വേങ്ങര : ഊരകം മലയിലെ മിനി ഊട്ടിക്കടുത്ത് നടുവക്കാട് അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ലോഡിങ്ങ് നടന്ന് കൊണ്ടിരിക്കെ മുകളിൽ നിന്ന് കൂറ്റൻപാറക്കല്ല് ഇളകി വീണ് വൻ അപകടം. അപകടത്തിൽ കരിങ്കല്ല് കയറ്റുകയായിരുന്ന ടിപ്പർ ലോറിയും ഹിറ്റാച്ചിയും തകർന്നു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. ലോറിയിലേക്ക് ഹിറ്റാച്ചി ഉപയോഗിച്ച് ബോളർ കയറ്റുന്നതിനിടെ 30 മീറ്റർ ഉയരത്തിൽ നിന്ന് 15 മീറ്ററലതികം നീളത്തിലും 5 മീറ്റർ വീതിയുമുള്ള കൂറ്റൻപാറക്കല്ല് താഴെ പതിക്കുകയായിരുന്നു. ഈ സമയം താഴെ ജോലിയിലർപ്പെട്ട ഹിറ്റാച്ചി ഓപ്പറേറ്റർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ മറ്റൊരു അനധികൃത ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com