലാസിലെ ഷഫ്‌ളിംഗ് ഒഴിവാക്കാനാണ് സ്കൂൾ മാനേജ്മെൻറ് തീരുമാനം. ശിക്ഷാനടപടികൾ പിൻവലിക്കുമെന്നും മാനേജ്മെൻറ് വ്യക്തമാക്കുന്നു. എന്നാൽ ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് വിദ്യാർഥിനിയെക്കൊണ്ട് എഴുതി വാങ്ങിച്ചുവെന്നുമാണ് ...

സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു.

CRIME NEWS
നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി കള്ള്ഷാപ്പ് തൊഴിലാളി ദിനേശന്റെ മകന്‍ അജയ് കുമാര്‍ (23) ആണ് മരിച്ചത്. പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ 4002 നമ്പര്‍ മുറിയിലായിരുന്നു അജയ് താമസിച്ചിരുന്നത്. മൂന്നാം നിലയിലെ ഹോട്ടല്‍ മുറിയുടെ ജനലിലൂടെ താഴേക്ക് വീഴാണ് മരണം. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്‍റെ അമ്മ അഞ്ജു അറസ്റ്റിലായി.

CRIME NEWS
പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്‍റെ അമ്മ അഞ്ജു അറസ്റ്റിലായി. അവിവാഹിതയായ 21 കാരി അഞ്ജു ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിലെ ശുചിമുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചേമ്ബിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്ബിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.ശുചിമുറിയില്‍ പ്രസവിച്ചതും വീടിനോട് ചേർന്ന അയല്‍വീട്ടിലെ പറമ്ബിലേക്ക് ചേമ്ബിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞതുമെല്ലാം തെളിവെടുപ്പിനിടെ 21 കാരി പൊലീസിനോട് വിശദീകരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അ‍ഞ്ജുവിനെ ഉച്ചയോടെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മെഴുവേലിയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. നാട്ടുകാരടക്കം വൻജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രക്തസ്രാവത്തെ തുടർന്ന് 21 കാരി ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സ ത...

MTN NEWS CHANNEL

Exit mobile version