Sunday, September 13News That Matters

വേങ്ങര KPCC സംസ്കാര സാഹിതി കമ്മിറ്റി നിലവിൽ വന്നു

വേങ്ങര: കെ.പി.സി.സി സംസ്കാര സാഹിതി വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. വേങ്ങര ഇന്ദിരാജി ഭവനിൽ നടന്ന രൂപീകരണ കൺവൻഷൻ ഡി.സി.സി അംഗം എ.കെ.എ. നസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.കെ. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. യോഗത്തിൽ വെച്ച് 19 അംഗ നിയോജകമണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ ചെയർമാനായി പി.കെ. അബ്ദുൾ റഹീം കുഴിപ്പുറത്തിനെയും കൺവീനറായി കെ. ഗംഗാധരനെയും യോഗം തെരഞ്ഞെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. സിദ്ദീഖ്, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധിക്കുന്ന്, പഞ്ചായത്ത് അംഗങ്ങളായ വി.ഡി. മൊയ്തീൻ, കെ.വി. ചന്ദ്രമോഹനൻ, ഒ.കെ. വേലായുധൻ, ടി.കെ. മൂസക്കുട്ടി, എം.പി. വേലായുധൻ മാസ്റ്റർ, കെ. കുഞ്ഞിമൊയ്തീൻ, ദിലീപ് കൊളക്കാട്ടിൽ, സൈഫു ആസാദ്, രാജൻ കണ്ണമംഗലം, നൗഷാദ് ചോലക്കൻ, സുബ്രു പാണ്ടികശാല, അബ്ദുൾ റഷീദ് കെ.പി., സുബ്രഹ്മണ്യൻ കണ്ണമംഗലം, ഇ.വി. കുഞ്ഞാപ്പു, ബൈജു പാണ്ടികശാല, കെ.എം. അലി ബാവ, അലവി ചേറ്റിപ്പുറം, ടി.വി. അർജുൻ, അജ്മൽ ഇരുമ്പൻ, സിറാജ് കച്ചേരിപ്പടി, ആസിഫ് പി.വി. തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ചടങ്ങിന് കെ. ഗംഗാധരൻ സ്വാഗതവും മുസ്തഫ കാപ്പൻ നന്ദിയും പറഞ്ഞു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version