Tuesday, January 20News That Matters

Author: admin

ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് പതിനാലുകാരനില്‍ നിന്ന്

LOCAL NEWS
ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നല്‍കി. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നതേ. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. അവിടെവച്ചാണ് ഇത്തരത്തില്‍ പീഡനമുണ്ടായതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. ആണ്‍കുട്ടിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

രണ്ടു വയസ്സുകാരിയുടെ കൊലപാതകം; ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി; അമ്മാവന്‍ കുറ്റംസമ്മതിച്ചു,

LOCAL NEWS
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍. കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ കുറ്റം ഏല്‍ക്കുന്നതാണോയെന്ന സംശയത്തിലാണ് പൊലീസ്. ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ് വീട്ടില്‍ ഇന്നലെ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും പുറമെ അമ്മാവനും അമ്മുമ്മയും ഉണ്ടായിരുന്നു. നാല് പേരേയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മ ശ്രീതുവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

KERALA NEWS
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കാണാതായത്. പിന്നീട് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമമെന്ന് സൂചന. വീട്ടിൽ കയറുകൾ കരുക്കിയ നിലയിൽ കണ്ടെത്തി. കുഞ്ഞിൻ്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുഞ്ഞിൻ്റെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ശ്രീജിത്ത് വീട്ടിലെത്തിയത് അമ്മ ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു. ശ്രീജിത്തിനെ സംശയമെന്ന് ശ്രീതുവിന്റെ മാതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ പെൺകുട്ടിയുടെ അമ്മാവൻ്റെ മുറിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ മണ്ണെണ്ണ കണ്ടെത്തിയിരുന്നു. നിലവിൽ അമ്മയെയും അച്ഛനേയും അമ്മാവനേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ത...

ഏജന്റിന്റെ ചതിയിലകപ്പെട്ട മലയാളി യുവാക്കള്‍ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി

GULF NEWS
മലയാളി യുവാക്കള്‍ യു.എ.ഇയില്‍ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി. ഏജന്റിന്റെ ചതിയിലകപ്പെട്ട യുവാക്കളാണ് നാട്ടിലേക്ക് മടങ്ങിയത്. പത്തനംതിട്ട സ്വദേശികളായ ഷിനോ, വൈഷ്ണു, വിഷ്ണു, മലപ്പുറം സ്വദേശി ഫൈസല്‍ എന്നിവരാണ് രണ്ടു മാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ സ്വന്തം നാട്ടിലെത്തിയത്. യു.എ.ഇയില്‍ ഷിപ്പിങ് കമ്ബനിയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഏജന്റ് ഇവരെ വിദേശത്ത് എത്തിച്ചത്. തൃശൂര്‍ ചാവക്കാട് കേന്ദ്രമായുള്ള ഏജന്റ് ഇവരില്‍നിന്നും 1,35,000 രൂപ വീതം വിസക്കായി വാങ്ങിയിരുന്നതായി യുവാക്കള്‍ പറഞ്ഞു. തുടർന്ന് യു എ ഇ യിലെത്തിയ ഇവരെ ഏജന്‍റ് പ്രതിനിധി വിമാനത്താവളത്തില്‍ സ്വീകരിക്കുകയും താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, താമസ സ്ഥലത്ത് വൈദ്യുതിയും വെള്ളവും ഭക്ഷണവും യുവാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ് പലപ്പോഴും ഇവർക്ക് ഭക്ഷണം നല്‍കിയത്. ഇന്‍റര്‍വ്യൂവിനെന്ന് പറഞ്ഞ് ഏജന്റ് പ്ര...

സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫഹദ് അന്തരിച്ചു

GULF NEWS
റിയാദ്: സൗദിയുടെ കിഴക്കൻ പ്രവശ്യയിലെ അൽ ഷർക്കിയയുടെ മുൻ ഗവർണറും അന്തരിച്ച സൗദിയിലെ മുൻ ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ മകനായ മുഹമ്മദ് ബിൻ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അൽ സൗദ് രാജകുമാരനാണ് അന്തരിച്ചത്. സൗദി റോയൽ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത് സൗദി പ്രധാനമന്ത്രി ഷേക്ക് ബാസ് ശരീഫ് മരണത്തിൽ അനുശോചനം അറിയിച്ചു. രാജ്യത്തിന് മുഹമ്മദ് രാജകുമാരൻ നൽകിയ അതുല്യമായ സംഭാവനകളെക്കുറിച്ച് ചൂണ്ടിക്കാണിച്ചു. യുഎഇ ഭരണാധികാരികളും മറ്റു ജിസിസി രാജ്യങ്ങളുടെ ഭരണാധികാരികളും അനുശോചനവും ദുഃഖവും അറിയിച്ചു. സൗദി അറേബ്യയുടെ വികസനത്തിനു വേണ്ടി മികവുറ്റ പ്രവർത്തനം നടത്തിയ വ്യക്തിയാണെന്നും വ്യക്തമാക്കി. 1985 കിഴക്കൻ പ്രവേശിയുടെ ഗവർണറായി മുഹമ്മദ് രാജകുമാരൻ നിയമത്തിനായി പ്രൊവ്യയുടെ വളർച്ചയ്ക്കും വികസനത്തിനും ജനങ്ങളെ കൂടുതൽ സ്നേഹത്തോടെ അടുപ്പിച്ചു നിർത്തുന്നതിനും ഭരണാധികാരിയായിരുന്നു മുഹമ്മദ് രാജകുമാരൻ. മുഹമ്മദ് രാജക...

അശ്വമേധം 6.0-കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി സംഘടിപ്പിച്ചു

VENGARA
ദേശീയ കുഷ്ഠരോഗ നിർമ്മാർജന പരിപാടിയുടെ ഭാഗമായി നടക്കുന്ന അശ്വമേധം 6.0-കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി യുടെ ഭാഗമായുള്ള വേങ്ങര ഗ്രാമപഞ്ചായത്ത് തല ഇന്റർ സെക്ടറൽ മീറ്റിംഗ് വേങ്ങര ഗ്രാമപഞ്ചായത്തിൽ വച്ച് ചേർന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു .വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രംഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വി ശിവദാസൻ വിഷയാവതരണം നടത്തി. ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ആശാ പ്രവർത്തകർ വീടുകൾ സന്ദർശനം നടത്തി രോഗ ലക്ഷണം ഉള്ളവരെ കണ്ടെത്തി ചികിത്സ നൽകുന്നതാണ് പദ്ധതി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുഴിപ്പുറം സിൻസിയെർ ക്ലബ് പാലിയേറ്റീവ് ഫണ്ട് കൈമാറി

MALAPPURAM
പാലിയേറ്റീവ് ഫണ്ട് കൈമാറി കുഴിപ്പുറം കവല സിൻസിയെർ ക്ലബ് പറപ്പൂർ പെയിൻ & പല്ലിയേറ്റീവിന് വേണ്ടി പാലിയേറ്റീവ് കെയർ ദിന ത്തിൽ പിരിച്ചെടുത്ത ഫണ്ട് കൈമാറി. പറപ്പൂർ പാലിയേറ്റീവ് ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികളായ മുസ്തഫ, സത്താർ, മൻസൂർ എന്നിവർ , പാലിയേറ്റീവ് പ്രസിഡന്റ് അയ്മുതു മാസ്റ്റർക്ക് തുക കൈമാറി. ഫസൽ ഓടക്കൽ ഹനീഫ ടി. പി എന്നിവരും സംബന്ധിച്ചു. ഫണ്ട് കളക്ഷൻ സലിം എ.എ,മുസ്തഫ, സത്താർ, മൻസൂർ എന്നിവർ നേതൃത്വം കൊടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

രാത്രി മുഴുവൻ ക്രൂര മർദ്ദനം, മരിച്ചെന്നു കരുതി സ്ഥലംവിട്ടു; പീഡനക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

CRIME NEWS
കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മരിച്ചെന്നുകരുതിയാണ് പ്രതി സ്ഥലം വിട്ടതെന്നും പൊലീസിന് മൊഴി നല്‍കി. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി വെന്‍റിലേറ്ററില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്ന...

പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയുടെ വീടിന് മുന്നിലെത്തി ജീവനൊടുക്കി 23-കാരൻ

CRIME NEWS
തൃശ്ശൂർ: യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ കണ്ണാറ സ്വദേശി അർജുൻ (23)ണ് യുവതിയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്. കുട്ടനല്ലൂരിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ ആളുകൾ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. സ്കൂൾ പഠനകാലത്ത് സഹപാഠികളായിരുന്നു കുട്ടനല്ലൂർ സ്വദേശിനിയും മരിച്ച അർജുൻ ലാലും. ഒരു വർഷത്തോളും ഇരുവരും അകൽച്ചയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അർജുൻ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അർജുൻ യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അർജുൻ യുവതിയുടെ വീട്ടിലേക്ക് പോകുന്നത്. തുടർന്ന് വീടിന് പ...

ചെന്താമര സ്വയം കരുതിയിരുന്നത് കടുവയെപ്പോലെ; കുറ്റകൃത്യം പുനരാവിഷ്‌കരിക്കും

CRIME NEWS
പാലക്കാട്: കുറേ കാലമായുള്ള വൈരാഗ്യമാണ് നെന്മാറ ഇരട്ടക്കൊലപാതകം ചെയ്യാന്‍ ചെന്താമരയെ പ്രേരിപ്പിച്ചതെന്ന് പാലക്കാട് എസ് പി അജിത് കുമാര്‍. കൊല ചെയ്തതില്‍ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ല. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പ്രതിയുടെ സാന്നിധ്യത്തില്‍ കുറ്റകൃത്യം പുനരാവിഷ്‌കരിക്കുമെന്നും പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചു. രണ്ട് ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിക്കും. ഇന്നലെ രാത്രി വീടിന് അടുത്തുള്ള വയലില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പല ഇടങ്ങളില്‍ നിന്നായി പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നു. മൊഴികള്‍ വിശദമായി പരിശോധിക്കും. രാവിലെ പത്ത് മണിയോടെയാണ് കൊലപാതകം നടത്തിയ പ്രതി വീടിന്റെ പിറക് വശം വഴിയാണ് രക്ഷപ്പെട്ടത്. ഭക്ഷണം കിട്ടാതായതോടെ ചെന്താമര മലയിറങ്ങി. കുറേ കാലമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കാരണം. 2019 ലെ കൊലപാതകത്തിന് ശേഷവും വൈരാഗ്യം ഉണ്ടായ...

സംസ്ഥാനത്ത് ചൂടിന് ശമനമില്ല, മുന്നറിയിപ്പ്

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെയുളള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും നിർദ്ദേശമുണ്ട്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരാനും ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും ...

ചെന്താമര പിടിയില്‍

CRIME NEWS
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടിയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. പ്രദേശത്ത് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. പിടിയിലായ പ്രതിയെ വിഷം കഴിച്ചിട്ടുണ്ടെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തുണ്ടി മലയിലെ ഒളിവ് സങ്കേതത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് പൊലീസിന്റെ വലയില്‍ അകപ്പെട്ടതെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 9.30 പ്രദേശത്ത് തിരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച്‌ പൊലീസ് പരസ്യമായ തിരച്ചിലില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ പോത്തുണ്ടി മലയില്‍ നിന്നും പുറത്തേക്ക് വരുന്ന മൂന്ന് വഴികളിലായി മഫ്തിയില്‍ പൊലീസുകാർ കാത്തു നിന്നു. പൊലീസ് ഒരുക്കിയ ഈ കെണിയിലേക്കാണ് ചെന്താമര വന്ന് കയറിയത്. തിരച്ചില്‍ അവസാനിപ്പിച്ചെന്ന് കരുതി വീട്ടിലേക്ക് വരികയായിരുന്നു പ്രതിയെ ഒളിച്ചിരുന്ന പൊലീസുകാർ പ...

എആർ നഗർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മൂസ അന്തരിച്ചു.

MARANAM
എ ആർ നഗർ: സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിൽ സജീവമായിരുന്ന കക്കാടം പുറം കെ കെ മൂസ (80) അന്തരിച്ചു. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എ ആർ നഗർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്, എ ആർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, വേങ്ങര നിയോജക മണ്ഡലം എസ് ടി യു വൈസ് പ്രസിഡണ്ട്, ഊക്കത്ത് മഹല്ല് കമ്മിറ്റി അംഗം, കക്കാടംപുറം എ ആർ നഗർ ജി യു പി സ്കൂൾ പിടിഎ പ്രസിഡണ്ട്, കുന്നുംപുറം പാലിയേറ്റീവ് കെയർ സൊസൈറ്റി ട്രഷറർ, കക്കാടംപുറം തഖ് വിയ്യത്തുൽ ഇസ്ലാം സംഘം കമ്മിറ്റിയംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് റിട്ടയേഡ് നോൺ ടീച്ചിംഗ് സ്റ്റാഫ് ആയിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കക്കാടംപുറം ഊക്കത്ത് ജുമാ മസ്ജിദിൽ. ഭാര്യ മമ്മാദിയ ആലുങ്ങൽ(അച്ഛനമ്പലം ).മക്കൾ: മെയ്തീൻ കുട്ടി (പ്രവാസി ലീഗ് ഏ ആർ നഗർ പഞ്ചായത്ത് ജനറൽ സെ...

വേങ്ങര ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു

VENGARA
2024-25 സംരംഭക വർഷം 3.0 ടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തും തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ 27/01/2025, തിങ്കളാഴ്ച്ച രാവിലെ 10:00 മണിയ്ക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. 70 ഓളം പേർ പങ്കെടുത്ത പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സി.പി.യുടെ അധ്യക്ഷത വഹിച്ചു, തിരൂരങ്ങാടി താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ ഷഹീദ് വടക്കേതിൽ സ്വാഗതവും വിഷയാവതരണവും നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ ഖാദർ, മുഹമ്മദ് കുറുക്കൻ, യൂസഫലി വലിയോറ, വേങ്ങര ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൾ അസീസ്, കെ എസ് എസ് എ ഐ പ്രതിനിധി അനീഷ് പരപ്പനങ്ങാടി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സൈനുദ്ധീൻ ഹാജി എന്നിവ...

കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ടമർദനം.

CRIME NEWS
കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ടമർദനം. മധ്യവയസ്കനെയാണ് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. കേസിൽ ഒന്നാം പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം നേതാവുമായ അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ചുപേരും ഒളിവിൽ എന്ന് പോലീസ് അറിയിച്ചു. പുതുപ്പാടി വയനാടൻ കുന്ന് സ്വദേശി കുഞ്ഞിമൊയ്തീനാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയത് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം പുതുപ്പാടി -മലപുറം ലോക്കൽ കമ്മിറ്റി അംഗവുമായ അബ്ദുറഹിമാനാണ്.അബ്ദുറഹിമാന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ അനസ് റഹ്മാൻ, ഉബൈദ്, പൊന്നൂട്ടൻ, ഷാമിൽ എന്നിവരാണ് മറ്റു പ്രതികൾ. അബ്ദുറഹ്മാന്റെ ബന്ധുവിനോട് മോശമായി പെരുമാറിയെന്ന കേസിൽ റിമാൻഡ് കഴിഞ്ഞിറങ്ങിയ കുഞ്ഞു മൊയ്തീനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. നടുറോട്ടിൽ പട്ടാപ്പകൽ നടത്തിയ ആൾക്കൂട്ട വിചാരണയുടെയും അക്രമത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവശേ...

കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം.

NATIONAL NEWS
ചെന്നൈയിൽ കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ്‌ മരിച്ചത്. കൊരുക്കുപ്പെട്ടയിൽ പ്രമീളയുടെ വീട്ടിൽ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ടീം വെൽഫെയർ വളണ്ടിയർമാർ പഴയ വീട് പൊളിച്ചു നീക്കൽ പ്രവർത്തനം നടത്തി.

VENGARA
വേങ്ങര : ഊരകം പഞ്ചായത്തിലെ തങ്ങൾപ്പടിയിൽ പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി വേങ്ങര മണ്ഡലത്തിലെ ടീം വെൽഫെയർ പ്രവർത്തകരും വേങ്ങര IRW പ്രവർത്തകരും നാട്ടുകാര്യം ചേർന്ന് പഴയ വീട് പൊളിച്ചു നീക്കൽ പ്രവർത്തനം നടത്തി. സേവന പ്രവർത്തനത്തിന് വെൽഫെയർ പാർട്ടി ഊരകം പഞ്ചായത്ത് പ്രസിഡൻ്റ് സി. മുഹമ്മദലി, സെക്രട്ടറി യൂസുഫ് കുറ്റാളൂർ, മണ്ഡലം ട്രഷറർ അഷ്റഫ് പാലേരി, ടീം വെൽഫെയർ പ്രവർത്തകരായ ഷെഫീഖ് പി.ഇ, നദീർ എ.പി, ഇസ്മായിൽ ഇ.കെ, റഹൂഫ് പി, മൻസൂർ, ഷബീറലി പി.ഇ, അബ്ദുൽ ഹഖ് യു.കെ, IRW പ്രവർത്തകരായ അബ്ദുറഹ്മാൻ പി.പി, കബീർ ചേറൂർ, പി.ഇ. നസീർ മാസ്റ്റർ, അബൂബക്കർ കെ, അൻസാർ പി.സി. എന്നിവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

LOCAL NEWS
കൊണ്ടോട്ടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷാമിലാ (16)ണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇ.എം.ഇ. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....

വി എൻ ജയകൃഷ്ണൻ ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റായി വീണ്ടും ചുമതലയേറ്റു.

VENGARA
വേങ്ങര : ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റായി എ ആർ നഗർ - കുന്നുംപുറം വി എൻ ജയകൃഷ്ണൻ വീണ്ടും ചുമതലയേറ്റു. വേങ്ങര നിയോജക മണ്ഡലം ഉൾപ്പടെ തുടർച്ചയായി മൂന്നാം തവണയാണ് പാർട്ടിയുടെ പ്രസിഡന്റായി ചുമതല വഹിക്കുന്നത്. ബൂത്ത് - പഞ്ചായത്ത് - മണ്ഡലം തലങ്ങളിൽ ബിജെപിയുടെ പ്രധാനപ്പെട്ട ചുമതലകൾ വഹിച്ച് പൊതു പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന സമയത്താണ് വേങ്ങര നിയോജകമണ്ഡലം പ്രസിഡന്റ് ആവുന്നത്. തുടർന്ന് ബിജെപി അഖിലേന്ത്യാതലം മുതൽ പാർട്ടിയുടെ സുഖമമായ പ്രവർത്തനത്തിന് ഒരു നിയോജക മണ്ഡലം രണ്ട് സംഘടന മണ്ഡലമായി നിശ്ചയിച്ചപ്പോൾ എ ആർ നഗർ, കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകൾ ഉൾപ്പെടുന്ന വേങ്ങര മണ്ഡലത്തിന്റ പ്രസിഡന്റായും പാർട്ടി ജയകൃഷ്ണനെയാണ് നിശ്ചയിച്ചത്. തുടർന്നുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കിടയിൽ സുപരിചിതനായി മൂന്നാമതും പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ബിജെപി മലപ്പുറം ജില്ല വരണാധിക...

വീൽചെയർ ഏറെനാളായി ആഗ്രഹിച്ച മുഹമ്മദ് സമീലിന് ഇനി വീല്‍ചെയറില്‍ സഞ്ചരിക്കാം

VENGARA
കൂടെപ്പിറപ്പായ രോഗങ്ങളും ശാരീരിക പരിമിതികളും കാരണം പ്രയാസങ്ങള്‍ അനുഭവിക്കുന്ന വേങ്ങര എസ് എസ് റോഡിലെ മുഹമ്മദ് സമീലിന് ഇനി താന്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ട് നടന്ന വീല്‍ചെയറില്‍ സഞ്ചരിക്കാം. തന്റെ ശാരീരികാവസ്ഥക്കനുസരിച്ച് ഉപയോഗിക്കാന്‍ കഴിയുന്നൊരു വീല്‍ചെയര്‍ ഏറെ നാളായി ആഗ്രഹിച്ച് വരികയായിരുന്നു മുഹമ്മദ് സമീല്‍. വേങ്ങരയില്‍ നടന്ന ഭിന്നശേഷി ഗ്രാമസഭയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് നടത്തിയ അഭ്യര്‍ത്ഥനമാനിച്ചാണ് ഈ കുരുന്നു മോഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് സാമൂഹിക കൂട്ടായ്മയായ ഗ്രീന്‍ ഫൗണ്ടേഷന്‍ മുന്നോട്ട് വന്നത്. വേങ്ങര എസ് എസ് റോഡിലെ മുഹമ്മദ് സമീലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍ വീല്‍ചെയര്‍ കൈമാറി. ഗ്രീന്‍ ഫൗണ്ടേഷന്‍ ജന: സെക്രട്ടറി സത്താര്‍ കുറ്റൂര്‍, മെഡിക്കല്‍ ക...

MTN NEWS CHANNEL

Exit mobile version