Saturday, May 30News That Matters

കൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

കൊളപ്പുറം: ദേശീയപാതയിൽ കൊളപ്പുറത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യൂസുഫ് എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെടുന്നത്. ഏറെ നേരമായി സംശയകരമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഇയാൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ 24×7 ഹെൽപ്പിംഗ് ടീം ഉൾപ്പെടെയുള്ള പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version