Friday, January 23News That Matters

Author: admin

ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

MALAPPURAM
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. ഹജ്ജ് അപേക്ഷ നൽകുന്നതിന് ഹജ്ജ് കമ്മറ്റിയുടെ ട്രൈനർമാർ സന്നദ്ധരായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 300 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 50 ഹജ്ജ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. സെൻട്രൽ ഹജ്ജ് കമ്മറ്റിയുടെ ഓൺലൈൻ പോർട്ടൽ മുഖേനയാണ് ഹജ്ജ് അപേക്ഷ സമർപണം. തുടർന്ന് കേരള ഹജ്ജ് കമ്മറ്റി സാധുവായ അപേക്ഷകർക്ക് കവർ നമ്പർ നൽകി രജിസ്റ്റേഷൻ നടപടി പൂർത്തീകരിക്കുന്നു. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജിന് ഇപ്രാവശ്യം സൗകര്യമുണ്ട്. അതുപോലെ ഹറമുകളിൽ ഭക്ഷണത്തിനും സൗകര്യമുണ്ട്. ഹാജിമാർക്ക് ഹജ്ജിന് അപേക്ഷ നൽകുന്നതിനും തുടർ പ്രവർത്തനങ്ങൾക്കായി അഞ്ഞ...

ആദിവാസി യുവാക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്തു

MALAPPURAM
ജില്ലയിലെ ആദിവാസി മേഖലയിലെ യുവാക്കള്‍ക്ക് വേണ്ടി നടപ്പിലാക്കിയ ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പദ്ധതിക്ക് തുടക്കമായി. നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതാണ് ജില്ലാ പൊലീസ് നടപ്പിലാക്കിയ പദ്ധതി. പുതിയ തൊഴിലവസരങ്ങള്‍ നേടുന്നതിനും സാമൂഹികമായി മുന്നേറുന്നതിനും ആദിവാസി യുവാക്കള്‍ക്ക് പദ്ധതി സഹായകമാകും. ലൈസന്‍സ് ലഭിച്ചവര്‍ക്ക് സ്വകാര്യമേഖലയിലും പൊതുമേഖലയിലും തൊഴില്‍ നേടാന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി നിരവധി ആദിവാസി യുവാക്കള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കിയിരുന്നു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തത്. ഇത്തരം പദ്ധതികള്‍ ആദിവാസി സമൂഹത്തിന്റെ മുഖ്യധാരയിലേക്കുള്ള പ്രവേശനത്തിന് വഴി തുറക്ുമെന്ന്...

ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

KOZHIKODE, LOCAL NEWS
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്. 52 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ സാബു എത്തിയത്. റൂമിൽ കിടന്നുറങ്ങിയ ശേഷം ജീവനക്കാർ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോളാണ് മരണം സ്ഥിരീകരിച്ചത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നു....

അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടി സംഘടിപ്പിച്ചു

MALAPPURAM
അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് മഞ്ചേരി മണ്ഡലം അഷറഫ് കൂട്ടായ്മ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് സെഞ്ച്വറി എന്ന അഷറഫ് മാനു അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞുട്ടി ഉദ്ഘാടനം നിർവഹിച്ചു. അഷ്റഫ് കൂട്ടായ്മയുടെ സ്ഥാപക നേതാവായ അഷറഫ് മനരിക്കൽ സന്ദേശ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് വായൂര് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുഞ്ഞിപ്പ മഞ്ചേരി, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കാക്കേങ്ങൽ, ജില്ലാ ജോയിൻ സെക്രട്ടറി അഷ്റഫ് ബാവ, മഞ്ചേരി മണ്ഡലം ചാരിറ്റി സെൽ ചെയർമാൻ അഷ്റഫ് അലീക്കോ, മണ്ഡലം ചാരിറ്റി സെൽ കൺവീനറും KT അഷ്റഫ് ഹാജി എന്നിവർ സംസാരിച്ചു .. ഉംറക്ക് പോകുന്ന അഷറഫ് KCK, അഷറഫ് മൊബൈൽ മോൻ എന്നിവർക്ക് യാത്രയപ്പ് ...

റുഖിയ തിരോധനം: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദേശം നൽകി

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി പനമ്പുഴ റോഡിലെ വടക്കെ തല മൊയ്തീന്റെ ഭാര്യ റുഖിയയുടെ തിരോധനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. റുഖിയ തിരോധനം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.റുഖിയയെ കാണാതായിട്ട് ഒരു വർഷം കഴിഞ്ഞു. 2024 ജൂൺ 21നാണ് 75 വയസ്സുകാരിയായ റുഖിയയെ വീട്ടിൽ നിന്നും കാണാതാവുന്നത്. കാണാതാ വിവരമറിഞ്ഞ് മകൻ യാസർ അറഫാത്ത് തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയും നാട്ടുകാരും ബന്ധുക്കളും പോലീവും സന്നദ്ധ പ്രവർത്തകരും നാട്ടിലും തൊട്ടടുത്ത പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും റുഖിയയെ കണ്ടെത്താനായില്ല. റുഖിയയ കാണാതായി രണ്ട് ദിവസം...

മലപ്പുറത്ത് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ.

CRIME NEWS
മലപ്പുറത്ത് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നാദിൽ (21), പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിദ്യാർഥിനിയോട് അഞ്ച് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതികൾ വിദ്യാർഥിനിയെ‌ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു....

സ്കൂളുകളിൽ സമയമാറ്റം 8, 9,10 ക്ലാസ്സുകൾക്ക് മാത്രം: മന്ത്രി വി ശിവൻകുട്ടി.

KERALA NEWS
സ്കൂളുകളിൽ സമയമാറ്റം 8, 9,10 ക്ലാസ്സുകൾക്ക് മാത്രമാണ് ബാധകമാകുന്നതെന്ന് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. 38 വെള്ളിയാഴ്ചകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ 2025-26 മെയ് 31 ലെ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതൽ ക്ലാസ് 4 വരെ 198 പ്രവർത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ് 5 മുതൽ 7 വരെ 200 പ്രവർത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ്സ് 8 മുതൽ 10 വരെ 204 പ്രവർത്തിദിനങ്ങളായി കൊണ്ടുമാണ് 2025-26 അക്കാദമിക് വർഷത്തെ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അത് വ്യക്തമാക്കുന്നതിനാണ് വാർത്താസമ്മേളനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. എൽപി വിഭാഗം സ്‌കൂളുകൾക്ക് അധിക പ്രവർത്തിദിനം ഇല്ലാതെയും, യുപി വിഭാഗം സ്‌കൂളുകൾക്ക് ആഴ്ചയിൽ ആറ് പ്രവർത്തിദിനം വരാത്ത രീതിയിൽ രണ്ട് ശനിയാഴ്ചകൾ (ജൂലൈ 26, ഒക്ടോബർ 25) ഉൾപ്പെടുത്തി കൊണ്ടും, ഹൈസ്‌കൂൾ വിഭാഗം സ്‌...

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലൻ്റ് പരീക്ഷ സംഘടിപ്പിച്ചു.

TIRURANGADI
തിരൂരങ്ങാടി: സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് )ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലൻ്റ് പരീക്ഷ തൃക്കുളം ഗവ:ഹൈസ്ക്കൂളിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ വനിതാവിംഗ് കൺവീനർ കെ.കെ. ഹബീബ ടീച്ചർ മെന്നിയൂർ നിർച്ചഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും മുനിസിപ്പൽ കൗൺസിലർ മുസ്തഫ പാലത്ത് നിർവ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ഭാഷാസമര അനുസ്മരണ പ്രഭാഷണം പി.പി.അബ്ദുൽ നാസർ മാസ്റ്റർ മൂന്നിയൂർ നടത്തി. സബ്ജില്ലാ പ്രസിഡണ്ട് ടി.പി.മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസജില്ല പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ, സബ്ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ, മുഹമ്മദ് റനീഷ് പാലത്തിങ്ങൽ, ഹഫ്സത്ത് ടീച്ചർ പാറക്കടവ്, ഷിഫാസ് ചേലേമ്പ്ര ,ഉമ്മുകുൽസു ടീച്ചർ, മുസ്തഫ അബൂബക...

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Accident
കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് നാജില്‍(18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാര്‍ത്ഥിയായിരുന്നു. താമരശ്ശേരി കരുവന്‍പൊയില്‍ ഭാഗത്തുള്ള പൊതുകുളത്തിലാണ് അപകടമുണ്ടായത്. ഏറെ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ കുളിക്കാന്‍ എത്താറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാജില്‍ ഇവിടെയെത്തിയത്. അപകടം നടന്നയുടന്‍ തന്നെ നാജിലിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

KOTTAYAM, LOCAL NEWS
കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ഇടുക്കി രാജാക്കാട് സ്വദേശി കൃഷ്ണജിത്താണ്(27) വൈക്കം പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. നേഹ ഫാത്തിമ (25), സാരഥി (29) എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. ഇവരെ നേരത്തേതന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ കൃഷ്ണജിത്തിനെ റിമാൻഡ് ചെയ്തു.ഫോണിലൂടെയാണ് പ്രതികൾ വെെദികനുമായി പരിചയത്തിലായത്. പിന്നീട് ഹണിട്രാപ്പിൽ കുടുക്കി മൂന്നം​ഗ സംഘം വെെദികനിൽ നിന്ന് പണം അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2023 ഏപ്രിൽ 24-ാം തീയതി മുതൽ ​ഗൂ​ഗിൾ പേ വഴിയും എസ്‌ഐബി മിറർ ആപ്പ് വഴിയുമാണ് പ്രതികൾ 60 ലക്ഷം രൂപ തട്ടിയെടുത്തത്.കണ്ണൂർ സ്വദേശിനിയായ നേഹ ഫാത്തിമ ബെം​ഗളുരുവിലാണ് താമസം. ഇവരുടെ കാമുകനാണ് തമിഴ്നാട് സ്വദേശിയായ സാരഥി. വൈദികൻ പ്രിൻസിപ്പലായി ജോലിചെയ്യുന്...

തമിഴ്നാട്ടില്‍ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു:

Chennai
തമിഴ്നാട്ടില്‍ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാള്‍ നേരിട്ട് സന്ദർശിച്ചു "പൊതുജനം തീപിടിത്തം കാണാൻ വരരുത്" എന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. തിരുവള്ളൂർ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളും വിവിധ സ്ഥലങ്ങളില്‍ നിർത്തിയിരിക്കുകയാണ്. ആരക്കോണത്ത് നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്....

പന്താരങ്ങാടി പള്ളിപ്പടി സ്വദേശിയേ കാപ്പ നിയമ പ്രകാരം അറസ്റ്റു ചെയ്തു.

TIRURANGADI
തിരൂരങ്ങാടി: പന്താരങ്ങാടി പള്ളിപ്പടി സ്വദേശിയേ കാപ്പ നിയമ പ്രകാരം അറസ്റ്റു ചെയ്തു. തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പന്താരങ്ങാടി പള്ളിപ്പടി താമസക്കാരനായ പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ അമീൻ 40 വയസ്സ് എന്നയാളെ തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടർ പ്രദീപ്കുമാർ. ബി, എസ്.ഐ ബിജു കെ, സിപി ഓ ദീലീപ്, അഹമ്മദ് കബീർ കെ, മുഹമ്മദ് ജലാൽ എന്നിവരടങ്ങിയ സംഘം കാപ്പ നിയമ പ്രകാരം അറസ്റ്റുചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ശിപാർശയിൽ മലപ്പുറം ജില്ലാ കളക്ടർ വിനോദ് IAS ൻെറ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ 6 വർഷ കാലയളവിൽ മാത്രം മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി, കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കഠിന ദേഹോപദ്രവ മേൽപ്പിൽ, കുറ്റകരമായ നരഹത്യാശ്രമം, സ്വർണ്ണ കവർച്ച തുടങ്ങിയ ആറോളം കുറ്റകൃത്യങ്ങളിൽ പ്രതിയായ അമീൽ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്ഴത്തനങ്ങളിൽ ഏർപ്പെട്ട് വരികയായതിനാൽ പൊതുസമാധാനത്തിന് ഭീഷണിയുണ്ടാക്കുന്ന പ്രവര്ഴ...

കണ്ണമംഗലം പടപ്പറമ്പ് സ്വദേശിയായ ഷാഫി എന്നവരെ കാണ്മാനില്ല

VENGARA
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം, കണ്ണമംഗലം പടപ്പറമ്പ് സ്വദേശിയായ ഷാഫി എന്നവരെ തിങ്കളാഴ്ച (07-07-2025) ഉച്ച മുതൽ പടപ്പറമ്പ് നിന്നും കാണ്മാനില്ല.ഇവനെ കുറിച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ചുവടെ കൊടുത്ത നമ്പറിലോ അറിയിക്കുക Contact Number9746168006(Father)9744935846(വേങ്ങര പോലീസ്)Vengara Police Station :0494 245 0210 NB : ഷാഫി ഒരു ഭിന്ന ശേഷിക്കാരൻ ആണ്(രണ്ട് കാലിനും സ്വാധീനം ഇല്ല) നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

MDMA മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു.

ERANANKULAM, LOCAL NEWS
എറണാകുളത്ത് സ്വകാര്യ ലോഡ്ജിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ എംഡിഎംഎ മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസൻ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. ഓൺലൈൻ മുഖേന മയക്കുമരുന്നുകൾവാങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്‍റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും ചേർന്നാണ് റെയ്‌ഡ്‌ നടത്തിയത്. പ്രിവന്‍റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സരിതാറാണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അതേസമയം, മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ...

ലീഡർ കെ കരുണാകരൻ സ്മാരക” കർമ്മ ശ്രേഷ്ഠ പുരസ്കാരം” കൈമാറി

VENGARA
"ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ" എന്ന മുദ്രാവാക്യത്തിൽ വേങ്ങരയിൽ നടന്ന ലഹരി വിപത്തിനെതിരെയുള്ള ജനകീയ മാരത്തോൺ വിജയ ശില്പികളിൽ മുഖ്യപങ്കാളിത്തം വഹിച്ച തൊട്ടിയിൽ ഉണ്ണിക്ക് വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സാമൂഹിക,സാംസ്‌കാരിക, ജീവകാരുണ്യ , പ്രവർത്തന മികവിനുള്ള ലീഡർ കെ കരുണാകരൻ സ്മാരക" കർമ്മ ശ്രേഷ്ഠ പുരസ്കാരം" വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ കൈമാറി. പരിപാടിയിൽ അസൈനാർ ഊരകം , കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി , വി സി ചേക്കു, ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആർ നഗർ, എൻ ടി മൈമൂന മെമ്പർ, റൈഹാനത്ത് ബീവി,മണ്ണിൽ ബിന്ദു, ജമീല സി വേങ്ങര, ഷാഹിദ ബീവി,തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് റഷീദ കണ്ണമംഗലം, ഷക്കീല വേങ്ങര, അസുറ ബീവി, ലുക്മാനുൽ ഹക്കീം, വിജി കൂട്ടിലങ്ങാടി, മുക്രിയൻ മുഹമ്മദ് കുട്ടി , ചന്ദ്രമതി, ഹസീന എകെ, റാബിയ, എന്നിവർ നേതൃത്വം നൽകി....

സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ.

KERALA NEWS
സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടി നൽകേണ്ടത് സർക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചർച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മദ്രസ സമയം മാറ്റാൻ പറ്റില്ല. മദ്രസ പഠനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിർദേശത്തിന് ആകെ 24 മണിക്കൂർ അല്ലേയുള്ളൂ എന്നായിരുന്നു തങ്ങളുടെ മറുപടി. വിദ്യാഭ്യാസ മന്ത്രി അങ്ങനെ പറയരുതായിരുന്നു. ആലോചിച്ച് ചെയ്യാം എന്നായിരുന്നു മറുപടി നൽകേണ്ടത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?. സ്കൂൾ സമയമാറ്റം എല്ലാർക്കും കണ്ടെത്താമല്ലോ. വലിയ...

കുടുംബശ്രീ CDSകള്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക്: ജില്ലാതല ഡോക്യൂമെന്റേഷന്‍ പരിശീലനം സംഘടിപ്പിച്ചു

MALAPPURAM
കുടുംബശ്രീ സി.ഡി.എസുകളെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായുള്ള ജില്ലാതല ഡോക്യുമെന്റേഷന്‍ പരിശീലനം പെരിന്തല്‍മണ്ണ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. കുടുംബശ്രീയും കിലയും (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ) ചേര്‍ന്ന് സംഘടിപ്പിച്ച പരിശീലന പരിപാടി പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ഷാജി ഉദ്ഘാടനം ചെയ്തു. സി.ഡി.എസുകളില്‍ ഡോക്യുമെന്റേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗരേഖകള്‍, ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങളും എസ്.ഒ.പി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) സംബന്ധിച്ചും സെമിനാറില്‍ പരിശീലനം നല്‍കി. നിലവില്‍ ജില്ലയില്‍ 58 ഗ്രാമ സിഡിഎസുകളേയും 2 നഗര സി.ഡി.എസുകളേയുമാണ് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. തെരഞ്ഞെടുത്ത സി.ഡി.എസു കളിലെ ചെയര്‍പേഴ്‌സണ്‍മാര്‍ക്കും, അക്കൗണ്ടന്റ്മാര്‍ക്കും ബി.സി മാര്‍ക്...

ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ ജനസംഖ്യ ദിനം ആചരിച്ചു.

TIRURANGADI
ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനം ആചരിച്ചു. ക്വിസ് മത്സരം, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് വേങ്ങര ബോധ വൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ എം.കെ ഫാത്തിമ തസ്നീം , സി. ഹനൂന, ജെ.ബി ശ്രീ വിഷ്ണു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഫാസിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസൈനാർ എടരിക്കോട് സ്വാഗതവും ധനേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു....

കളഞ്ഞു കിട്ടിയ രണ്ടര പവൻ സ്വർണ്ണത്താലിമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അധ്യാപകമാർ

VENGARA
കളഞ്ഞു കിട്ടിയ രണ്ടര പവൻ സ്വർണ്ണത്താലിമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അധ്യാപകമാർ കൂടെ വേങ്ങര പോലീസും. വേങ്ങര GMVHSS സ്കൂളിലെ അധ്യാപകരായ ലീന, ബിന്ദു എന്നിവർക്കാണ് കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാൻ്റിലെ കൂൾബാറിൽ നിന്ന് താലിമാല കളഞ്ഞു കിട്ടിയത്. ഉടമയെ തിരിച്ചറിയാത്തതിനെ തുടർന്ന് ഇരുവരും ചേർന്ന് ആഭരണം പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിൽ താലി ചെയിൻ ശൈലജയുടേതാണന്ന് തിരിച്ചറിയുകയും മാല പൊലിസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറുകയുമായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ഖുർആൻ മുഴുവൻ മനപ്പാഠമാക്കി 13വയസ്സുകാരിഷംനാ മോൾ

VENGARA
വേങ്ങര: മനാറുൽ ഹുദാ അറബിക്കോളേജ് ക്യാമ്പസിൽ സ്സാദ് ഖുർആൻ അക്കാദമി യുടെ കീഴിൽ 2023 ജൂൺ മാസം തുടക്കം കുറിച്ച സ്സാദ് ദാറുൽ ബനാത്ത് & ഖുർആൻ അക്കാദമിയിൽ പഠിക്കുന്ന വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി അബ്ദുറഷീദ് ഷമീന ദമ്പതികളുടെ മകളും ഊരകം എം യു എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഷംന മോളാണ് പരിശുദ്ധ ഖുർആൻ പൂർണമായും മനപ്പാഠമാക്കിയത്. 24 മാസം കൊണ്ട് തന്നെ ഷംന വിശുദ്ധ ക്വുർആൻ മുഴുവനായും മനഃപ്പാഠമാക്കി. വിദ്യാത്ഥിനിയുടെ നിശ്ചയദാർഢ്യം, മാതാപിതാക്കളുടെ പ്രാർത്ഥന, വേണ്ടപ്പെട്ടവരുടെ സഹായങ്ങൾ, അധ്യാപകരുടെ അധ്വാനം,അതിലുപരി അല്ലാഹുവിന്റെ അനുഗ്രഹം എല്ലാം ഈ മികച്ച നേട്ടം കൈവരിക്കാൻ ഷംനക്ക് ഏറെ തുണയായി. ഇക്കഴിഞ്ഞ വർഷം തിരുവനന്തപുരം സ്വദേശി അനസ്‌ബിൻ ത്വാഹ, എടപ്പാൾ സ്വദേശി ഷാഹിക്ക് എന്നീകുട്ടികൾ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ട് അഫിളായിരുന്നു....

MTN NEWS CHANNEL

Exit mobile version