Saturday, June 13News That Matters

എ.ആർ നഗറിൽ കെ.പി.എസ്.ടി.എ വേങ്ങര ഉപജില്ലാതല അംഗത്വ ക്യാമ്പയിൻ നടന്നു

എ.ആർ നഗർ: കെ.പി.എസ്.ടി.എ (KPSTA) വേങ്ങര ഉപജില്ലാതല അംഗത്വ ക്യാമ്പയിൻ അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോസഫ്, ഹെഡ്മാസ്റ്റർ എം.പി. അബ്ദുൽ നാസറിന് അംഗത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ പ്രസിഡന്റ് കെ. രാഗിണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ലത്തീഫ് കൊടിഞ്ഞി, വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അംഗം റഹ്മത്തുള്ള കപ്പച്ചാലിൽ, ഉപജില്ലാ കൗൺസിലർ കൃഷ്ണകുമാർ, നാജി, സി. അർഷദ്, ബിന്ദു എന്നിവർ സംസാരിച്ചു. ഉപജില്ലാ ട്രഷറർ എൻ. ഹംസ സ്വാഗതവും വിപിൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version