മലപ്പുറം : ജനാധിപത്യ പ്രക്രിയയില്‍ ഫലപ്രദമായി ഇടപെടുന്നതിനു പകരം അരാഷ്ട്രീയ വാദം ഉയര്‍ത്തിപ്പിടിക്കുന്നത് യുവതയുടെ കര്‍മ്മ ശേഷിയെ തകര്‍ക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുക വഴി സമൂഹത്തില്‍ ഉണ്ടാവേണ്ട ഗുണപരമായ നേട്ടങ്ങളെ കൈവരിക്കാന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് സഞ്ചരിക്കുമ്പോഴും യുവതയുടെ സാമൂഹ്യ ഇടപെടല്‍ ശക്തിപ്പെടുത്തുവാന്‍ നാം സ്വയം തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സാമൂഹ്യ തിന്മ നിറഞ്ഞ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ വലിയ ഈ വിപത്തിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനുഷ്യന്റെ പ്രാപ്തിയും പ്രാഗത്ഭവ്യവും നാടിന്റെ നന്മക്ക് വേണ്ടി ഉപയോഗപ്പെുത്താന്‍ പുതിയ തലമുറ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നിര്‍ണ്ണയിക്കുന്നത് രാഷ്ട്രീയമാണെന്നും ഒഴിച്ചു മാറ്റി നിര്‍ത്താവാത്ത ഒന്നായി ജനാധിപത്യത്തില്‍ ഇത് മാറിയിട്ടുണ്ടെന്നും അത് പുതിയ തലമുറ മനസ്സിലാക്കണമെന്നും അദ്ദേഹം സുചിപ്പിച്ചു.
കോഡൂര്‍ പഞ്ചായത്ത് നിര്‍മ്മിച്ച യൂത്ത് സെന്ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ യൂത്ത് ലീഗ് പഞ്ചായത്ത് ലീഗ് സെക്രട്ടറി മുസ്തഫ യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി പി. കെ. ഫാസില്‍ കരീം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് ടി ആമുഖ പ്രഭാഷണം നടത്തി. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് പുത്തൂര്‍, എം എസ് എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി പി ഷാജി , മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ പി ഷെരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ സവാദ് മാസ്റ്റര്‍, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് പി കെ ഇഹ്്‌സാന്‍ എന്നിവര്‍ പ്രസംഗിച്ചു.രാവിലെ സമ്മേളന നഗരിയില്‍ മുസ്്‌ലീം ലീഗ് നേതാവ് കെ എന്‍ എ ഹമീദ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എന്‍ കുഞ്ഞീതു, ട്രഷറര്‍ കൊളക്കാട്ടില്‍ നാസര്‍, മണ്ഡലം ലീഗ് പ്രസിഡന്റ് വി മുഹമ്മദ് കുട്ടി, മണ്ഡലം ലീഗ് സെക്രട്ടറി എം പി മുഹമ്മദ്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സബാഹ് മാസ്റ്റര്‍, അഡ്വ. അഫീഫ് പറവത്ത്, റിയാസ് പാലക്കല്‍, വി പി ഫൈസല്‍, സമീര്‍ പി കെ, അജ്മല്‍ തറയില്‍, അബ്ദുല്‍ ജലീല്‍ വില്ലന്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കെ ടി റബീബ്, ശിഹാബ് അരീക്കത്ത് , സിദ്ധീഖലി പിച്ചന്‍, പഞ്ചായത്ത് മുസ്്‌ലീം ലിഗ് ഭാരവാഹികളായ എം ടി ബഷീര്‍, പറവത്ത് ഉമ്മര്‍, തറയില്‍ യൂസഫ്, വി പി ഹനീഫ, നാസര്‍ കുന്നത്ത് , ഗ്രാമപഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ എന്‍ ഷാനവാസ്, കെ എം സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com