Monday, March 2News That Matters

കുറ്റിത്തറമ്മൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന് മന്ത്രി വീണ ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു

​പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിത്തറമ്മൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിക്കുന്നത്. ആരോഗ്യ കേന്ദ്രത്തിനായി അഞ്ചര സെന്റ് സ്ഥലം സൗജന്യമായി നൽകിയ പങ്ങണിക്കാട് അബ്ദുറസാഖിനെ മന്ത്രി ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.​സ്ത്രീകൾക്കായി പ്രത്യേകം ക്ലിനിക്ക്, ചൊവ്വാഴ്ചകളിൽ സൗജന്യ പരിശോധനകൾ, പ്രമേഹ രോഗികൾക്കായി പ്രത്യേക ക്ലിനിക്ക് തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. സാധാരണക്കാർക്ക് ഏറ്റവും അടുത്തായി മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.​പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. സക്കീന, നാസര്‍ പറപ്പൂര്‍, എ.പി. ഷാഹിദ, ടി. ആബിദ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷംല കവറൊടി, വാര്‍ഡ് മെമ്പര്‍ ജസീറ അസീസ്, ഡി.എം.ഒ ഡോ. ടി.കെ ജയന്തി, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ടി.എന്‍. അനൂപ് തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പറപ്പൂർ പഞ്ചായത്ത് കുറ്റിത്തറമ്മൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ശിലാഫലകം പി.കെ. കുഞ്ഞാലിക്കുട്ടി എം എൽ എ അനാച്ഛാദനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version