വേങ്ങര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വേങ്ങര ഉപജില്ല കമ്മിറ്റി അധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. പകർച്ചവ്യാധികൾക്കെതിരെയുള്ള മുൻകരുതലുകളുടെ ഭാഗമായാണ് ആശുപത്രി പരിസരം ടീച്ചേഴ്സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. ശുചീകരണ പ്രവർത്തനങ്ങൾ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷക്കീല സി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസനത്, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഫൈസൽ ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ ജോയിൻ സെക്രട്ടറി രതീഷ് സി, എക്സിക്യൂട്ടീവ് അംഗം ശശികുമാർ കെ, സബ്ജില്ലാ സെക്രട്ടറി ദിനേശ് വി, ടീച്ചേഴ്സ് ബ്രിഗേഡ് ഉപജില്ല ക്യാപ്റ്റൻ നാദിർഷാ എ.കെ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
