വയനാട് പുനരധിവാസ ഫണ്ടിലേക്ക് തങ്ങളുടെ സമ്പാദ്യപ്പെട്ടിയിലെ തുക നൽകി വിദ്യാർത്ഥികൾ മാതൃകയായി.
കണ്ണമംഗലം: പൂച്ചോലമാട് സ്വദേശികളായ അഞ്ചുകണ്ടൻ അഹമ്മദ് കുട്ടിയുടെ മകൾ അഷ്മിയ റഷ, കാപ്പൻ ഹനീഫയുടെ മകൻ മുഹമ്മദ് ഷഹ്‌സാർ എന്നിവരാണ് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഫണ്ട് കൈമാറിയത്. മക്ക കെ.എം.സി.സി നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, സുലൈമാൻ മാളിയേക്കൽ, ഹാരിസ് പെരുവള്ളൂർ, പഞ്ചായത്ത് മുസ്‌ലിംലീഗ് നേതാക്കളായ മുജീബ് പൂക്കുത്ത്, ടി.കെ അബ്ദുട്ടി, വാർഡ് മുസ്‌ലിം ലീഗ് ഭാരവാഹികളായ മൊയ്‌തീൻ കുട്ടി കാപ്പൻ, അബ്ദുൽ റഷീദ് ടി.കെ, മരക്കാർ ഹാജി മുക്കമ്മൽ, ഹനീഫ കാപ്പൻ, അൻവർ എ.കെ എന്നിവർ സംബന്ധിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com