Thursday, September 18News That Matters

റുഖിയ തിരോധനം: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദേശം നൽകി

തിരൂരങ്ങാടി: തിരൂരങ്ങാടി പനമ്പുഴ റോഡിലെ വടക്കെ തല മൊയ്തീന്റെ ഭാര്യ റുഖിയയുടെ തിരോധനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. റുഖിയ തിരോധനം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.റുഖിയയെ കാണാതായിട്ട് ഒരു വർഷം കഴിഞ്ഞു. 2024 ജൂൺ 21നാണ് 75 വയസ്സുകാരിയായ റുഖിയയെ വീട്ടിൽ നിന്നും കാണാതാവുന്നത്. കാണാതാ വിവരമറിഞ്ഞ് മകൻ യാസർ അറഫാത്ത് തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയും നാട്ടുകാരും ബന്ധുക്കളും പോലീവും സന്നദ്ധ പ്രവർത്തകരും നാട്ടിലും തൊട്ടടുത്ത പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും റുഖിയയെ കണ്ടെത്താനായില്ല. റുഖിയയ കാണാതായി രണ്ട് ദിവസം കഴിഞ്ഞ് മകന് വന്ന അജ്ഞാത ഫോൺ കോളിനെ സംബന്ധിച്ച് പോലീസിനെ ധരിപ്പിച്ചിരുന്നുവെങ്കിലും അതുമായി അന്വേഷണം കാര്യമായി നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് റുഖിയ തിരോധനം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് എൻ.എഫ് പി.ആർ .ആവശ്യപ്പെട്ടിരുന്നത്.

റിപ്പോർട്ട്‌ : അഷ്‌റഫ്‌ കാളത്തിങ്ങൾ പറ

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version