Sunday, May 31News That Matters
Shadow

Month: May 2026

മന്ത്രിയായി ആറാം ഊഴം; വി.ഡി. സതീശൻ മന്ത്രിസഭയിലെ ‘സീനിയറായി’ പി.കെ. കുഞ്ഞാലിക്കുട്ടി

മന്ത്രിയായി ആറാം ഊഴം; വി.ഡി. സതീശൻ മന്ത്രിസഭയിലെ ‘സീനിയറായി’ പി.കെ. കുഞ്ഞാലിക്കുട്ടി

KERALA NEWS
.തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നയതന്ത്രജ്ഞനായ പി.കെ. കുഞ്ഞാലിക്കുട്ടി വി.ഡി. സതീശൻ മന്ത്രിസഭയിലൂടെ ആറാം തവണയും മന്ത്രിപദവിയിലേക്ക്. ഇത്തവണ മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറിയ അദ്ദേഹം, ഒൻപതാം തവണയാണ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പുതിയ മന്ത്രിസഭയിലെ ഏറ്റവും പരിചയസമ്പന്നനായ നേതാവെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം പുതിയ സർക്കാരിന് വലിയ കരുത്താകും.യു.ഡി.എഫിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ ആരെയും വേദനിപ്പിക്കാതെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിൽ പ്രഗത്ഭനായ നയതന്ത്രജ്ഞനാണ് പി.കെ. കുഞ്ഞാലിക്കുട്ടി. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം ക്യാബിനറ്റിൽ പ്രവർത്തിച്ചുള്ള ദീർഘകാലത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം വീണ്ടും മന്ത്രിയാകുന്നത്. 1951 ജൂൺ 1-ന് മലപ്പുറം ഊരകം സ്വദേശിയായ മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത...
വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം: റസാഖ് പാലേരി

വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം: റസാഖ് പാലേരി

MALAPPURAM
മലപ്പുറം: യുഡിഎഫ് സർക്കാർ രൂപീകരണത്തിന് പിന്നാലെ ബിജെപിയും ചില സമുദായ നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ കോലൊളമ്പ് യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലയളവിൽ ഉൾപ്പെടെ കഴിഞ്ഞ പത്ത് വർഷത്തോളമായി കേരളത്തിൽ സിപിഎമ്മും ഇടതു സർക്കാരും പ്രോത്സാഹിപ്പിച്ച വിഷം ചീറ്റലുകളുടെ തുടർച്ചയാണ് ഇപ്പോൾ സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് മണ്ണൊരുക്കുമെന്ന് ഇവർ മനസ്സിലാക്കണം. സിപിഎം പ്രോത്സാഹിപ്പിച്ച ഇത്തരം വർത്തമാനങ്ങൾ ഏറ്റവും ഗുരുതരമായ സ്വഭാവത്തിൽ ബിജെപിയും സമുദായ നേതാക്കളും ഇപ്പോഴും തുടരുകയാണെന്നും ഇത് അടിയന്തരമായി അവസാനിപ...
മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും

മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും

KERALA NEWS
മലപ്പുറം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള അവസാന നിമിഷം പട്ടികയില്‍ നിന്നും ഒഴിവായി. പകരം പി കെ ബഷീര്‍ ഇടംപിടിക്കുകയായിരുന്നു. അബ്ദുള്‍ ഗഫൂറിനെ ഒഴിവാക്കി എ കെ എം അഷ്‌റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായി എകെഎം അഷ്‌റഫിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ച പേരുകള്‍ സീല്‍ഡ് കവറില്‍ കൈമാറിയെന്നും സാദിഖലി തങ്ങളുടേതാണ...
കോട്ടക്കലിൽ എം.ഡി.എം.എയുമായി വേങ്ങര സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടക്കലിൽ എം.ഡി.എം.എയുമായി വേങ്ങര സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

KOTTAKKAL
കോട്ടക്കൽ: വിൽപ്പനയ്ക്കായി എത്തിച്ച 89 ഗ്രാം എം.ഡി.എം.എയുമായി കോട്ടക്കലിൽ മൂന്ന് യുവാക്കൾ ഡാൻസഫ് സംഘത്തിന്റെ പിടിയിലായി. വേങ്ങര ഊരകം പുത്തൻപീടിക സ്വദേശി കോഴിക്കരമാട്ടിൽ ഉസ്മാൻ (28), മൊറയൂർ കൊളൊറുടുവിൽ ഫിറോസ് (38), വേങ്ങര ചേറൂർ തച്ചരുപടിക്കൽ അഷറഫ് (37) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ ജസീർ, രജിത്ത് എന്നിവരടങ്ങിയ ഡാൻസഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി റിമാൻഡ് ചെയ്തു. MTN News - നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ പി.എം.എ സമീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ പി.എം.എ സമീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

TIRURANGADI
തിരൂരങ്ങാടി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) പരപ്പനങ്ങാടി സബ്ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പി.എം.എ സമീർ എം.എൽ.എ, ജില്ലാ വൈസ് പ്രസിഡന്റായ മുനീർ താനാളൂരിന് മെമ്പർഷിപ്പ് നൽകിക്കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. അധ്യാപക സമൂഹത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റത്തിനും അറബിക് ഭാഷയുടെ പ്രചാരണത്തിനും കെ.എ.ടി.എഫ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് എം.എൽ.എ അനുസ്മരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ അധ്യാപകർക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതാണെന്നും സബ്ജില്ലാ കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അറബിക് അധ്യാപകരുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മയുള്ള ഇടപെടലുകൾക്കും കെ.എ.ടി.എഫ് വർഷങ്ങളായി നിർണായക പങ്കുവഹിച്ചുവരികയാണ്. അധ്യാപക പരിശീലനം, വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്...
കോഴിക്കോട് നിന്ന് സ്കൂട്ടർ മോഷ്ടിച്ച തിരൂരങ്ങാടി സ്വദേശി ഒരു വർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട് നിന്ന് സ്കൂട്ടർ മോഷ്ടിച്ച തിരൂരങ്ങാടി സ്വദേശി ഒരു വർഷത്തിന് ശേഷം പിടിയിൽ

TIRURANGADI
കോഴിക്കോട്: കുന്ദമംഗലത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ ഒരു വർഷത്തിന് ശേഷം പോലീസ് പിടികൂടി. തിരൂരങ്ങാടി എരഞ്ഞിക്കൽ വീട്ടിൽ സഹദി (30) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 2025 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലം മുട്ടാഞ്ചേരി സ്വദേശിയായ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 57 കെ 3735 നമ്പർ സ്കൂട്ടർ പടനിലത്തുള്ള ദീനാർ ഹോട്ടലിന് മുൻവശത്ത് നിന്നാണ് മോഷണം പോയത്. ഉടമയുടെ പരാതിയെ തുടർന്ന് കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സഹദിനെ തടഞ്ഞുനിർത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഓടിച്ചിരുന്ന സ്കൂട്ടർ മോഷ്ടിച്ചതാണെന്ന വിവരം പുറത്തുവന്നത്. വാഹനം കുന്ദമംഗലത്ത് നിന്ന് കടത്തിയതാണെ...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു.

Accident
പേരാമ്പ്രയില്‍ ഓടി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി മരിച്ചു. പൂവത്തുംചാലില്‍ ലാലുവിന്‍റെ ഭാര്യ സോനയാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് തിരിച്ച്‌ വരുന്ന വഴിയാണ് അപകടമുണ്ടായത്.കക്കറമുക്ക് എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന് തീപിടിച്ചത്. സോനയുടെ ഭര്‍ത്താവ് ലാലുവാണ് വാഹനം ഓടിച്ചിരുന്നത്. തീപടര്‍ന്നതോടെ ഇയാള്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി. കാറിന്റെ പിന്‍ സീറ്റില്‍ ഇരുന്ന സോനയ്ക്ക് പക്ഷെ പുറത്തിറങ്ങാന്‍ സാധിച്ചില്ല.കാര്‍ കത്തിയത് കണ്ട നാട്ടുകാര്‍ സോനയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു. സോനയുടെ മൃതദേഹം പേരാമ്പ്ര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ഭര്‍ത്താവ് ലാലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു...
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍

NATIONAL NEWS
നീറ്റ് യുജി ചോദ്യപേപ്പര് ചോര്ച്ചയില് മുഖ്യസൂത്രധാരന് പിടിയില്. പൂനെയിലെ കെമിസ്ട്രി പ്രൊഫസറായ പി.വി കുല്ക്കര്ണിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നാഷണല് ടെസ്റ്റിങ് ഏജന്സിയുടെ ചോദ്യപേപ്പര് തയ്യാറാക്കുന്നതില് പങ്കാളിയാണ് കുല്ക്കര്ണി.പ്രതിയായ കുല്ക്കര്ണി എന്ടിഎയുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ചിരുന്നെന്നും, അതുവഴി മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകള് അദ്ദേഹത്തിന് ലഭിച്ചതെന്നും സിബിഐ വ്യക്തമാക്കി. വീട്ടില് രഹസ്യമായി നടത്തിയ കോച്ചിങ് ക്ലാസ് വഴിയാണ് നിരവധി വിദ്യാര്ഥികള്ക്ക് ഇയാള് ചോദ്യപേപ്പര് ചോര്ത്തി നല്കിയതെന്ന് സിബിഐ വ്യക്തമാക്കി.വര്ഷങ്ങളായി നീറ്റ് ചോദ്യപേപ്പര് തയ്യാറാക്കുന്ന സമിതിയിലെ അംഗമായിരുന്നു കുല്ക്കര്ണി. വിരമിച്ച കോളജ് പ്രൊഫസറായ കുല്ക്കര്ണിയെ ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്മാരെയുടെ സഹായത്തോടെയാണ് കുല്ക്കര്ണി തന്റെ വീ...
വേങ്ങരയിൽ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; കവർച്ച നടത്തിയത് അടുത്ത ബന്ധു

വേങ്ങരയിൽ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; കവർച്ച നടത്തിയത് അടുത്ത ബന്ധു

VENGARA
വേങ്ങര: മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ അടുത്ത ബന്ധു പിടിയിൽ. ആശാരിപ്പടി സ്വദേശിയും നിലവിൽ കോഴിച്ചെനയിൽ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ചീരക്കുഴിയിൽ ശ്രീരാഗിനെ (36) ആണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. പറപ്പൂർ ഇല്ലിപ്പുലാക്കൽ ലക്ഷം വീട് നഗറിലെ ചീരക്കുഴിയിൽ വിലാസിനിയാണ് (61) മോഷണശ്രമത്തിനിടെ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. വിലാസിനിയുടെ മകൻ വീട്ടിലില്ലാതിരുന്ന സമയം നോക്കി അടുക്കള വാതിൽ തകർത്ത് അകത്തുകയറിയ പ്രതി വിലാസിനിയെ ആക്രമിക്കുകയായിരുന്നു. വധശ്രമത്തിനിടെ രണ്ടര പവന്റെ മാല ഇയാൾ പൊട്ടിച്ചെടുത്തു. വിലാസിനിയുടെ കഴുത്തിൽ പുതപ്പ് ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെങ്കിലും വീട്ടമ്മ പ്രതിയുടെ വിരലിൽ ആഞ്ഞു കടിച്ചതോടെ പിടി അയയുകയായിരുന്നു. പ്രതിയുടെ വിരലിലെ കടിയേറ്റ പാടാണ് കേസിൽ വഴിത്തിരിവായത്. പരിക്കിന...
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; മൂന്ന് മണിക്ക് പ്രഖ്യാപനം

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; മൂന്ന് മണിക്ക് പ്രഖ്യാപനം

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് (മെയ് 15) പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തുക. എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി (THSLC), എഎച്ച്എസ്എൽസി (AHSLC), ഹിയറിങ് ഇംപേർഡ് വിഭാഗങ്ങൾക്കായുള്ള പരീക്ഷാഫലങ്ങളും ഇതോടൊപ്പം പുറത്തുവിടും. വൈകിട്ട് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. കൂടാതെ, കേരള സ്റ്റേറ്റ് ഐടി മിഷന്റെ വാട്‌സാപ്പ് സംവിധാനം വഴിയും ഇത്തവണ ഫലം വേഗത്തിൽ അറിയാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഫലം പരിശോധിക്കാനുള്ള ലിങ്കുകള്‍ 1. https://kbpe.kerala.gov.in 2. https://results.digilocker.gov.in 3. https://sslcexam.kerala.gov.in 4. https://thslcexam.kerala.gov.in/thslc 5. https://sslc...
വേങ്ങര സാദ് ഖുർആൻ അക്കാദമിയിൽ ഉദൈഫിന് ഹിഫ്ള് പൂർത്തീകരണം; അനുമോദനം സംഘടിപ്പിച്ചു

വേങ്ങര സാദ് ഖുർആൻ അക്കാദമിയിൽ ഉദൈഫിന് ഹിഫ്ള് പൂർത്തീകരണം; അനുമോദനം സംഘടിപ്പിച്ചു

VENGARA
വേങ്ങര: ചേറൂർ റോഡ് മനാറുൽ ഹുദാ അറബിക് കോളേജ് ക്യാമ്പസിലെ സാദ് ഖുർആൻ അക്കാദമി & റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥി കെ. ഉദൈഫ് (15) ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ചു. മനാറിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കുന്ന ഒമ്പതാമത്തെ വിദ്യാർത്ഥിയാണ് ഉദൈഫ്. മൂന്ന് വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഉദൈഫ് ഈ അതുല്യ നേട്ടം കൈവരിച്ചത്. ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഉദൈഫ്, തിരൂർ തലക്കടത്തൂർ സ്വദേശി കൊടശ്ശേരി ഹുസൈൻ വൈലത്തൂർ - ചേനാത്ത് ഉമൈമത്ത് ദമ്പതികളുടെ ഇളയ മകനാണ്. ഹിഫ്ള് പൂർത്തീകരണവും അനുമോദന സദസ്സും മനാറുൽ ഹുദാ മസ്ജിദിൽ വെച്ച് നടന്നു. ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാക്കവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനാറുൽ ഹുദാ കോളേജ് പ്രിൻസിപ്പൽ നസീറുദ്ദീൻ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. കെ. ഹാറൂൺ റഷീദ്, ഉസ്താദ് ഇഹ്സാൻ, കൊടശ്ശേരി ഹുസൈൻ എന്നിവർ പ്രസംഗിച്ചു. പ്രധാന അധ്യാപകൻ ഫവാസ് സ്വാഗതവും ഉസ്താദ് നിസാമുദ്ദീ...
വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും ജൂൺ 13-ന് വേങ്ങരയിൽ

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും ജൂൺ 13-ന് വേങ്ങരയിൽ

VENGARA
വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും 2026 ജൂൺ 13 ശനിയാഴ്ച വേങ്ങരയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എം.എൽ.എമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. വിവിധ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകളും സൊസൈറ്റി കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും. പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബാവ എ.ആർ നഗർ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് മെമ്പർ അസൈനാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സലാം ഹാജി മച്ചിങ്ങൽ, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.ടി മൈമൂന, അഗതി മിത്ര ജില്ലാ പ്രസിഡന്റ് റൈഹാനത്ത് ബീവി, ഷാഹിദാ ബീവി, ജുബൈരിയ എന്നിവർ സംസാരിച്ചു. യോഗത്തിന് സീനത്...
പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

KERALA NEWS
സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്. വർക്കല അയിരൂർ എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാർത്ഥി ആയിരുന്നു പ്രജൂബ് പ്രകാശ്. പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)...
കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു; ആദ്യ വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു

കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു; ആദ്യ വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു

MALAPPURAM
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് എംബാർക്കേഷൻ പോയിന്റിലെ ഹജ്ജ് ക്യാമ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. കരിപ്പൂർ വഴി ഇത്തവണ 969 തീർത്ഥാടകരാണ് യാത്രയാകുന്നത്. ഇതിൽ 686 സ്ത്രീകളും 283 പുരുഷന്മാരും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള നാല് തീർത്ഥാടകരും ഈ സംഘത്തിലുണ്ട്.ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. മെയ് 14 മുതൽ 17 വരെയാണ് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ വിമാനം ഇന്ന് (വ്യാഴം) പുലർച്ചെ 12.20-നും രണ്ടാമത്തെ വിമാനം 2.25-നുമാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം നിയുക്ത എം.എൽ.എ ടി.പി. അഷ്റഫലി നിർവഹിച്ചു. ചടങ്ങിൽ എം.പിമാരായ ഇ.ടി. മുഹമ്...
വലിയോറ സ്വദേശി അബ്ദുൽ റസാഖ് മരണപ്പെട്ടു

വലിയോറ സ്വദേശി അബ്ദുൽ റസാഖ് മരണപ്പെട്ടു

MARANAM
വലിയോറ പുത്തനങ്ങാടി മിനിബസാർ മഞ്ഞാമാട് റോഡ് സ്വദേശി അബ്ദുൽ റസാഖ് എ.കെ (53) മരണപ്പെട്ടു. പരേതനായ അഞ്ചു കണ്ടൻ ഉമ്മർ ഹാജിയുടെ മകനാണ്. കർണാടക ബദ്രാവദിയിൽ കച്ചവടക്കാരനായ ഇദ്ദേഹം, സ്ട്രോക് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി മരണപ്പെട്ടത്.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (13/05/2026 ബുധൻ) രാവിലെ 9 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കും. ഭാര്യ: മുനീറ. മക്കൾ: നാസിർ, നഹ്‌ല ബാനു. സഹോദരങ്ങൾ: ഹൈദ്രു, അഹമ്മദ് (ഇട്ടായി), മൈമൂന, ജമീല....
പരപ്പനങ്ങാടി AIBDPA ഏരിയ സമ്മേളനം നടന്നു

പരപ്പനങ്ങാടി AIBDPA ഏരിയ സമ്മേളനം നടന്നു

PARAPPANAGADI
പരപ്പനങ്ങാടി: വിരമിച്ച ബിഎസ്എൻഎൽ തൊഴിലാളികളുടെ സംഘടനയായ AIBDPA പരപ്പനങ്ങാടി ഏരിയ സമ്മേളനം പരപ്പനങ്ങാടി യജ്ഞമൂർത്തി മന്ദിരത്തിൽ വെച്ച് ചേർന്നു. സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി ഒ. വേലായുധൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം വാസുദേവൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എൻ.പി. കീരൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എം. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി.പി. സുബ്രഹ്മണ്യൻ റിപ്പോർട്ടും ട്രഷറർ സുധാകരൻ വരവുചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഗോപിദാസ്, സർക്കിൾ വനിതാ കമ്മിറ്റി മെമ്പർ പ്രഭാ ഭരതൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി പ്രഭാ ഭരതൻ (പ്രസിഡന്റ്), ടി.പി. സുബ്രഹ്മണ്യൻ (സെക്രട്ടറി), ടി.ബി. സോമൻ (ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മുഹമ്മദ് മുസ്തഫ സമ്മേളന പ്രതിനിധികൾക്ക് നന്ദി പറഞ്ഞു....
കാറിടിച്ച് ചികിത്സയിലായിരുന്ന മകളും മരിച്ചു; അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി

കാറിടിച്ച് ചികിത്സയിലായിരുന്ന മകളും മരിച്ചു; അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി

Accident
കൊല്ലം: നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്തളം സ്വദേശി ഹൽബി ജലാൽ (21) ആണ് ഇന്ന് മരണപ്പെട്ടത്. ഹൽബിയുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പത്തനംതിട്ട പന്തളം സ്വദേശികളായ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയായിരുന്നു രണ്ട് ജീവനുകൾ കവർന്ന ഈ ദാരുണ സംഭവം. അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിനെ അതേ ദിശയിൽ നിന്നെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും എതിർദിശയിൽ നിന്നെത്തിയ മറ്റൊരു കാറും ഇടിച്ചുതെറിപ്പിച്ചു. ഇതിനിടെ സെൽവം മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തിലൂടെ ഒരു ബൈക്കും കയറിയിറങ്ങിയിരുന്നു. അപകടത്തിന് ശേഷം സ്കൂട്ടറിനെ ആദ്യം ഇടിച്ച കാർ നിർത്താതെ പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്...
മിനി ഊട്ടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു.

മിനി ഊട്ടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു.

Accident
മിനി ഊട്ടി: മിനി ഊട്ടിയിൽ ഇടിമിന്നലേറ്റ് യുവാവ് ദാരുണമായി മരണപ്പെട്ടു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ, ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകിക്കൊണ്ടിരിക്കെയാണ് മിന്നലേറ്റത്. മിന്നലേറ്റ ഉടൻ തന്നെ ഷഫീറിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ഷഫീറിനൊപ്പമുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അസീസ് - വഹീദ ദമ്പതികളുടെ മകനാണ് ഷഫീർ. ഭാര്യ: മുർഷിദ. മൂന്ന് വയസ്സുകാരി ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സൽ, ആഷിദ. മൃതദേഹം നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....
സുബൈദ അമ്പലവൻ മരണപ്പെട്ടു.

സുബൈദ അമ്പലവൻ മരണപ്പെട്ടു.

MARANAM
വേങ്ങര: നൗഫ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന കാപ്പൻ നാസറിന്റെ ഭാര്യ സുബൈദ അമ്പലവൻ (59) മരണപ്പെട്ടു. ഇരിങ്ങല്ലൂർ അമ്പലമാട് സ്വദേശിനിയാണ്. തസ്‌നി, മുഹമ്മദ്, അബ്ദുൽ ബാസിത്ത് പാലേരി, നാസിറ ഇന്ത്യന്നൂർ. മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ നടക്കും.
പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു.

പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു.

MALAPPURAM
മലപ്പുറം: പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിന്റെ മകൻ ആദിൽ മിറാഷ് (6), അഫ്സലിന്റെ ഭാര്യസഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4, കിഴിശ്ശേരി) എന്നിവരാണ് മരിച്ചത്. പൂക്കോട്ടൂർ പിലാക്കലിന് സമീപമുള്ള വലിയ തോട്ടിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടികളിലൊരാൾ. ഒരേ കുടുംബത്തിലെ രണ്ട് കുരുന്നുകളുടെ അപ്രതീക്ഷിത വേർപാട് പ്രദേശത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്....

MTN NEWS CHANNEL