Saturday, May 30News That Matters
Shadow

Month: May 2026

ചെട്ട്യാർമാട് ബസ് ഡ്രൈവർക്ക് മർദനം; അഞ്ചുപേർക്കെതിരെ കേസ്.

ചെട്ട്യാർമാട് ബസ് ഡ്രൈവർക്ക് മർദനം; അഞ്ചുപേർക്കെതിരെ കേസ്.

MALAPPURAM
തേഞ്ഞിപ്പലം: ചെട്ട്യാർമാട് ദേശീയപാത സർവീസ് റോഡിൽ ബൈക്കിൽ സ്വകാര്യ ബസിടിച്ചതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദനം. കണ്ണമംഗലം സ്വദേശിയും ബസ് ഡ്രൈവറുമായ റിയാസുദ്ദീനാണ് മർദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, ചെട്ട്യാർമാട് ഭാഗത്ത് വെച്ച് എതിർദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ, അപകടം കണ്ട് ഓടിക്കൂടിയവരിൽ ചിലർ ഡ്രൈവറായ റിയാസുദ്ദീനെ മർദിക്കുകയായിരുന്നു. മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ റിയാസുദ്ദീൻ പിന്നാലെ വന്ന മറ്റൊരു ബസിൽ കയറാൻ ശ്രമിച്ചെങ്കിലും അവിടെ വെച്ചും മർദനം തുടർന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്.കഴുത്തിനും തലയ്ക്കും പരിക്കേറ്റ റിയാസുദ്ദീൻ ആശുപത്രിയിൽ ചികിത്സ ത...
തേഞ്ഞിപ്പലം വില്ലൂന്നിയാൽ സ്വദേശി പീടിക കണ്ടി കുട്ടായി അന്തരിച്ചു

തേഞ്ഞിപ്പലം വില്ലൂന്നിയാൽ സ്വദേശി പീടിക കണ്ടി കുട്ടായി അന്തരിച്ചു

MARANAM
തേഞ്ഞിപ്പലം: വില്ലൂന്നിയാൽ ചാവറുകുഴി സ്വദേശി പീടിക കണ്ടി കുട്ടായി (76) അന്തരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു.ഭാര്യ: കുമ്മിണി (വള്ളി). മക്കൾ: ഉഷ, മീര, മിസ്സി, മണി, പ്രഭ, വിനോദ്, സജിനി. മരുമക്കൾ: ബാബു, പ്രേമൻ, സുരേന്ദ്രൻ, രമ്യ, രതീഷ്, സതീശൻ. സഹോദരങ്ങൾ: ചിന്നമ്മു, രാഘവൻ, ലീല, ശാരദ, ശ്രീധരൻ, പ്രേമ.സംസ്കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് കോഹിനൂരിലെ കുടുംബ ശ്മശാനത്തിൽ നടക്കും....
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം; വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണം നടത്തി

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം; വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണം നടത്തി

VENGARA
വേങ്ങര: മുൻ പ്രധാനമന്ത്രി ഭാരതരത്നം രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി.എ. ചെറീത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധിയുടെ സംഭാവനകളെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ദീർഘവീക്ഷണത്തെയും നേതാക്കൾ അനുസ്മരിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.പി. സഫീർ ബാബു, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സോമൻ ഗാന്ധി കുന്ന്, ടി.വി. അബ്ദുൽ റഷീദ്, ടി.കെ. മൂസക്കുട്ടി, മുള്ളൻ ഹംസ, കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ, പഞ്ചായത്ത് മെമ്പർമാരായ വി.കെ. ചന്ദ്രമോഹനൻ, ഒ.കെ. വേലായുധൻ, ടി.വി. അർജുൻ, സുബൈർ ബാവ തട്ടയിൽ, ചീരങ്ങൻ ജലീൽ, മുക്കുമ്മൽ ഹംസക്കുട്ടി, കെ.കെ. യഹിയ, എം.ടി. അർഷാദ്...
കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ ബാലസഭ ‘ഫെസ്റ്റിവ’ ക്യാമ്പയിന് സമാപനം

കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ ബാലസഭ ‘ഫെസ്റ്റിവ’ ക്യാമ്പയിന് സമാപനം

VENGARA
കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലസഭ 'ഫെസ്റ്റിവ' ക്യാമ്പയിൻ സമാപിച്ചു. മേയ് 19, 20, 21 തീയതികളിലായി അച്ചനമ്പലം ജി.എം.യു.പി സ്കൂളിൽ വെച്ചാണ് ക്യാമ്പയിൻ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മുംതാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് നെടുമ്പള്ളി, വാർഡ് മെമ്പർ ഷമീർ പുള്ളാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിന്ന ക്യാമ്പയിന് ആർ.പിമാരായ സുനീറ, സുമയ്യ എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് നെടുമ്പള്ളിയും പഞ്ചായത്ത് സ്റ്റാഫ് ഷിജുവും ചേർന്ന് അവതരിപ്പിച്ച സംഗീത പരിപാടി കുട്ടികൾക്ക് ഏറെ ആവേശം പകർന്നു. സി.ഡി.എസ് അംഗങ്ങളായ സമീന, ബേബി സജ്‌ന, മുഹ്സിന, ഖൈറുന്നീസ, രജിത, സൗമ്...
സവാള കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്നു കടത്ത്; KSRTC ബസ്സിൽ കടത്തിയ എം ഡി എം എയുമായി പിടിയിൽ

സവാള കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്നു കടത്ത്; KSRTC ബസ്സിൽ കടത്തിയ എം ഡി എം എയുമായി പിടിയിൽ

LOCAL NEWS, PALAKKAD
തൃശൂർ/പാലക്കാട്: സവാള കച്ചവടത്തിന്റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് രാസലഹരി കടത്തുന്നത് പതിവാക്കിയ കുറ്റവാളി മയക്കുമരുന്ന് ശേഖരവുമായി കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് പിടിയിലായി. പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനായ സവാളക്കച്ചവടക്കാരൻ റെനിൽ രാജേന്ദ്രൻ ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 538 ഗ്രാം എം.ഡി.എം.എ (MDMA) എക്സൈസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഒന്നരക്കോടി രൂപയിലധികം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. വാളയാർ പാമ്പാംപള്ളത്തുള്ള ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് ബസ് യാത്രക്കാരനായ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് മാരക ലഹരിമരുന്ന് കണ്ടെടുത്തത്. കേരളത്തിലെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് ...
ഇരിങ്ങല്ലൂർ പാലാണി അംഗൻവാടിയിലെ കുട്ടികൾക്കുള്ള മൊമെന്റോ കൈമാറി

ഇരിങ്ങല്ലൂർ പാലാണി അംഗൻവാടിയിലെ കുട്ടികൾക്കുള്ള മൊമെന്റോ കൈമാറി

VENGARA
ഇരിങ്ങല്ലൂർ: പാലാണി (കിഴക്കേ കുണ്ട്) അങ്കണവാടിയിലെ കുരുന്നുകളുടെ ഈ അധ്യയന വർഷത്തെ സെന്റ് ഓഫ് ചടങ്ങിനോടനുബന്ധിച്ച് കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള മൊമെന്റോകളുടെ കൈമാറ്റം നടന്നു. കുറ്റാളൂർ നായർ പീടികയിൽ പ്രവർത്തിക്കുന്ന വെട്ടിക്കാട്ടിൽ ഫർണിച്ചർ സ്പോൺസർ ചെയ്ത മൊമെന്റോകൾ, പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റജ്ന റൗഫ് എ.വി. അങ്കണവാടി ടീച്ചർ പുഷ്പവല്ലിക്ക് കൈമാറി. മേയ് 26 ചൊവ്വാഴ്ചയാണ് കുട്ടികളുടെ സെന്റ് ഓഫ് ചടങ്ങ് നടക്കുന്നത്. ഇതിനു മുന്നോടിയായാണ് ഇന്ന് (മേയ് 21 വ്യാഴം) മൊമെന്റോകൾ അങ്കണവാടി അധികൃതരെ ഏൽപ്പിച്ചത്. ചടങ്ങിൽ വെട്ടിക്കാട്ടിൽ ഫർണിച്ചർ മാനേജിങ് ഡയറക്ടർ (MD) ഇബ്രാഹിം വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എ.പി. ഹമീദ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്ന കെ.കെ. മുഹമ്മദ് കുട്ടി, സമദ് എം. എന്നിവർ ഫോണിലൂടെ ആശംസകൾ നേർന്നു. അങ്കണവാടി ഹെൽ...
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമശ്രമം; UDSF വി.സിയെ ഉപരോധിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമശ്രമം; UDSF വി.സിയെ ഉപരോധിച്ചു

MALAPPURAM
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികൾക്ക് നേരെ ലഹരിസംഘത്തിന്റെ അതിക്രമശ്രമം നടന്നതായി പരാതി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികളെയാണ് അജ്ഞാത സംഘം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. ക്യാമ്പസിന് സമീപത്തെ ഹോട്ടലിൽ നിന്ന് നടന്നു വരുന്നതിനിടെ ഉള്ളിൽ തമ്പടിച്ചിരുന്ന സംഘം പിന്തുടരുകയായിരുന്നു. വിദ്യാർത്ഥിനികൾ ഓടി രക്ഷപ്പെട്ടതു കൊണ്ടാണ് കൂടുതൽ അപകടം ഒഴിവായത്.സംഭവം ക്യാമ്പസിലെ വിദ്യാർത്ഥിനികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സർവകലാശാല ക്യാമ്പസിനകത്ത് വിദ്യാർത്ഥിനികൾക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യു.ഡി.എസ്.എഫ് ക്യാമ്പസ് യൂണിറ്റ് വൈസ് ചാൻസലറെ ഉപരോധി...
മോഡലിങ്ങിന്റെ മറവിലെ പെൺവാണിഭം: മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചെന്ന് ഇരയുടെ വെളിപ്പെടുത്തൽ; കൂടുതൽ അറസ്റ്റ്

മോഡലിങ്ങിന്റെ മറവിലെ പെൺവാണിഭം: മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചെന്ന് ഇരയുടെ വെളിപ്പെടുത്തൽ; കൂടുതൽ അറസ്റ്റ്

GULF NEWS
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ വിദേശത്തേക്ക് പെൺകുട്ടികളെ കടത്തി പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ പരാതിക്കാരിയായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മദ്യത്തിലും ഭക്ഷണത്തിലും മയക്കുമരുന്ന് കലർത്തി നൽകി ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചെന്നും, ഇതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു."നാട്ടിൽ നിന്ന് പറഞ്ഞ കാര്യങ്ങളല്ല ദുബായിൽ എത്തിയപ്പോൾ സംഭവിച്ചത്. വലിയൊരു കെണിയിലായിരുന്നു ചെന്നുപെട്ടത്. എന്നെപ്പോലെ നിരവധി പെൺകുട്ടികൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട സിന്ധു എന്ന സ്ത്രീയാണ് മേക്കപ്പ് ആർട്ടിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് എന്നെ ദുബായിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് നിരന്തരം മയക്കുമരുന്ന് നൽകി ശരീരം പൂർണ്ണമായി തളർത്തിയിട്ടായിരുന്നു പീഡനം. ആളുകൾ വരുമ്പോൾ വസ്ത്രം അഴിക്കാൻ പോലു...
പുറത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

പുറത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Accident
തിരൂർ: പുറത്തൂരിൽ സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിൽ രണ്ട് കുട്ടികൾ അപകടത്തിൽപ്പെട്ടു. ഒരു കുട്ടി ദാരുണമായി മരണമടഞ്ഞു. പുറത്തൂർ കളൂർ സ്വദേശി ഉള്ളാട്ടിൽ മുനീറിന്റെ മകൻ മുഹമ്മദ് ബിലാൽ (14) ആണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ടയുടൻ തന്നെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട കുട്ടിയെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുഹമ്മദ് ബിലാലിന്റെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴക്കാലം മുന്നിലെത്തിനിൽക്കെ പുഴകളിലെ ഒഴുക്കും ആഴവും വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾ പുഴയിൽ ഇറങ്ങുന്നത് രക്ഷിതാക്കളും നാട്ടുകാരും പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽക...
വള്ളുവമ്പ്രത്ത് ബൈക്ക് അപകടം; യുവാവ് മരിച്ചു

വള്ളുവമ്പ്രത്ത് ബൈക്ക് അപകടം; യുവാവ് മരിച്ചു

Accident
മലപ്പുറം: വള്ളുവമ്പ്രം മേഖലയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. കൊണ്ടോട്ടി മേലങ്ങാടി ഹൈസ്കൂളിന് സമീപം താമസിക്കുന്ന പാലക്കൽ മുഹമ്മദലിയുടെ മകൻ ഷിബിലി ആണ് മരിച്ചത്.അത്താണിക്കൽ ഭാഗത്ത് വെച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. എയർപോർട്ടിൽ ക്ലീനിംഗ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഷിബിലി.....
കരുവേപ്പിൻ പടിക്കൽ ചെറിയ ചക്കി മരണപ്പെട്ടു

കരുവേപ്പിൻ പടിക്കൽ ചെറിയ ചക്കി മരണപ്പെട്ടു

MARANAM
കണ്ണമംഗലം: പടപ്പറമ്പ് സ്വദേശി കരുവേപ്പിൻപടിക്കൽ ചെറിയ ചക്കി (75) മരണപ്പെട്ടു. കുഞ്ഞിക്കാരിയുടെ ഭാര്യയാണ്.​ മക്കൾ: സുബ്രഹ്മണ്യൻ, സുഭാഷ്, ശോഭന, വനിത, വസന്ത. മരുമക്കൾ: ഷീജ, ശ്രുതി, ഉണ്ണികൃഷ്ണൻ, സുബ്രഹ്മണ്യൻ, പരേതനായ വിനോദ് കുമാർ.​സംസ്കാരം നാളെ രാവിലെ 11 മണിക്ക് പരപ്പൻചിന പൊതുശ്മശാനത്തിൽ നടക്കും.
കൂത്തുപറമ്പ് കണ്ണവത്ത് കാറിടിച്ച് സിനിമാ നടനടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ് കണ്ണവത്ത് കാറിടിച്ച് സിനിമാ നടനടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

Accident
കൂത്തുപറമ്പ്: കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പേർ മരിച്ചു. കണ്ണവം പോലീസ് സ്റ്റേഷന് മുൻവശത്ത് ടയർ പങ്ചർ കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയും സിനിമാ നടനുമായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. പേരാവൂർ ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ, കണ്ണവം ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ പോലീസിന്റെ നിരീക്ഷണ ക്യാമറ പോസ്റ്റും ഇടിച്ചുതകർത്താണ് കാർ നിന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.അപകടത്തിൽ മരിച്ച ഇസ്മായിൽ നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്തെ പരേതരായ അബ്ദുറഹ്മാൻ - ആയിഷ ദമ്പതികളുടെ മകനാണ്. മരണപ്പെട്ട സജീഷ് മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർത്...
ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അതിക്രമം; മതിൽ തകർത്ത് മലിനജലം ഒഴുക്കിവിട്ടതായി പരാതി

ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അതിക്രമം; മതിൽ തകർത്ത് മലിനജലം ഒഴുക്കിവിട്ടതായി പരാതി

MALAPPURAM
തേഞ്ഞിപ്പലം: കേരള വാട്ടർ അതോറിറ്റി പരപ്പനങ്ങാടി സെക്ഷന് കീഴിലുള്ള ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി മതിൽ തകർക്കുകയും റോഡിലെ മലിനജലം പ്ലാന്റ് കോമ്പൗണ്ടിലേക്ക് ഒഴുക്കിവിടുകയും ചെയ്തതായി പരാതി. സംഭവത്തിൽ പ്ലാന്റിലെ അസിസ്റ്റന്റ് എഞ്ചിനീയർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഏതാനും പേർ പ്ലാന്റിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഈ അതിക്രമം കാട്ടിയതെന്ന് പരാതിയിൽ പറയുന്നു. കമ്പിപ്പാരയും കൈക്കോട്ടും ഉപയോഗിച്ചാണ് ചുറ്റുമതിലിന്റെ അടിഭാഗം തകർത്തത്.പ്ലാന്റിലെ ജലസംഭരണി ഉപരിതല സംഭരണി ആയതിനാൽ, റോഡിൽ നിന്നുള്ള മലിനജലം ഉള്ളിലേക്ക് ഒഴുകിയെത്തുന്നത് സംഭരണിയിലെ ശുദ്ധീകരിച്ച കുടിവെള്ളത്തിൽ കലരാൻ വലിയ സാധ്യതയുണ്ട്. തേഞ്ഞിപ്പലം, മുന്നിയൂർ, ചേലേമ്പ്ര, പള്ളിക്കൽ എന്നീ നാല് പ്രധാന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പ്ലാ...
പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ കാണ്മാനില്ല

പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ കാണ്മാനില്ല

MALAPPURAM
പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ (34) കാണാതായതായി പരാതി. കാടപ്പടി ടൗണിൽ തൊട്ടിയിൽ ട്രാവൽസ് നടത്തിവരികയായിരുന്നു. കഴിഞ്ഞ 11ാം തീയതി രാത്രി മുതലാണ് കാണാതായത്. കൊടൈക്കനാലിലേക്ക് ടൂർ പോവുകയാണെന്ന് വീട്ടിൽ പറഞ്ഞിരുന്നു. KL65 D 6813 മാസ്റ്റ്റോ സ്കൂട്ടറിലാണ് പോയിട്ടുള്ളത്. സ്‌കൂട്ടറിൻ്റെ മുൻവശത്ത് ഒരു പെട്ടിയുള്ളതായി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. കാണാതാവുമ്പോൾ വെള്ള ഷർട്ടും ക്രീം കളർ പാൻ്റുമാണ് വേഷം. 1.55 മീറ്റർ നീളമുണ്ട്. ഇടത്തരം ശരീരപ്രകൃതിയാണ്. ഹിന്ദി കൂടി സംസാരിക്കാനറിയാം. വിഷയത്തിൽ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ വ്യക്തിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലിസ് സ്റ്റേഷനിലോ 9746279603, 6282318132 ഈ നമ്പറുകളിലോ ബന്ധപ്പെടുക....
മണ്ണാര്‍ക്കാടിന്റെ ജനനായകൻ ഇനി കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി

മണ്ണാര്‍ക്കാടിന്റെ ജനനായകൻ ഇനി കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി

KERALA NEWS
തിരുവനന്തപുരം: സൂക്ഷ്മതയോടെയും സൗമ്യമായും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ജനപ്രതിനിധി വിദ്യാഭ്യാസ മന്ത്രി പദവിയില്‍ വരണമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കൃത്യമായ നിലപാടാണ് മണ്ണാർക്കാട് എം.എല്‍.എ അഡ്വ. എൻ. ഷംസുദ്ദീന് മന്ത്രിസഭയിലേക്ക് വഴിതുറന്നതെന്ന് സൂചന. നിയമസഭയിൽ വിഷയങ്ങൾ കൃത്യമായി പഠിച്ച്‌ അവതരിപ്പിക്കുന്നതിൽ മികവ് തെളിയിച്ച അദ്ദേഹം മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള കെ.കെ. നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്‌കാരം നേടിയിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി കഴിഞ്ഞ 15 വ‌ർഷമായി മണ്ണാർക്കാട് മണ്ഡലത്തെ നയിക്കുന്ന ഷംസുദ്ദീൻ, തന്റെ നാലാം ജയത്തിലാണ് ഇപ്പോൾ മന്ത്രിപദത്തിലേക്ക് ഉയർത്തപ്പെടുന്നത്. അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് തന്നെ ലഭിക്കുമെന്നാണ് ഏറെക്കുറെ ഉറപ്പായിട്ടുള്ളത്.മണ്ണാ‌ർക്കാട് മണ്ഡലം എല്‍.ഡി.എഫില്‍ നിന്ന് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം സ്വദേശിയായ ഷംസുദ്ദീ...
പാലത്തിങ്ങൽ കീരനല്ലൂർ പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ പുനരാരംഭിച്ചു

പാലത്തിങ്ങൽ കീരനല്ലൂർ പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ പുനരാരംഭിച്ചു

TIRURANGADI
തിരൂരങ്ങാടി: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂ കട്ടിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നിർത്തിവെച്ചിരുന്ന പൈലിങ് പ്രവൃത്തികൾ പുനരാരംഭിച്ചു. പണി മുടങ്ങിയത് കാരണം മഴക്കാലത്ത് പരിസരപ്രദേശങ്ങളിൽ വലിയ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ ബ്രിഡ്ജസ് എഞ്ചിനീയർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. പുഴയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇപ്പോൾ പൈലിങ് ജോലികൾ ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള ചെറിയ പാലത്തിനോട് ചേർന്ന് നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയ വിവരം അസിസ്റ്റന്റ് എഞ്ചിനീയർ ദിരാജ് കുമാർ ഫോറം സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്തിനെ അറിയിച്ചു. മഴക്കാലം തുടങ്ങുന്നതിന് മുൻപായി പുഴയിലെ പൈലിങ് പ്രവൃത്തികൾ പൂർത്തിയാക്കി, അശാസ്ത്രീയമായി നിർമ്മിച്ചതും നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതുമായ തടയണ മാറ്റുന്നതിനുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. എന്നാൽ ...
വരനെ വിവാഹ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി.

വരനെ വിവാഹ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി.

KANNUR, LOCAL NEWS
കണ്ണൂര്‍: വരനെ വിവാഹ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനി(27)നെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജമ്മുകശ്മീരിലെ എസ്എസ്ബി ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഷബിന്‍. ഭരതനാണ് അച്ഛന്‍. കൊല്ലന്‍ചിറ അങ്കണവാടി അധ്യാപിക ഷീബയാണ് അമ്മ. അഭി സഹോദരിയാണ്....
കണ്ണമംഗലം എടക്കാപറമ്പിൽ ചാക്കീരി നഫീസ മരണപ്പെട്ടു

കണ്ണമംഗലം എടക്കാപറമ്പിൽ ചാക്കീരി നഫീസ മരണപ്പെട്ടു

MARANAM
കണ്ണമംഗലം: എടക്കാപറമ്പ് പരേതനായ പട്ടർക്കടവൻ മുഹമ്മദ്‌കുട്ടി ഹാജിയുടെ ഭാര്യ ചാക്കീരി നഫീസ (82) അന്തരിച്ചു. മക്കൾ: ഹാഷിം (സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്), ഫസലുറഹമാൻ, റംസീന, ഉബൈദ്, പരേതനായ അഷ്‌റഫ്‌. ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് എടക്കാപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
കൊളപ്പുറത്ത് പിക്കപ്പ് വാൻ സുരക്ഷാഭിത്തിയിലിടിച്ച് അപകടം; ഒരാൾ മരിച്ചു.

കൊളപ്പുറത്ത് പിക്കപ്പ് വാൻ സുരക്ഷാഭിത്തിയിലിടിച്ച് അപകടം; ഒരാൾ മരിച്ചു.

Accident
കൊളപ്പുറം: തൃശൂർ - കോഴിക്കോട് ദേശീയപാതയിലെ കൊളപ്പുറത്തുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി റഫീഖ് ആണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ദോസ്ത് പിക്കപ്പ് വാൻ റോഡരികിലെ സുരക്ഷാഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് കനത്ത നാശനഷ്ടം സംഭവിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഫീഖിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റേയാൾ ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് എത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും....
വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി തച്ചപ്പറമ്പൻ ജമാൽ അന്തരിച്ചു

വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി തച്ചപ്പറമ്പൻ ജമാൽ അന്തരിച്ചു

MARANAM
വേങ്ങര: ചുള്ളിപ്പറമ്പ് പുലരിയിൽ തച്ചപ്പറമ്പൻ ജമാൽ (64) മരണപ്പെട്ടു. ഭാര്യ: ആബിദ. മക്കൾ: അനസ് ബിൻ ജമാൽ, ഷെറിൻ ജമാൽ, അമീൻ അൻഫാസ്, ഹനീന ജമാൽ. മരുമക്കൾ: മുഹമ്മദ് ശിഹാബുദ്ദീൻ (ചേലാമ്പ്ര), നുസ്‌റത്ത്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, റജീബ് (മാനു), ഫൗസിയ, സഹറാബാനു. മയ്യത്ത് നിസ്കാരം ഉച്ചക്ക് 12 മണിക്ക് അരീക്കുളം പള്ളി ഖബർസ്ഥാനിൽ നടക്കും....

MTN NEWS CHANNEL