ചെറുമുക്ക് : സമസ്ത സെന്റിനറിയുടെ ഭാഗമായി സർക്കിൾ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന തസ്കിയ സമ്മേളനം ചെറുമുക്ക് ടൗണിൽ കാരാടൻ നാസർ സാഹിബ് വേദിയിൽ വെച്ച് നടന്നു . സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി സി കെ അബ്ദുറഹ്മാൻ മുസ്ലിയാർ, ലത്തീഫ് ഹാജി കുണ്ടൂർ, സയ്യിദ് ഫസൽ തങ്ങൾ കുണ്ടൂർ, സർക്കിൾ സാമൂഹികം സെക്രട്ടറി അബ്ദുൽ സലീം സഖാഫി സുന്നത്ത് നഗർ തുടങ്ങിയവർ സംബന്ധിച്ചു . എസ് വൈ എസ് സർക്കിൾ പ്രസിഡണ്ട് മുഹമ്മദ് ഷാഫി സഖാഫി ചെറുമുക്ക് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി യഹിയ അഹ്സനി ജീലാനി നഗർ സ്വാഗതവും സ്വാഗതസംഘം കൺവീനർ അബ്ദുസ്സലാം സുന്നത്ത് നഗർ നന്ദിയും പറഞ്ഞു
