Sunday, July 26News That Matters

കെ. ബഷീർ അഹമ്മദ് മാസ്റ്റർക്ക് കെ.എസ്.ടി.യുവിന്റെ ആദരം

തിരൂരങ്ങാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹെഡ് ക്വാർട്ടേഴ്സ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട കെ. ബഷീർ അഹമ്മദ് മാസ്റ്റർക്ക് കെ.എസ്.ടി.യു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം നൽകി. ആദരവ് സമർപ്പണ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് ഹസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എസ്. കിളർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ ടി.പി. അബ്ദുറഷീദ് മാസ്റ്റർ, കെ. ബഷീർ അഹമ്മദ് മാസ്റ്റർ, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ഇ.വി. ജാസിദ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, വില്ലൻ ഇബ്രാഹിം മാസ്റ്റർ, സബ് ജില്ലാ വനിതാ വിംഗ് സെക്രട്ടറി ജസീറ ആലങ്ങാടൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നാളെ നടക്കുന്ന കെ.എസ്.ടി.യു. അവകാശ പത്രിക സമർപ്പണം വൻ വിജയമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version