Sunday, September 13News That Matters

ഓട്ടോ ഡ്രൈവർ മരണം:MVD ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

കൊണ്ടോട്ടി: ഓട്ടോയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 10 മാസത്തോളം പുതുക്കി നൽകാത്തതിനെ തുടർന്ന് കീഴിശേരി സ്വദേശിയായ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. അബ്ദുറഹീം പൂക്കത്ത്, നിയാസ് അഞ്ചപുര, എ.പി അബൂബക്കർ, റസാക്ക് (കുഞ്ഞാക്ക) കരാപറമ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദുഃഖിതരായ കുടുംബത്തെ സന്ദർശിച്ചു. കുടുംബാംഗങ്ങളിൽ നിന്നും, പഞ്ചായത്ത് പ്രസിഡന്റ് പി.ടി മഹമൂദ്, മെമ്പർ ഷറഫുദ്ദീൻ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച സംഘം കുടുംബത്തിന് പൂർണ്ണ നിയമസഹായം വാഗ്ദാനം ചെയ്തു. നിലവിലെ അതേ രൂപമാറ്റങ്ങളോടെ (modification) മുൻപ് രണ്ട് തവണ ഫിറ്റ്നസ് നൽകിയിട്ടും ഇത്തവണ സർട്ടിഫിക്കറ്റ് നിഷേധിച്ചത് ഷൗക്കത്തിന് വലിയ സാമ്പത്തിക-മാനസിക പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് കുടുംബം ആരോപിച്ചു. ആർ.ടി.ഒ ഓഫീസുകളിലെ ഏജൻറ് സംവിധാനത്തിലേക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയിലേക്കുമാണ് ഈ സംഭവം വിരൽചൂണ്ടുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കി. ഫിറ്റ്നസ് അപേക്ഷയിലെ ഫയൽ നീക്കങ്ങളും കാലതാമസവും സമഗ്രമായി അന്വേഷിക്കണം. മനഃപൂർവമായ അനാസ്ഥ കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ അനുയോജ്യമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും, കുടുംബത്തിന് നീതി ലഭിക്കുന്നതിനായി അധികാരികൾക്ക് പരാതി നൽകുമെന്നും സംഘം അറിയിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version