Sunday, July 26News That Matters

‘കരുതൽ 2026’ മെഗാ മെഡിക്കൽ ക്യാമ്പ് ജൂലൈ 19 ഞായറാഴ്ച

വേങ്ങര: ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയും വേങ്ങര അൽ സലാമ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കരുതൽ 2026’ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവ്വഹിച്ചു. ജൂലൈ 19 ഞായറാഴ്ച രാവിലെ 9:00 മണി മുതൽ ക്യാമ്പ് ആരംഭിക്കും. വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ പരിശോധനയ്ക്ക് പുറമെ, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പ്രിവിലേജോടെയുള്ള സമഗ്ര ആരോഗ്യപരിശോധനയും ലഭ്യമാകും. ക്യാമ്പ് പ്രഖ്യാപന ചടങ്ങിൽ ലെൻസ്ഫെഡ് ജില്ലാ ട്രഷറർ പി.കെ. റിയാസലി, സംസ്ഥാന സമിതി അംഗം വി.കെ.എ. റസാഖ്, വേങ്ങര ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ.സി., അൽ സലാമ ഹോസ്പിറ്റൽ മാനേജർ അബ്‌ദുറഹ്മാൻ കുട്ടി, പബ്ലിക് റിലേഷൻസ് മാനേജർ മീരാൻ വേങ്ങര, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ മുഹമ്മദ് അജ്നാസ് എന്നിവർ സംബന്ധിച്ചു. ലെൻസ്ഫെഡ് ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ., സക്കീറലി എ., ജസീർ അജ്മൽ, ഇർഷാദ് കെ.കെ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.

🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version