Thursday, September 18News That Matters

INTUC ജില്ലാ സമ്മേളനവും ജനകീയ മാരത്തോണും

വേങ്ങര : 2024 സപ്തംബർ 10 ന് വേങ്ങരയിൽ നടക്കുന്ന നിർമ്മാണ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി ജില്ലാ സമ്മേളനം വേങ്ങരയിൽ വെച്ച് നടക്കുന്നതിന്റെ പ്രചരണാർത്ഥം സപ്തംബർ 08 ന് ഞായറാഴച ജനകീയ മാരത്തൺ സംഘടിപ്പികുന്നു. ഈ പരിപാടികളുടെ സ്വാഗത സംഘം രൂപീകരണ യോഗം ഡി സി.സി. ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് ഉത്ഘാടനം ചെയതു , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് നാസർ പറപ്പൂർ അദ്ധ്യക്ഷത വഹിച്ചു , കണ്ണമംഗലം മണ്ഡലം പ്രസിഡണ്ട് പി.കെ സിദ്ധീഖ് , അസൈനാർ ഊരകം , കെ.കുഞ്ഞിമൊയ്തീൻ , കെ സുബ്രഹ്മണ്യൻ , മനോജ് പുനത്തിൽ ,സക്കീറലി കണ്ണേത്ത് , സി പി നിയാസ് , തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികളായി ചെയർമാൻ കെ.എ അറഫാത്ത് ,ജനറൽ കൺവീനർ അസൈനാർ ഊരകം , ട്രഷറർ കെ കുഞ്ഞിമൊയ്തീൻ തുടങ്ങി 51 അംഗ സമിതിയെ തിരഞ്ഞെടുത്തു അബ്ദു സ്സമദ് ചുക്കൻ ,മുഹമ്മദ് ഹനീഫ ടി , അബ്ദുൽ ഹമീദ് എ , ആറ്റ കോയ തങ്ങൾ , യൂനുസ് പി.എ , ഭാസ്ക്കരൻ കെ, ഹരിദാസൻ യു , എൻ റഷീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version