കൊണ്ടോട്ടിയില്‍ 19 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി വടക്കേകുളം ഷഹാന മുംതാസ് ആണ് മരിച്ചത്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ട അവഹേളനം താങ്ങാനാവാതെയാണ് ഷഹാന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കൊണ്ടോട്ടി ഗവ. കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. കൊണ്ടോട്ടി പോലീസ് കേസെടുത്തു. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരേയാണ് ആരോപണം. 2024 മെയ് 27 ന് ആയിരുന്നു ഇരുവരുടേയും വിവാഹം. നിറക്കുറവാണെന്ന് കുറ്റപ്പെടുത്തിയും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നു പറഞ്ഞും അബ്ദുല്‍ വാഹിദ് നിരന്തരം അവഹേളിച്ചിരുന്നുവെന്നും വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെന്നും യുവതിയുടെ കുടുംബം പറഞ്ഞു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com