Saturday, April 18News That Matters

Month: March 2025

പുല്ലമ്പലവൻ അലവി ബാപ്പു ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : ചേറൂർ റോഡ് പുല്ലമ്പലവൻ അഹമ്മദ് കുട്ടി' (Late)& കുഞ്ഞീവി കള്ളിക്കൽ (Late)എന്നിവരുടെ മൂത്തമകൻ അലവി ബാപ്പു ഹാജി (83) മരണപ്പെട്ടു മുൻ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് (ചെമ്മാട്) സ്റ്റാഫ്., വേങ്ങരയുടെ പഴയകാല ഫുട്ബോൾ & വോളിബാൾ താരം, സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ.ഭാര്യ :ആയിഷ (കുഞ്ഞിമ്മു), മക്കൾ: മിനു മുംതാസ് (ജിദ്ദ), ഇക്ബാൽ പുല്ലമ്പലവൻ (മുണ്ടിയൻ തടം ഗ്രൂപ്പ് വേങ്ങര), ബുഷ്‌റ അക്ബർ (ജിദ്ദ), മരുമകൾ : അമീർ പെരുവൻ കുഴിയിൽ (മൈലപ്പുറം മലപ്പുറം), അക്ബർ പാലേമ്പടിയൻ (ഇരുമ്പുഴി മലപ്പുറം), ഹസീന തെക്കേവീട്ടിൽ (മാറ്റാനം താഴേ അങ്ങാടി വേങ്ങര). മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ നടക്കും. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.

CRIME NEWS
കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ...

ഒന്നര വയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അന്വേഷണം നടത്താതെ കേസെടുത്ത പൊലീസിനെതിരെ അന്വേഷണം

KERALA NEWS
തൃശൂർ: ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിചിത്ര കേസ് എടുത്ത പൊലീസിന് എതിരെ അന്വേഷണത്തിന് നിർദേശം. ഒന്നര വയസുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്ത പൊലീസ് നടപടി അന്വേഷിക്കുവാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിയാണ് നിർദേശം നൽകിയിട്ടുള്ളത്. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യക്ക് എതിരെ നൽകിയ പരാതിയിലാണ് ആഴ്ചകൾക്ക് മുമ്പ് കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ പോക്സോ ആക്ട് പ്രകാരം കേസ് എടുത്തത്. പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇത്തരം കേസ് വിശ്വസിക്കുവാൻ കഴിയില്ലെന്ന് ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ഒന്നര വയസുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ലഭിച്ച ആസൂത്രിതമായ പരാതിയിൽ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതി സമൂഹത്തിന് തെറ്റായ സന്ദേശമാണ് പൊലീസ് നൽകിയതെ...

കഞ്ചാവ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും പിടിയില്‍

LOCAL NEWS
കഞ്ചാവ് കേസില്‍ രാവിലെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി വൈകീട്ട് വീണ്ടും കഞ്ചാവുമായി അറസ്റ്റിലായി. മംഗലം കൂട്ടായി കമ്ബളക്കുത്ത് ഉമ്മർകുട്ടി (52)യെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് കഞ്ചാവ് എത്തിച്ചവരെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ഏഴോടെ ആലത്തിയൂരില്‍വച്ചാണ് ഉമ്മർകുട്ടിയെ ആദ്യം എക്സൈസ് പിടികൂടിയത്. സ്‌കൂട്ടറില്‍ കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. എട്ട് പൊതികളിലായി പോക്കറ്റിലും സ്കൂട്ടറിലും സൂക്ഷിച്ച 93 ഗ്രാം കഞ്ചാവും 7500 രൂപയും എക്സൈസ് കണ്ടെടുത്തു. സ്റ്റേഷനിലെത്തിച്ച പ്രതി വൈകീട്ടോടെ ജാമ്യത്തിലിറങ്ങി.പ്രതിയെ എക്സൈസ് പിന്തുടരുന്നുണ്ടായിരുന്നു. നിറമരുതൂർ മങ്ങാട് കുമാരൻപടിയിലെ വാടക ക്വാർട്ടേഴ്‌സില്‍ പ്രതിയെത്തിയപ്പോള്‍ ഉദ്യോഗസ്ഥരും പിന്തുടർന്ന് എത്തുകയും ഇവിടെ നടത്തിയ റെയ്ഡില്‍ 1.138 കിലോ കഞ്ചാവ് കണ്ട...

കോട്ടാടൻ സിദ്ദീഖ് മരണപ്പെട്ടു

MARANAM
കണ്ണമംഗലം പഞ്ചായത്ത് മുൻ മെമ്പറും ചേറൂർ വി കെ മാട് സ്വദേശിയുമായ കോട്ടാടൻ സിദ്ദീഖ് (63) മരണപ്പെട്ടു. ഭാര്യ മറിയാമുമണ്ടോട്ടിൽ അസ്മാബി എടക്കര മക്കൾനസീമ, നുസൈബ, നിസാന, നാസിഹ, അൻവർ നിയാസ്, റഷജബിൻ, മർസൂക്ക്, മഹ്റൂഫ്. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9.30ന് ചേറൂർ വികെ മാട് ജുമാ മസ്ജിദിൽ നടക്കും

LDF വേങ്ങര നിയോജക മണ്ഡലം പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

VENGARA
വേങ്ങര : കേന്ദ്ര ബജറ്റിൽ കേരളത്തിന് പണം നീക്കിവെക്കാത്തതിലും കേരളത്തോട് മോദി സർക്കാർ പുലർത്തുന്ന അവഗണനയിലും പ്രതിഷേധിച്ച് എൽ ഡി എഫ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി ഒ എ ഷംസു ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി കെ നയീം അധ്യക്ഷനായി. മുസ്തഫ കടമ്പോട്ട്, സിപി രാധാകൃഷ്ണൻ, പി സൈഫുദ്ദീൻ, ഹനീഫ പാറയിൽ എന്നിവർ സംസാരിച്ചു. കൺവീനർ കെ ടി അലവിക്കുട്ടി സ്വാഗതവും പി പത്മനാഭൻ നന്ദിയും പറഞ്ഞു. മാർച്ചിന് ഐ എൻ എൽ ജില്ലാ പ്രസിഡൻ്റ് ടി എ സമ്മദ്, എൻ കെ പോക്കർ, കെ പുഷ്പാംഗദൻ ,വി ശിവദാസ് , ചെമ്പൻ ശിഹാബുദ്ദീൻ, കെ ടി എ സമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പുല്ലൂക്കര സ്വദേശി കല്ലാരപീടികയില്‍ ഉമ്മര്‍ ഫിജിന്‍ഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 2022ല്‍ വിദ്യാര്‍ഥിനി പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. സ്‌കൂളില്‍നിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കള്‍ക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബംഗളൂരുവില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ക...

സഹപാഠിയുടെ കിഡ്നി മാറ്റിവയ്ക്കലിനായുള്ള രണ്ടു ലക്ഷം രൂപ സമാഹരിച്ച് സമാഹരിച്ച് വിദ്യാർഥികൾ

VENGARA
വേങ്ങര: സഹപാഠിയുടെ കിഡ്നി മാറ്റിവയ്ക്കലിനായുള്ള ഫണ്ട് സമാഹരണത്തിലേക്ക് രണ്ടു ലക്ഷം രൂപ സമാഹരിച്ച് വിദ്യാർഥികൾ. വേങ്ങര കുറ്റാളൂർ മലബാർ കോളേജ് ഓഫ് സയൻസ് ആൻഡ് സ്കില്ലിലെ മറ്റത്തൂർ മൂലപ്പറമ്പ് സ്വദേശിനിയായ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുടെ ചികിത്സയ്ക്കായാണ് സഹപാഠികളുടെ നേതൃത്വത്തിൽ പണം സമാഹരിച്ചത്. സമാഹരിച്ച തുക കോളേജ് അധികൃതർ ചികിത്സാ സഹായ സമിതി ഭാരവാഹികളായ മുഹമ്മദ്‌ മാസ്റ്റർ, അഷ്‌റഫ്‌ കുറുങ്ങാട്ടിൽ എന്നിവർക്ക് കൈമാറി. മാനേജിങ് ഡയരക്ടർ അഡ്വ.പി.നിയാസ് വാഫി, പ്രിൻസിപ്പൽ പി. അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ കെ.കെ അബൂബക്കർ സിദ്ദീഖ്, അധ്യാപകരായ പി. സിറാജുദ്ദീൻ വാഫി, നീതു, യൂനിയൻ ഭാരവാഹികളായ എം. ഷാദിൽ, അഫ്നാൻ, ഹാദി, ഷാൻ കെ.പി,റുഹായ്‌ബ തുടങ്ങിയവർ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സേഫ് ആപ് കോ-ഓഡിനേറ്റർ മാർക്ക് പരിശീലനം സംഘടിപ്പിച്ചു.

VENGARA
വേങ്ങര: ഊരകം പഞ്ചായത്ത് മസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന കെ.കെ. പൂക്കോയതങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടപ്പിലാക്കുന്ന കിഡ് - കാൻ പദ്ധതി ,രോഗീ സൗഹൃദം പദ്ധതി, വി-ഓൺ പദ്ധതി,എന്നിവയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ് ( SAFE - Social Activities For Enfeebled)പരിചയപ്പെടുത്തുന്നതിനായി വാർഡ് കോ-ഓഡിനേറ്റർമാർക്കുള്ള പരിശീലന പരിപാടി പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്ന് ഗൃഹസന്ദർശനം നടത്തി ഡാറ്റ തയാറക്കുന്നതിന് വേണ്ടിയാണ് കോ - ഓഡിനേറ്റർമാരെ നിയമിച്ചത്, പരിശീലനപരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.ടി. അബ്ദു സമദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. അസ്ലു, എൻ. ഉബൈദ് മാസ്റ്റർ,കെ.കെ. അലി അക്ബർ തങ്ങൾ, എം.കെ. അബ്ദുൽ മജീദ്,പൂക്കുത്ത് മുഹമ്മദ്, എം.കെ. മുഹമ്മദ് മാസ്റ്റർ, എം.കുഞ്ഞാപ...

ഖുർആനിക മൂല്യങ്ങൾ മുറുകെ പിടിച്ചാൽ വിജയം സുനിശ്ചിതം: അബ്ദുൽ ഹകീം നദ്‌വി

VENGARA
വേങ്ങര: മൂല്യങ്ങളുടെ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും സംശയലേശമന്യ സമൂഹത്തിന് മുമ്പിൽ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ജനാബ് അബ്ദുൽ ഹകീം നദ്‌വി പ്രസ്താവിച്ചു. ഖുർആനിക മൂല്യങ്ങൾ അനുധാവനം ചെയ്താൽ ഇഹപര വിജയം സുനിശ്ചതമാണ്. സങ്കുചിതത്വവും സങ്കീർണ്ണതയും അല്ല വിജയത്തിൻ്റെ വിശാല ലോകത്തേക്കാണ് ഖുർആൻ ക്ഷണിക്കുന്നത്. ആധുനിക കാലത്തെ സങ്കീർണമായ പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കാൻ വേദഗ്രന്ഥത്തിന് കരു ത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "വിജയമാണ് റമദാൻ" എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ, പത്തു മൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡൻ്റ് ഇ.വി അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. "ഖുർആൻ ആസ്വാദനം" എന്ന വിഷയത്തിൽ ഹാഫിസ് ആദിൽ അമാൻ സംസാരിച്ച...

തയ്യിൽ സൈതലവി മരണപ്പെട്ടു

MARANAM
വേങ്ങര: കച്ചേരിപ്പടി സ്വദേശി തയ്യിൽ സൈതലവി (74) എന്നവർ മരണപ്പെട്ടു പരേതന്റെ ജനാസ നമസ്കാരം ഇന്ന് ( 17/3/25 തിങ്കൾ) ഉച്ചക്ക് 12 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാമസ്ജിദിൽ വെച്ച് നടക്കും.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ MDMAയും കഞ്ചാവും പിടിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍

MALAPPURAM
പാണ്ടിക്കാട് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. രണ്ടുപേര്‍ അറസ്റ്റില്‍. ജില്ലയില്‍ ലഹരിമരുന്ന് വില്‍പനയും ഉപയോഗവും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ .വിശ്വനാഥ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം ലഹരിക്കടത്തു സംഘത്തിലെ ചില കണ്ണികളെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിന്‍റെ ഭാഗമായാണ് പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി കാഞ്ഞിരക്കാടന്‍ ഷിയാസിന്‍റെ വീട്ടില്‍ പാണ്ടിക്കാട് എസ്.ഐ. ദാസന്‍റെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയത്. പരിശോധനയില്‍ 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ ബാദുഷാന്‍ എന്ന വാവ (31)...

കുഴിപ്പുറം കവല സിൻസിയർ കലാകായിക സാംസ്കാരിക വേദി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

VENGARA
ലോക സീറോ വേയ്സ്റ്റ് ദിനമായ മാർച്ച് 30ന് കേരളത്തെ മാലിന്യ മുക്തമാക്കി പ്രഖ്യാപിക്കുന്നതിന്റ ഭാഗമായി പറപ്പൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കുഴിപ്പുറം കവല സിൻസിയർ കാല കായിക സാംസ്‌കാരിക വേദി ശുചീകാരണ പ്രവർത്തനങ്ങൾ നടത്തുകയും മുണ്ടൊത്ത്പറമ്പ് ജി. യു. പി.സ്കൂൾ റോഡ് പരിസരo വൃത്തിയാക്കുകയുo ചെയ്തു. ക്ലബ്‌ പ്രവർത്തകരും നാട്ടുക്കാരും പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്കൂട്ടിയില്‍ ക‍ഞ്ചാവ് കച്ചവടം; 52-കാരൻ പിടിയില്‍

LOCAL NEWS
തിരൂരില്‍ സ്കൂട്ടിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. കൂട്ടായി കമ്ബളക്കൂത്ത് വീട്ടില്‍ ഉമ്മർ കുട്ടി (52) ആണ് പിടിയിലായത്. തിരൂർ എക്സൈസാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പോക്കറ്റില്‍ നിന്നും സ്കൂട്ടറില്‍ നിന്നുമായി 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവും സ്കൂട്ടറും കഞ്ചാവ് വില്‍പ്പന നടത്തി ലഭിച്ച 7,500 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂര്‍ക്കാട് അപകടം; ശ്രീനന്ദയ്ക്ക് പിന്നാലെ ഷൻഫയും യാത്രയായി.

Accident
പെരിന്തല്‍മണ്ണയില്‍ കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടൂർ സ്വദേശിയായ ഷൻഫയാണ് (20) മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഷൻഫയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കൂരിക്കുണ്ട് പാറാഞ്ചേരി നൗഷാദിന്റെ മകളാണ് ഷൻഫ. യുവതിയുടെ കബറടക്കം പോസ്റ്റ്‌മോർട്ടത്തിനുശേഷം വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ നടക്കും.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പെരിന്തല്‍മണ്ണയില്‍ അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകള്‍ ശ്രീനന്ദ (21) ഇന്നലെ മരിച്ചിരുന്നു. മണ്ണാർക്കാട് കോളേജില...

വേങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, അബ്ദുൽ മജീദ് മടപ്പള്ളി, അബ്ദുൽ ഖാദർ സിപി, നുസ്രത്ത് അമ്പാടൻ, സെക്രട്ടറി അനിൽകുമാർ ജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജസീന മോൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

KNM കുറുക ശാഖ തസ്കിയത്ത് ക്യാമ്പും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

VENGARA
വേങ്ങര: കെ എൻ എം വലിയോറ കുറുക ശാഖ തസ്കിയത്ത് ക്യാമ്പും സമൂഹ നോമ്പ്തുറയും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. വലിയോറ കുറുക കെ വി ടവറിലുള്ള ദഹ് വാസെന്ററിൽ നടന്ന തസ്കിയത്ത് ക്യാമ്പ് കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല ജോയിൻ സെക്രട്ടറി അബ്ദുസ്സലാം അൻസാരി താനാളൂർ ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡണ്ട് കെ വി മുഹമ്മദ് ഹാജി സെക്രട്ടറി സി ടി ഹംസ, ജില്ലാ സെക്രട്ടറി പികെ നസീം, പറങ്ങോടത്ത് അബ്ദുൽ മജീദ്, പി കെ നൗഫൽ അൻസാരി, സി ടി അലവിക്കുട്ടി, സി ടി മൊയ്തീൻ, കെ ടി മുഹമ്മദ് അലി, സി ടി മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. "തസ്കിയത്ത്" എന്ന വിഷയത്തിൽ ഡോക്ടർ മുനീർമദനി ക്ലാസെടുത്തു. തസ്കിയത്ത് ക്ലാസിലും സമൂഹനോമ്പ് തുറയിലും സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnli...

വാഹനാപകടം: മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപ്പെട്ടു

Accident
ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കെ എൽ 58 കെ 72 ആൾട്ടോ കാറും, കെ.എൽ 5 എആർ 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലഹരി മാഫിയകൾക്കെതിരെ നിയമം ശക്തമാക്കണം: ലഹരി വിരുദ്ധ സംഗമം

VENGARA
വേങ്ങര :ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നിസ്സംഗത വെടിഞ്ഞ് നിയമങ്ങൾ കർക്കശമാക്കിയാൽ മാത്രമെ ഈ വിപത്തിനെ ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സായാഹ്ന സംഗമം അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾക്ക് ജാമ്യം എളുപ്പമാകുന്ന നിയമം തന്നെ മാറ്റുകയും പകരം കടുത്തശിക്ഷ ഉറപ്പുവരുത്തുകയും വേണം. മയക്കുമരുന്ന് തടയാനെന്ന പേരിൽ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കടമ്പോട്ട് മൂസ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷീൽ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്...

ബസ്സും ലോറിയും കൂട്ടി ഇടിച്ച് പെൺകുട്ടി മരണപ്പെട്ടു

Accident
മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. അപകടത്തിൽ പത്തു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പെരിന്തൽമണ്ണ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21)ആണ് മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സൽ കോളേജിലെ ബിസിഎ അവസാന വർഷ വിദാർഥിനിയാണ്. പ്രൊജക്ട് ആവശ്യാർഥം കോഴിക്കോടുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. ലോറി റോഡരികിലേക്ക് മറിയുകയും ചെയ്തു. ബസിന്‍റെ ഒരു വശത്തായി ഇരുന്ന പത്തോളം പേർക്കാണ്...

MTN NEWS CHANNEL

Exit mobile version