യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
പൂക്കോട്ടുംപാടം: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കരുളായി മൈലമ്പാറ സ്വദേശി പാറന്തോടൻ ജസീലിയാണ് ( പട്ടാമ്പി ജസീൽ -38) അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജസീൽ. ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ വി.ആർ. വിനോദാണ് നടപടി സ്വീകരിച്ചത്. ബലാത്സംഗം, പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ ശല്യം ചെയ്തതിന് പോക്സോ കേസ്, വാഹനമോഷണം, റബർ ഷീറ്റ് മോഷണം, മണൽക്കടത്ത്, വധശ്രമം, പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടൽ, തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ജസീലിനെ പൊലീസ് കാപ്പ ചുമത്തി ജില്ല യിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രവേശന വിലക്കി...