മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം ലീഗ് ഭരണത്തിലെത്തും. ലീഗ് ഭരിച്ചാല്‍ പാകിസ്ഥാന്‍ ഭരണം വരുമെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. തിരുവനന്തപുരം എസ്എന്‍ഡിപി ശാഖാ നേതൃ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഉള്ളത് പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുകയാണെന്ന പരാമര്‍ശത്തിന് ഒപ്പമായിരുന്നു വെള്ളാപ്പള്ളിയുടെ വര്‍ഗീയ ചുവയുള്ള വാക്കുകള്‍. നിങ്ങള്‍ ആലോചിക്കു, യൂഡിഎഫ് ഭരണത്തിലെത്തിയാള്‍ ഇവിടെ ലീഗ് ഭരിക്കും. ഇവിടെ പാകിസ്ഥാന്‍ ഭരണം നടത്തും. കോണ്‍ഗ്രസിന് എന്താണ് പ്രസക്തിയെന്നും കോണ്‍ഗ്രസിനെ ലീഗ് മൂലയിലിരുത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാഷ്ട്രീയമല്ല താന്‍ പറയുന്നത് എന്ന അവകാശവാദത്തോടെ ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇക്ക...