വേങ്ങര: കേരളം എന്താ ഇന്ത്യയിലല്ലേ എന്ന ചോദ്യമുയര്‍ത്തി കേന്ദ്ര അവഗണനക്കെതിരേ മലപ്പുറം ജി എസ് ടി ഓഫീസിനു മുമ്പില്‍ സിപിഐ എം സംഘടിപ്പിക്കുന്ന ഉപരോധ സമരത്തിന്റെ പ്രചരണാര്‍ത്ഥം വേങ്ങര ഏരിയാ കമ്മറ്റി സംഘടിപ്പിച്ച കാല്‍നട ജാഥ പ്രയാണം തുടങ്ങി. ഒതുക്കുങ്ങല്‍ പുത്തൂരില്‍ സി പി ഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ ഉദ്ഘാടനം ചെയ്ത് കെ ടി അലവിക്കുട്ടി നയിക്കുന്ന ജാഥയാണ് വേങ്ങരയില്‍ പര്യടനം നടത്തുന്നത്. വെള്ളിയാഴ്ച്ച രാവിലെ 9 ന് ഒതുക്കുങ്ങല്‍ പട്ടണത്തില്‍ നിന്നും ആരംഭിച്ച ജാഥ മുനമ്പത്ത്, മൂലപ്പറമ്പ്, കാരാത്തോട്, പഞ്ചായത്ത്, സിനിമാഹാള്‍ ജംഗ്ഷന്‍, ചേറൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം അച്ചനമ്പലം അങ്ങാടിയില്‍ സമാപിച്ചു. ഒതുക്കുങ്ങലില്‍ എം ഹനീഫ അധ്യക്ഷനായി. സി സൈതലവി സ്വാഗതം പറഞ്ഞു. മുനമ്പത്തെ സ്വീകരത്തില്‍ എ അലവിക്കുട്ടി അധ്യക്ഷനായി. പി ഹസ്‌കര്‍ സ്വാഗതം പറഞ്ഞു. മൂലപ്പറമ്പില്‍ ഇ മുഹമ്മദ് കുട്ടി അധ്യക്ഷനായി. കെ ഹംസ സ്വാഗതം പറഞ്ഞു. കാരാത്തോട് സ്വീകരണത്തില്‍ കെ സതീഷ് അധ്യക്ഷനായി. എ സുകുമാരന്‍ സ്വാഗതം പറഞ്ഞു. ഊരകം പഞ്ചായത്ത് പടിയില്‍ കെ സി വേണുഗോപാല്‍ അധ്യക്ഷനായി വി കെ രാജഗോപാലന്‍ സ്വാഗതം പറഞ്ഞു. സിനിമാഹാള്‍ പരിസരത്ത് കെ പി സോമനാഥന്‍ അധ്യക്ഷനായി. വി സതീഷ് ബാബു സ്വാഗതം പറഞ്ഞു. ചേറൂരില്‍ പി ബഷീര്‍ അധ്യക്ഷനായി. വി കെ ജബ്ബാര്‍ സ്വാഗതം പറഞ്ഞു. അച്ചനമ്പലത്ത് വി മണി സ്വാഗതം പറഞ്ഞു. കെ മജീദ് അധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റനു പുറമേ
ജില്ലാ കമ്മറ്റി അംഗം വി ടി സോഫിയ, വൈസ് ക്യാപ്റ്റന്‍ പി സൈഫുദ്ദീന്‍, മാനേജര്‍ എന്‍ കെ പോക്കര്‍, സി ഷക്കീല, എം ഇബ്രാഹിം, കെ പി സുബ്രഹ്‌മണ്യന്‍, എന്‍ മുഹമ്മദ് അഷറഫ്, കെ രഞ്ജിത്, പി പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ ഇന്ന് രാവിലെ 9.ന് തീണ്ടെക്കാട്, 9.45 മേമ്മാട്ടുപാറ, 10.45 തോട്ടശ്ശേരിയറ, 3.30 പുകയൂര്‍ , 4.00 പുതിയത്ത് പുറായ ,4.30 കുന്നുംപുറം 5.00 എ ആര്‍ നഗര്‍, 5.30 പാക്കടപ്പുറായ ,6.00 ചേറ്റിപ്പുറംമാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം 6 .30 ന് വേങ്ങര ടൗണില്‍ സമാപിക്കും. സമാപന പൊതുയോഗം ഡോ. പി സരിന്‍ ഉദ്ഘാടനം ചെയ്യും
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com