വേങ്ങര : ചേറൂർ കിളിനക്കോട് തടത്തിപാറയിൽ താമസ സ്ഥലത്ത് നിന്ന് 5കിലോ കഞ്ചാവ് വേങ്ങര പൊലിസ് പിടികൂടി. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വേങ്ങര പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വേങ്ങര കണ്ണമംഗലം പഞ്ചായത്ത് കിളിനക്കോട് തടത്തിപാറയില്‍ വച്ച് അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ മഹേന്ദ്ര മാജി(29), ബീഹാര്‍ സ്വദേശിയായ മുഹമ്മദ് നൗഷാദ് അന്‍സാരി (25) എന്നിവരെയാണ് എസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.
ഇവരുടെ സുഹൃത്തുക്കളായ ഒഡീഷ സ്വദേശിയായ രഗുനാഥ് പൂജാരി(21), മനാജര്‍ പൂജാരി(24) എന്നിവരില്‍ നിന്നു 200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. വരും ദിവസങ്ങളിലും ജില്ലയില്‍ ശക്തമായ പരിശോധന തുടരുമെന്ന് എസ്പി അറിയിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com