Saturday, April 18News That Matters

Month: February 2025

പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണിതെന്ന് : നജീബ് കാന്തപുരം.

MALAPPURAM
താനും ഓഫർ തട്ടിപ്പിന്റെ ഇരയെന്ന് നജീബ് കാന്തപുരം എംഎല്‍എ. എൻജിഒ കോണ്‍ഫെഡറേഷന്റെ ഒരു യോഗത്തിലും താൻ പങ്കെടുത്തിട്ടില്ല. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്നും'- നജീബ് കാന്തപുരം പറഞ്ഞു.' സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളില്‍ എംഎല്‍എമാരും മന്ത്രിമാരും പങ്കെടുത്തിട്ടുണ്ട്. അവർ കുറ്റവാളികള്‍ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തത്. പെരിന്തല്‍മണ്ണയില്‍ മുദ്ര എന്താണ് ചെയ്യുന്നത് എന്ന് അവിടെ വന്ന് അന്വേഷിക്കാം. ആനന്ദകുമാർ ആണ് ഞങ്ങളോട് ഈ വിഷയത്തെ കുറിച്ച്‌ പറഞ്ഞത്'- എംഎല്‍എ പറഞ്ഞു. സന്നദ്ധസംഘടനയായ മുദ്രയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കിയെന്ന് നജീബ് കാന്തപുരത്തിനെതിരെ ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നജീബ് കാന്തപുരത്തിന്റെ വിശദീകരണം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളു...

മമ്പുറം പാലിയേറ്റീവ് യൂണിറ്റിന് വിദ്യാർഥികളുടെ കൈത്താങ്ങ്

TIRURANGADI
എ ആർ നഗർ :പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇരുമ്പുചോല എയുപി സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച 125500 രൂപ മമ്പുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് റഷീദ് ചെമ്പകത്ത് അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ പി അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞു. മമ്പുറം പാലിയേറ്റീവ് യൂണിറ്റ് ചെയർമാൻ ബഷീർ ചാലിൽ കൺവീനർ റാഫി മാട്ടുമ്മൽ എന്നിവർക്ക് സ്കൂൾ ലീഡർമാരായ മിസിയ, മിൻഹാജ് എന്നിവർ തുക കൈമാറി. ടി പി അബ്ദുൽ ഹഖ്, സി സുലൈഖ ,കെ കെ മിനി,പിടിഎ വൈസ് പ്രസിഡണ്ടുമാരായ അൻദൽ കാവുങ്ങൽ മുനീർ തലാപ്പിൽ, ഇസ്മായിൽ തെങ്ങിലാൻ ഒ,സി അഷ്റഫ് ഖദീജ മംഗലശ്ശേരി അസ്മാബി എംപി ഉസ്മാൻ മമ്പുറം, കുഞ്ഞുമുഹമ്മദ് പള്ളീശ്ശേരി റഫീഖ് കൊളക്കാട്ടിൽ, വിടി സലാം എൻ കെ സുമതി തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ് നന്ദി പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും ...

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ട്ടിക്കാൻ ഡിജിറ്റൽ വേങ്ങര

VENGARA
കേരള സ്റ്റേറ്റ് റൂട്രോണിക്സ് ന്റെ അംഗീകൃത സ്ഥാപനമായ IET campus ന്റെയും വേങ്ങര, കണ്ണമംഗലം, ഊരകം പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണ് "digital vengara ".ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം വേങ്ങര , കണ്ണ മംഗലം, ഊരകം പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാ പരിജ്ഞാനവും ആധുനിക കാലഘട്ടത്തെ അനുസരിച്ചുള്ള ഫാഷൻ ഡിസൈൻ പഠനം ലഭ്യമാക്കുകയും പദ്ധതിയിലൂടെ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക് 100 % ജോലി ഉറപ്പാക്കുക എന്നതുമാണ്. വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്കിടയിലും ലഭ്യമായ കുറഞ്ഞ ഫീസ് ഘടനയിൽ പഠിക്കാവുന്നതാണ്. ആധുനിക ഐടി വിദ്യകളും സൃഷ്ടിപരമായ മേഖലകളിലെ കഴിവുകളും വികസിപ്പിക്കാൻ കഴിവുള്ള കോഴ്സുകൾ ആണ് ഒരുക്കിയിരിക്കുന്നത് ഡിജിറ്റൽ വേങ്ങര പദ്ധതിയുടെ മറ്റൊരു പ്രത്യേകത അത് വേങ്ങര , കണ്ണമംഗലം, ഊരകം പഞ്ചായത്തുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ്. ഈ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളിൽ നിന്ന് ആർക്കും തന...

ഡെസേര്‍ട്ട് റേസിനിടെ അപകടം; ട്രാവല്‍ വ്ലോഗര്‍ ദില്‍ഷാദ് യാത്രാടുഡേക്ക് പരിക്ക്

GULF NEWS
പ്രമുഖ മലയാളി യാത്രാ വ്ലോഗർ ദില്‍ഷാദ് യാത്രാ ടുഡേക്ക് ഖത്തറിലെ മരുഭൂമിയില്‍ വെച്ച്‌ റേസിങ്ങിനിടെ പരിക്ക്. ബുധനാഴ്ച വൈകുന്നേരം ഇൻലാൻഡ് മരുഭൂമിയില്‍ ഓഫ് റോഡ് ബൈക്കില്‍ നടത്തിയ റേസിനിടയിലാണ് പരിക്കേറ്റത്. ഉടൻ തന്നെ ആംബുലൻസ് എത്തി അടിയന്തര ചികിത്സ നല്‍കിയ ശേഷം, എയർ ആംബുലൻസ് വഴി ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല. ആഫ്രിക്കൻ രാജ്യങ്ങളിലെ ഗ്രാമങ്ങളിലൂടെ നടത്തിയ വേറിട്ട യാത്രകളിലൂടെ ശ്രദ്ധേയനാണ് മലപ്പുറം ചേലേമ്ബ്ര സ്വദേശിയായ ദില്‍ഷാദ്. 'യാത്രാ ടുഡേ' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ച്‌ ലോകമെങ്ങും ആരാധകരുള്ള ട്രാവല്‍ േവ്ലാഗർ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ വർഷം ഥാറുമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രക്കിടയില്‍ കെനിയ, താൻസാനിയ തുടങ്ങിയ രാജ്യങ്ങളിലായി 13 കിണറുകള്‍ കുഴിച്ച്‌ കുടിവെള്ള ക്ഷാമത്തിന് പരിഹാരമൊരുക്കി ലോകസഞ്ചാരത്തെ വേറിട്ട അനുഭവമാക്കി ...

പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
പറപ്പൂർ തെക്കേകുളമ്പ് ടി.ടി.കെ.എം.എ.എം.ൽ.പി സ്കൂൾ പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു സമാഹരിച്ച തുക കൈമാറി. സ്കൂൾ അസ്സെംബ്ലിയിൽ സ്കൂൾ ലീഡർ ഡാനി സലിം പല്ലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ഹെഡ്മാസ്റ്റർ നഫീസ ടീച്ചർ, ബീന , ഷാന്റി പൗലോസ് , സിദ്ധീഖ് .ടി ,അൻവർ സാദാത് , നുസ്ഹാൻ എന്നിവരും ,പല്ലിയേറ്റീവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി എ.പി,മുഹമ്മദ് അലി മാസ്റ്റർ സി. കെ, മുഹമ്മദ് കുട്ടി മാസ്റ്റർ ടി, കുഞ്ഞാലസ്സൻ ഹാജി കെ എന്നിവരും പങ്കെടുത്തു. ചടങ്ങിൽ പാലിയേറ്റീവ് പരിചരണത്തിന്റെ ആവശ്യകതയും സേവന രീതികളും കുട്ടികൾക്ക് അയമുതു മാസ്റ്റർ വിവരിച്ചു കൊടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

CRIME NEWS
കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. കോട്ടയം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു മനോജ്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്നലെ രാത്രി വീട്ടിലാണ് സംഭവമുണ്ടാക്കുന്നത് നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുട്ടികളുടെ കാരുണ്യ യാത്ര സംഘടിപ്പിച്ചു.

KOTTAKKAL
കാച്ചടി: കാരുണ്യത്തിൻ്റെ കുഞ്ഞു കൈത്താങ്ങ് എന്ന ശീർഷകത്തിൽ കാച്ചടി പി എം എസ് എ എൽ പി സ്കൂൾ വിദ്യാർഥികൾ നടത്തിയ 'കുട്ടികളുടെ കാരുണ്യ യാത്രാ' സംഘം സാന്ത്വനം പാലിയേറ്റീവ് കെയർ സന്ദർശിച്ചു. സാന്ത്വനം ഡേ കെയർ & റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികളുമായി കുട്ടികളും അധ്യാപകരും സംവദിച്ചു. ഡേ കെയറിൽ എത്തുന്ന അന്തേവാസികൾ നിർമിക്കുന്ന എൽ ഇ ഡി ബൾബ്, പേപ്പർ പേന, തോരണ മാലകൾ എന്നിവയുടെ നിർമാണ പ്രക്രിയകളെ കുട്ടികൾ നേരിട്ട് കാണുകയും അറിയുകയും ചെയ്തു . പ്രദേശത്തെ മുന്നൂറിലധികം വരുന്ന കിടപ്പ് രോഗികൾക്ക് വേണ്ടി തെന്നല സാന്ത്വനം നടത്തുന്ന ഹോം കെയർ പരിചരണത്തെയും പാലിയേറ്റീവ് പ്രവർത്തനങ്ങളെയും കുറിച്ച് സാന്ത്വനം ഭാരവാഹികൾ പരിചയപ്പെടുത്തി. കുട്ടികൾ സ്വരൂപിച്ച പണം സാന്ത്വനം പാലിയേറ്റീവ് ക്ലിനിക്കിലേക്ക് അധ്യാപകരും ഹരിത സേനാംഗങ്ങളും പി ടി എ യും ചേർന്ന് നൽകി. സാന്ത്വനം ഭാരവാഹികൾ മധുരം നൽകി സംഘത്തെ സ്വീകരിച്ചു. കാ...

മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി കര്‍ണാടകയില്‍ ജീവനൊടുക്കിയ നിലയില്‍

CRIME NEWS
ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥി അനാമികയാണ് മരിച്ചത്. ദയാനന്ദ് സാഗര്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അനാമിക. ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ന്യുമോണിയ ബാധിച്ചു അഞ്ചു വയസ്സുകാരൻ മരിച്ചു.

TIRURANGADI
പരപ്പനങ്ങാടി: ന്യുമോണിയ ബാധിച്ചു അഞ്ചു വയസ്സുകാരൻ മരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി ക്കുന്നത്ത് ബിജു - അശ്വതി ദമ്പതികളുടെ മകൻ ആദിത്യൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

റിയാദിൽ കാണാതായ മലയാളിയെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

GULF NEWS
റിയാദ്: ഒരു ദിവസം മുമ്പ് കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകൻ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ (48) ആണ് ശുമൈസിയിലെ താമസസ്ഥലത്ത് നിലയില്‍ കണ്ടത്. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ട്. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ്. ഞായറാഴ്ച വൈകീട്ട് മുതൽ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കള്‍ ഇദ്ദേഹം താമസിച്ചിരുന്ന റൂമിൽ പോയി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. ഇദ്ദേഹത്തിന്‍റെ പേരിൽ ശുമൈസിയിൽ രണ്ടിടത്ത് ഫ്ലാറ്റുകളുണ്ട്. അതിലൊന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആരാണ് അക്രമിച്ചതെന്നതിനെ സംബന്ധിച്ച് ഒന്നും അറിവായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷ...

ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച നിലയിൽ

Accident
തിരുവനന്തപുരം: ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച നിലയിൽ. അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വീട്ടുകാർ യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാർ മദ്യപിച്ചിരുന്നു എന്നാണ് വിവരം. കേബിൾ ടിവി ജീവനക്കാരനായിരുന്നു ഇയാൾ. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കവെ അബദ്ധത്തിൽ കയർ കുരുങ്ങി മരണപ്പെട്ടതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഭക്ഷണമാണെന്ന് കരുതി തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ; പ്രതി ഒളിവിൽ.

KERALA NEWS
ഷൊർണൂർ: ഭക്ഷണമാണെന്ന് കരുതി തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ. ഷൊർണൂർ മമ്മിളിക്കുന്നത്ത് മുകേഷിൻ്റെ വീട്ടിൽ നിന്നാണ് തെരുവുനായ കഞ്ചാവടങ്ങിയ കവർ തെരുവുനായ കടിച്ചെടുത്തുകൊണ്ട് വന്നത്. വീട്ടിൽനിന്ന് കഞ്ചാവടങ്ങിയ പാക്കറ്റ് തെരുവുനായ കടിച്ചുകൊണ്ടുവന്ന് വീടിന്റെ പുറത്തേക്കിട്ടതോടെയാണ് പരിസരവാസികൾക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസ് എത്തി മുകേഷിന്റെ ഭാര്യ പ്രവീണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ പ്രവീണയുടെ ഭർത്താവ് മുകേഷാണ് രണ്ടാം പ്രതിയാണ്. ഇയാൾ ഇപ്പോഴും ഒളിവിലാണ്. കയിലിയാട് റോഡിൽ കിണറ്റിൻകരയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം. ഇതിന് മുൻപും മുകേഷിന് കഞ്ചാവ് ഇടപാടുള്ളതായി നാട്ടുകാർക്ക് അറിയാമായിരുന്നു. നായ കവർ റോഡിൽ ഇട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കവർ പരിശോധിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധ...

40.82 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

MALAPPURAM
മലപ്പുറം ഇ.ഇ & എ.എൻ.എസ് എസും, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഏറനാട് താലൂക്കിൽ പുൽപ്പറ്റ വില്ലേജിൽ കാരാപ്പറമ്പ് ആമയൂർ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള  മൂലക്കുടവൻ റഷീദ് എന്നയാളുടെ വീട്ടിന്റെ മതിലിന് മുൻവശം റോഡരികിൽ വച്ച്  20.489 കിലോഗ്രാം കഞ്ചാവ് KL 10 AZ 6455 നമ്പർ കാറിൽ കടത്തിയ കുറ്റത്തിന് കൊണ്ടോട്ടി മൊറയൂർ കീരങ്ങാട്ട് തൊടി വീട്ടിൽ അബ്ദുറഹ്മാൻ മകൻ അനസ് എം, കൊണ്ടോട്ടി മറയൂർ പഞ്ചായത്ത് പടി പിടക്കോഴി വീട്ടിൽ മുഹമ്മദ് മകൻ ഫിറോസ് എന്നവരെയും മലപ്പുറം EE & ANSS എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ അറസ്റ്റ് ചെയ്യുകയും, തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ നറുകര വില്ലേജിൽ മഞ്ചേരി കിഴിശ്ശേരി റോഡിന്റെ വലതുവശത്ത് സ്ഥിതി ചെയ്യുന്ന ഗ്രീൻ ലാൻഡ് റസിഡൻസ് എന്ന സ്ഥാപനത്തിലുള്ള രണ്ടാം നമ്പർ ഫ്ലാറ്റിൽ നിന്നും &n...

പാലിയേറ്റീവ് ഫണ്ട് കൈമാറി

KOTTAKKAL
കോട്ടക്കൽ മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു സമാഹരിച്ച തുക കൈമാറി. സ്കൂൾ അസ്സെംബ്ലിയിൽ ചെയർമാൻ മജീദ് മണ്ണിശ്ശേരി യുടെ സാനിധ്യത്തിൽ പല്ലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർ ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ റിയാസുദ്ധീന് എം, വൈസ് പ്രിൻസിപ്പൽ അബ്ദുൽ നാസർ, ഡയറക്ടർ ഇസ്മായിൽ ഹാജി,ഹൈസ്കൂൾ HOD ഷാഫി, UP HOD മുഹമ്മദ് നിസാർ, പല്ലിയേറ്റീവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി എ.പി, മുഹമ്മദ് അലി മാസ്റ്റർ സി. കെ, മുഹമ്മദ് കുട്ടി മാസ്റ്റർ ടി, കുഞ്ഞാലസ്സൻ ഹാജി കെ എന്നിവരും പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന് JRC, SCOUT GUIDES & NSS യൂണിറ്റുകൾ നേതതൃത്വം കൊടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കടലില്‍ തിരയില്‍പ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം

ERANANKULAM, LOCAL NEWS
കടലില്‍ തിരയില്‍പ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം. പള്ളുരുത്തി സ്വദേശി ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ കണ്ണമാലി പുത്തൻതോട് ബീച്ചില്‍ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹിദ്. മാതാവ് ഷാഹിന തിരയില്‍പ്പെടുന്നതു കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായത്. കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഷാഹിനയെ രക്ഷപ്പെടുത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും അഗ്നി രക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കബറടക്കം നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നവവധു മരിച്ച നിലയില്‍

CRIME NEWS
നവവധുവായ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച നിക്കാഹ് കഴിഞ്ഞ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്ത ചടങ്ങാണ് വീട്ടുകാര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഷൈമയുടെ ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്ബ് പിതാവ് ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങ്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ പക്ഷേ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത...

ഹാജിമാരുടെ പാസ്പോർട്ട് സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കി

KERALA NEWS
കേരളത്തിലെ ഹാജിമാരുടെ ഒറിജിനൽ പാസ്പോർട്ട് ഫെബ്രുവരി 18 വരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അറിയിച്ചു. രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കരിപ്പൂർ ഹജ്ജ് ഹൗസിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ചെയർമാൻ. കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫീസിലും പ്രവൃത്തി ദിവസങ്ങളിൽ പാസ്‌പോർട്ട് സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ കൊച്ചിയിലും കണ്ണൂരും ക്യാമ്പ് ചെയ്തു പാസ്പോർട്ടുകൾ സ്വീകരിക്കുന്നതിന് അവസരം ഒരുക്കും. ഇവിടങ്ങളിൽ പാസ്പോർട്ട്‌ ക്യാമ്പ് നടക്കുന്ന തീയതി ഹാജിമാരെ പിന്നീട് അറിയിക്കും. പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലായി രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ്സുകൾ തുടർന്നുള്ള ദിവസങ്ങളിൽ ഘട്ടം ഘട്ടമായി നടക്കും. അതേ സമയം, ഫെബ്രുവരി 18-നകം പാസ്പോർട്ട്...

ഇരുമ്പുചോല എ യു പി സ്കൂളിൽ സാഹിത്യ ശില്പശാലയും എംടി അനുസ്മരണവും നടത്തി

TIRURANGADI
ഇരുമ്പുചോല എ യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബെഡിങ് റൈറ്റേഴ്സ് സാഹിത്യ ശില്പശാലയും എംടി അനുസ്മരണവും നടത്തി. സീനിയർ അധ്യാപകൻ പി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ് അധ്യക്ഷത വഹിച്ചു. കെ കെ മിനി ലബീബ പി ഇ നൗഷാദ് കെ ടി മുസ്തഫ എന്നിവർ സംസാരിച്ചു. അധ്യാപക വിദ്യാർത്ഥികളായ ഷാക്കിറ ,റാഷിദ,ഫാസിൽ ,റിഫാ, നിദ ,തസ്ലീന ,റാഹില, ബുശിറിയ, തൻസിയ എന്നിവർ നേതൃത്വം നൽകി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

MALAPPURAM
കേന്ദ്ര-കേരള സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം കോട്ടുമലയിൽ ഡി സി സി ജനറൽ സെക്രട്ടറി പി ഇഫ്തികാറുദ്ദീൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ് എം.കെ മാനു അധ്യക്ഷതവഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് മുഖ്യ പ്രഭാഷണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാസർ പറപ്പൂർ, അഡ്വ കെ.പി ഗിരീഷ് കുമാർ, രമേഷ് നാരായണൻ,എം കെ ഷറഫുദ്ദീൻ,കോണിയത്ത് അബ്ദു, എം.കെ അബ്ദുൽ ഗഫൂർ,ഉമ്മർഹാജി,മണ്ണിൽ ഭാസ്ക്കരൻ, കെ.കെ മുഹമ്മദ് റാഫി, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു . കെ.കെ അബൂബക്കർ മാസ്റ്റർ സ്വാഗതവും മലയിൽ വേലായുധൻ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ യുവതിക്ക് പരുക്ക്.

CRIME NEWS
കോഴിക്കോട്: മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ പയ്യന്നൂർ സ്വദേശിയായ യുവതിക്ക് പരുക്ക്. പുതുതായി ആരംഭിച്ച സാകേതം എന്ന സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയായ 29കാരിക്കാണ് പരുക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. വീഴ്ചയിൽ നട്ടെല്ലിനു പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകി. മൂന്നു മാസമായി ലോഡ്ജിലെ ജീവനക്കാരിയാണ്. രാത്രി ഫോണ്‍ നോക്കിയിരിക്കെ മൂന്നു പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് ...

MTN NEWS CHANNEL

Exit mobile version