ബൈക്ക് യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ കാറും പ്രതിയും പിടിയില്‍.
കൂട്ടിലങ്ങാടി മെരുവിന്‍കുന്ന് ബൈക്ക് യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ കാറും പ്രതിയും പിടിയില്‍. കേസിലുള്‍പ്പെട്ട കാര്‍ വാഴക്കാട് സ്വദേശിയുടേത്. കൂട്ടിലങ്ങാടി മെരുവിന്‍കുന്ന് ബൈക്ക് യാത്രികനെ കാറിടിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവിലായിരുന്ന പ്രതി റാഫി. കെ.പി- 29 വയസ്സ്, S/O ജാഫര്‍. കെ.പി, കിഴക്കുംപറമ്പില്‍ ഹൗസ്, തോന്നൊടുവില്‍, വട്ടപ്പാറ, നറുകര- PO, മഞ്ചേരി എന്നയാളെ 14.01.2025 തിയ്യതി കാലത്ത് മലപ്പുറം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി സാജു. കെ. എബ്രഹാം അറസ്റ്റ് ചെയ്തു. 2024 ഒക്ടോബര്‍ 18-ാം തിയ്യതി പുലര്‍ച്ചെ 01:15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതി റാഫി 17.10.2024 തിയ്യതി രാത്രിയോടെ കരിപ്പൂരില്‍ നിന്നും വാഴക്കാട് സ്വദേശി നൗഷാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള KL10AQ6100 നമ്പര്‍ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറുമായി മുണ്ടുപറമ്പ് പനമ്പറ്റ പാലം പടിഞ്ഞാറ്റുംമുറി ഭാഗത്തുകൂടി അതിവേഗതയില്‍...