Tuesday, July 28News That Matters

Author: admin

6 മാസം മുമ്ബ്ഇടിച്ചിട്ട് പോയ കാര്‍ കണ്ടെത്തി

KERALA NEWS
ആറ് മാസങ്ങള്‍ക്ക് മുന്‍പ് യാത്രക്കാരെ ഇടിച്ച്‌ തെറിപ്പിക്കുകയും സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്ത കേസില്‍ പ്രതിയെ കണ്ടെത്തി പൊലീസ്. കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശി ഈന്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷബാദി(23)നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. അപകടം വരുത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുവന്ന സ്വിഫ്റ്റ് കാർ എന്ന അടയാളം മാത്രമാണ് പൊലീസിന് ലഭിച്ച ഏക തുമ്ബ്. ഒടുവില്‍ ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതിയെയും കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാര്‍ച്ച്‌ 23നായിരുന്ന കേസിനാസ്പദമായ അപകടം നടന്നത്. രാത്രി 9.40ഓടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളി ബസ് സ്റ്റോപ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്. ഷബാദ് സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ കാല്‍നട യാത്രക്കാരനായ ഫറോക്ക് മാടന്നയില്‍ വീട്ടില്‍ രജീഷ് കുമാറിനെയും (44), ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി മൂന്നിയൂര്‍ വലിയ പറമ്ബില്‍ വീട്ടില്‍ വിപി അഷ...

ഇസ്രയേല്‍ ആക്രമണം; ലെബനനില്‍ നൂറ് പേര്‍ കൊല്ലപ്പെട്ടു,

INTERNATIONAL
ഇസ്രയേല്‍ നടത്തിയ വ്യാപക വ്യോമാക്രമണത്തില്‍ 100 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം. 400-ല്‍ അധിരം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹിസ്‌ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ നൂറോളം ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരുസേനകളും തമ്മില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. ഒക്ടോബർ ഏഴിന് ശേഷം, 11 മാസക്കാലമായി ഗാസയില്‍ നടത്തിയിരുന്നു ഏകപക്ഷീയ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ തങ്ങളുടെ വടക്കൻ അതിർത്തി മേഖലയിലേക്ക് ചുവടുമാറ്റുന്നത്. സാബത്ത് ആക്രമണം (ഹമാസ് ഇസ്രയേലില്‍ നടത്തിയത്) പിന്നാലെ ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേലിനെതിരെ ഹിസ്‌ബുള്ളയും രംഗത്തുവന്നിരുന്നു. അതിന്റെ ഭാഗമായി നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ കാരണം എഴുപത്തിനായിരത്തോളം ഇസ്രയേലി പൗരന്മാരാണ് ജൂത രാഷ്ട്രത്തിന്റെ വടക്കൻ മേഖലകളില്‍നിന്ന് കുടി...

പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Breaking News
വയനാട്: സസ്പെൻഷനിലായിരുന്ന പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പട്ടാണിക്കൂപ്പ് മാവേലി പുത്തൻപുരയിൽ ജിൻസൺ സണ്ണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് ജിൻസണിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 10 വർഷത്തോളം സർവീസുള്ള ജിൻസൺ ഒരു വർഷമായി സസ്പെൻഷനിലാണ്. സസ്പെൻഷനുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടുപോകുന്നതിന്റെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര പുല്ലമ്പലവൻ ഹംസ എന്നവരുടെ ഭാര്യ ഫാത്തിമ ബീവി മരണപ്പെട്ടു

MARANAM
വേങ്ങര: പെയിൻ & പാലിയേറ്റീവ് ക്ലിനിക് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവന്റെ ഭാര്യ ടി. ഫാത്തിമാബി ഹജ്ജുമ്മ (70) മരണപ്പെട്ടു. മക്കൾ കമറുദ്ധീൻ, ജാസ്മിൻ,(ജില്ലാ പ്രസിഡന്റ്‌ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ) റജുല, നസ്റീൻ, മരുമക്കൾ കുഞ്ഞിമുഹമ്മദ് എം. പൂക്കോട്ടുംപാടം (ജില്ലാ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി), സി. പി. അബ്ദുൽ അസിസ് തിരുന്നാവായ, പി. വി. അബ്ദുൽ നാസർ എടവണ്ണ, സുനിത കാലടി കബറടക്കം വൈകീട്ട് 5.30 വേങ്ങര മാട്ടിൽ പള്ളിയിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍

Breaking News, KERALA NEWS
കൊച്ചി: പട്ടാപ്പകല്‍ പണം നല്‍കാതെ ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം. ഇന്നലെ രാവിലെയാണ് സംഭവം. മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഇയാള്‍ ഓടുകയായിരുന്നു. വാതില്‍ക്കല്‍ തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റുകയും ചെയ്തു. ഇതിനിടെ ബെവ്‌കോയിലെ ഡോര്‍ തകര്‍ന്നു. പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയുമായിരുന്നു. ബെവ്‌കോ ജീവനക്കാരുടെ പരാതിയില്‍, പട്ടിമറ്റത്തെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെവ്‌കോയിലെത്തിയ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും ജീവനക്കാര്‍ പറയുന്നു. സ്ത്രീയെ അതിക്രമിച്ചതുള്‍പ്പെടയാണ് ഇയാള്...

ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ ചുരുണ്ട് കിടന്ന് കൂറ്റന്‍ പാമ്പ്

KERALA NEWS
മുംബൈ: ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ ചുരുണ്ട് കിടക്കുന്ന പാമ്പിനെ കണ്ട് പരിഭ്രാന്തരായി യാത്രക്കാര്‍. ജബല്‍പൂര്‍ - മുംബൈ ഗരീബ് രഥിലെ ജി 3 കോച്ചിലാണ് പാമ്പിനെ കണ്ടെത്തിയത്. പേടിച്ച യാത്രക്കാര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ട്രെയിനിലെ യാത്രക്കാരന്‍ തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഉടന്‍ തന്നെ വീഡിയോ വൈറലാകുകയും ചെയ്തു. മുംബൈയിലേക്കുള്ള യാത്രക്കിടെയ കാസറ സ്‌റ്റേഷന് സമീപത്തുവച്ചാണ് പാമ്പിനെ കണ്ടെത്തിയതെന്ന് യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിവരം അറിഞ്ഞ ഉടന്‍ തന്നെ യാത്രക്കാരെ കോച്ചില്‍ നിന്ന ഒഴിപ്പിച്ച് ആവശ്യമായ നടപടികള്‍ റെയില്‍വേ സ്വീകരിച്ചതായും യുവാവ് പറയുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു ഗരീബ് രഥ് എക്‌സ്പ്രസ്. പാമ്പിനെ കണ്ടതോടെ കോച്ചിലെ യാത്രക്കാ...

അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രീം കോടതി

KERALA NEWS
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പോക്സോ, ഐടി നിയമങ്ങള്‍ പ്രകാരം കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെ സംബന്ധിച്ച് അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അശ്ലീല ചിത്രം എന്നത് 'ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കള്‍' എന്ന് മാറ്റാന്‍ നിര്‍ദേശിച്ച കോടതി ഇതു വ്യക്തമാക്കി നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്‍റിനോട് ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മൊബൈല്‍ ഫോണില്‍...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു.

KERALA NEWS
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടംഞ്ചാല്‍ ഉക്രംപാടി സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ രണ്ടാഴ്ചയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയില്‍ സഹോദരനൊപ്പം കടയില്‍ ജോലി ചെയ്തിരുന്ന യുവാവ് പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്

KERALA NEWS
ന്യൂസിലാന്‍ഡില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തെന്ന് പരാതി. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ മിസ്റ്റി ടൂള്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവിലാണ് മനുഷ്യക്കടത്ത് നടക്കുന്നത്. ബ്ലൂ മിസ്റ്റി വഴി ന്യൂസിലന്‍ഡിലെത്തിയ ആളൂര്‍ സ്വദേശിയായ യുവാവ് നാട്ടില്‍ തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മനുഷ്യക്കടത്തിന്റെ വിവരം പുറം ലോകമറിയുന്നത്. പരാതിയില്‍ ബ്ലൂ മിസ്റ്റിയുടെ മാനേജിങ് ഡയറക്ടര്‍ സിനൂപിനെ അറസ്റ്റ് ചെയ്തു. ആറര ലക്ഷം രൂപ നഷ്ടപ്പെട്ട കാലടി സ്വദേശിയായ യുവതിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാലടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ആളൂര്‍ സ്വദേശി തിരിച്ചെത്തിയപ്പോഴാണ് മനുഷ്യക്കടത്തിന്റെ കാര്യം മനസിലാകുന്നതെന്ന് പരാതിക്കാരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'ഞാന്‍ പോകാന്‍ വേണ്ടി പണം നല്‍കി. എന്നാല്‍ ആളൂര്‍ സ്വദേശി തിരിച്ച് വന്നപ്പോഴാണ് ഇതിന്റെ സത്യാവസ്...

നെണ്ടുകണ്ണി മുഹമ്മദ്‌ എന്ന കുഞ്ഞാലി മരണപ്പെട്ടു

MARANAM
വലിയോറ: പുത്തനങ്ങാടി സ്വദേശി നെണ്ടുകണ്ണി ഐത്തുട്ടി ഹാജി എന്നവരുടെ മകൻ മുഹമ്മദ്‌ എന്ന കുഞ്ഞാലി എന്നവർ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് തിങ്കളാഴ്ച രാവിലെ 11.30 ന് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എംഡിഎംഎ യുമായി മൂന്നു യുവാക്കള്‍ പിടിയില്‍; ലക്ഷ്യം കോളേജുകളും സ്കൂളുകളും

CRIME NEWS
മലപ്പുറത്ത് 45 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ തിരൂർ പോലീസിന്റെ പിടിയില്‍. തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബില്‍ റഹ്മാൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബാംഗ്ലൂരില്‍ നിന്നുമാണ് ഇവർ എം ഡി എം എ തിരൂരില്‍ എത്തിച്ചത്. തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും ലക്ഷ്യമിട്ടാണ് ഇവർ ഈ ലഹരി വസ്തു കൊണ്ടു വന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസിന്റെ വിശദമായ അന്വേഷണം നടന്നുവരുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മ്യാൻമറില്‍ തടവിലായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശികള്‍ തിരിച്ചെത്തി

MALAPPURAM
ഓണ്‍ലൈൻ വഴി ജോലിക്കായി തായ്‌ലൻഡില്‍ എത്തുകയും പിന്നീട് മ്യാൻമറിലെ തട്ടിപ്പ് സംഘത്തിന്റെ തടവിലാകുകയും ചെയ്ത കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റ സ്വദേശികള്‍ സുരക്ഷിതരായി തിരിച്ചെത്തി. വള്ളിക്കാപറ്റ കുറ്റീരി അബൂബക്കറിന്റെ മകൻ ശുഹൈബ്, കൂരിമണ്ണില്‍ പുള്ളിക്കാമത്ത് സഫീർ എന്നിവരാണ് വെള്ളിയാഴ്ച രാവിലെ ബംഗളൂരു വഴി തിരിച്ചെത്തിയത്. ശുഹൈബിെൻറ കുടുംബം ബംഗളൂരുവിലാണുള്ളത് എന്നതിനാല്‍ ശുഹൈബ് അവിടെ തങ്ങുകയും സഫീർ വള്ളിക്കാപറ്റയിലെ വീട്ടിലെത്തുകയും ചെയ്തു. കഴിഞ്ഞ മാസം 28 ന് ഇവർ തട്ടിപ്പ് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍, നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൂന്നാഴ്ച തികയുമ്ബോഴാണ് ഇവർ തിരിച്ചെത്തിയത്. കഴിഞ്ഞ മെയിലാണ് ഇവർ സംഘത്തിന്റെ പിടിയിലായതായി വിവരം ലഭിച്ചത്. മുമ്ബ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇരുവരും ഓണ്‍ലൈൻ അഭിമുഖത്തിലൂടെയാണ് തായ്‌ലൻഡിലേക്ക് ജോലി ആവശ്യാർഥം പോയത്. മെ...

മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കുഞ്ഞാലിക്കുട്ടി

KERALA NEWS
കേരളത്തില്‍ അടുത്ത സമയത്തായി ഉയർന്ന് വന്ന ഒരുപാട് വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം തൃപ്തികരമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇതൊക്കെ ഒരു വിശദീകരണം കൊണ്ടോ, പത്രസമ്മേളനം കൊണ്ടോ തീരുന്ന വിഷയങ്ങള്‍ അല്ല. എം.ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം. പിവി അൻവറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയ വിഷയം രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ട വിഷയമാണ്. കേരളത്തിലെ ഭരണ കക്ഷിയും പ്രതിപക്ഷവും ഒരുപോലെ ചർച്ച ചെയ്യേണ്ട വിഷയമാണ്. മലപ്പുറം ജില്ലയിലുണ്ടായ പൊലീസിലെ പ്രശ്നങ്ങള്‍ മുസ്ലിം ലീഗ് മുൻപേ ചൂണ്ടിക്കാണിച്ചതാണ്. താമീർ ജിഫ്രിയുടെ കേസ് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് ലീഗ് നേരത്തെ പറഞ്ഞതാണ്. സ്വർണ്ണ കള്ളക്കടത്തില്‍ ഡാൻസാഫിനെ വെള്ള പൂശിയിട്ട് കാര്യം ഇല്ല. വയനാടുമായി ബന്ധപെട്ട് അത്തരത്തിലൊരു ഡോക്യൂമെന്റ് പുറത്ത് വരാനേ പാടില്ലായിരുന്നു. ഈ വിഷയങ്ങളില്‍ യ...

ഹ്യദയാഘാതം: വെളിമുക്ക് സ്വദേശി സലാലയില്‍ നിര്യാതനായി

GULF NEWS, MARANAM
വെളിമുക്ക് പടിക്കല്‍ സ്വദേശി പാണക്കാടൻ വീട്ടില്‍ അബ്ദുല്‍ അസീസ് (62) സലാലയില്‍ നിര്യാതനായി. ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്ന വഴി മധ്യേ മരണപ്പെടുകായായിരുന്നു. സാദ ഷാബിയത്തില്‍ പത്ത് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഷഹനോത്തിലാണ് താമസം. ഭാര്യ ആയിശാബിയും മകൻ മുഹമ്മദ് അർഷദും സലാലയിലുണ്ട്. മകള്‍ ആദിലയും മരുമകൻ സുബൈറും നാട്ടിലാണുള്ളത് നടപടികള്‍ പൂർത്തിയാകുന്ന മുറക്ക് ശനിയാഴ്ച തന്നെ മ്യതദേഹം സലാലയില്‍ ഖബറടക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗദിയില്‍ കാര്‍ അപകടം: മലപ്പുറം സ്വദേശിയായ യുവതിയും കുഞ്ഞും മരിച്ചു

GULF NEWS
സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ അഹ്‌സക്ക് സമീപമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മലപ്പുറം അരീക്കോട് സ്വദേശി എന്‍ വി സുഹൈലിന്റെ ഭാര്യ സഫയും കുഞ്ഞുമാണ് മരിച്ചത്. മദീനയില്‍ നിന്ന് ദമാമിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം.ഗുരുതരമായ പരിക്കുകളോടെ സുഹൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദമാമില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മുള്ളൻ മുഹമ്മദ് ഹാജി നിര്യാതനായി.

MARANAM
വേങ്ങര വലിയോറ ചെനക്കൽ സ്വദേശിയും ഇപ്പോൾ ചേറൂർ റോഡ് പോപ്പുലർ ബേക്കറിക്ക് പിൻവശം താമസക്കാരനുമായ മുള്ളൻ മുഹമ്മദ് ഹാജി, (78) നിര്യാതനായി. ഭാര്യ വളപ്പിൽ ഖദീജ പുത്തനങ്ങാടി. മക്കൾ. സമീറ, സമീർ, സെമീന, സബീർ, മരുമക്കൾ,ഷാലി കൊടുവള്ളി,, ഷമീം പുലാമന്തോൾ, മുഫീന പരപ്പനങ്ങാടി. പരേതന്റെ മയ്യത്ത് നമസ്കാരം (22.9.24) ഞായറാഴ്ച രാവിലെ 8.30 ന് മനാറുൽ ഹുദാസലഫി മസ്ജിദിൽ നടക്കും. തുടർന്ന് വേങ്ങര ടൗൺ സലഫി മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും....

‘ആരും ഒരു ചുക്കും ചെയ്യില്ല’; നിലപാട് വ്യക്തമാക്കി പി വി അന്‍വര്‍

KERALA NEWS
നിലമ്പൂര്‍: ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് പി വി അന്‍വര്‍ എംഎല്‍എ. വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് നിലപാട് വ്യക്തമാക്കികൊണ്ട് അന്‍വര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. 'ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്. അത് മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ല', എന്നാണ് അന്‍വര്‍ കുറിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിലും കടുത്ത ഭാഷയിലാണ് അന്‍വര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമല്ലെന്നും സ്വര്‍ണം പൊട്ടിക്കലില്‍ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പറഞ്ഞ അന്‍വര്‍ മ...

52കാരനെ ലക്ഷ്യമിട്ട 15കാരന്‍റെ ഹണി ട്രാപ്പ്:

CRIME NEWS
അരീക്കോട്: മധ്യവയസ്കനെ മർദ്ദിച്ചു പണം തട്ടിയ കേസിൽ മൂന്ന് പേരെ മഞ്ചേരി ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ ഇർഫാൻ (19), പുത്തലം സ്വദേശി ആഷിക്(18) എടവണ്ണ സ്വദേശി കണ്ണീരി വീട്ടിൽ ഹരികൃഷ്ണൻ (18) എന്നിവരാണ് റിമാൻഡിലായത്. പരാതിക്കാരനും 15 കാരനും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും നിരന്തരം സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് സൗഹൃദം കൂടുതൽ ബലപ്പെടുത്തി. തുടർന്ന് ഇരുവരും അരീക്കോട് വെച്ച് കഴിഞ്ഞ ദിവസം കാണാൻ തീരുമാനിച്ചു. അരീക്കോട് എത്തിയ മധ്യവയസ്കനെ പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിൽ 40,000 രൂപ പരാതിക്കാരൻ സംഘത്തിന് നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഭാര്യയുടെ ആഭരണം പണയംവെക്കാനെത്തിയ സമയത്താണ് വിഷയം അരീക്കോട് പൊലീസറിയുന്ന...

പത്തിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

CRIME NEWS
മലപ്പുറം : പത്തിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പന്നിക്കോട്ടുമുണ്ട സ്വദേശി മുതുകുളവൻ ഫായിസ് (25) നെയാണ് ജയിലിലടച്ചത്. കാളികാവ് പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയില്‍ ഉള്‍പ്പെട്ട ഫായിസിനെ മുൻപും കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.പോക്സോ കേസ്, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വില്‍പ്പന, പിടിച്ചുപറി തുടങ്ങിയ പത്തിലേറെ കേസുകള്‍ ഫായിസിനെതിരെയുണ്ട്. നാട്ടുകാരെ ആക്രമിച്ചത് കൂടി ഉള്‍പ്പെടുത്തിയാണ് കൊടും കുറ്റവാളി പട്ടികയില്‍ ഉള്‍പ്പെടുത്തി കാപ (മൂന്ന്) വകുപ്പ് ചുമത്തി വിയ്യൂർ സെൻട്രല്‍ ജയിലില്‍ അടച്ചത്.നാട്ടുകാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഫായിസിനെയും സഹോദരനെയും ഉള്‍പ്പെടെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Breaking News
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 'അമ്മ' യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ 'മൂലധന'മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. പിന്നീട് കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് എത്തി. 1960...

MTN NEWS CHANNEL

Exit mobile version