Tuesday, May 26News That Matters

‘ഓറിയന്റൽ എഡ്യു വിഷൻ’ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കണ്ടറി സ്‌കൂൾ സംഘടിപ്പിച്ച ‘ഓറിയന്റൽ എഡ്യു വിഷൻ’ അധ്യാപക ശിൽപശാല നിലമ്പൂർ കെ.ടി.ടി.സി യുടെ ടാമറിൻഡ് റിസോർട്ടിൽ വെച്ച് നടന്നു. ഒരു ദിവസം നീണ്ടുനിന്ന ശിൽപശാല നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര ഉദ്ഘാടനം ചെയ്തു.അധ്യാപന രംഗത്ത് പ്രയോജനപ്പെടുത്തേണ്ട എ.ഐ (Artificial Intelligence) ടൂളുകൾ, ചൈൽഡ് സൈക്കോളജി തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയ സെഷനുകളാണ് ശിൽപശാലയിൽ നടന്നത്. പ്രമുഖ ട്രെയിനർമാരായ കെ. ബാസിൽ, സുഹൈൽ അരീക്കോട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വരും വർഷത്തേക്കുള്ള സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാനും അധ്യാപകരുടെ ഗ്രൂപ്പ് തല ചർച്ചകളിലൂടെ ചടങ്ങിൽ തയ്യാറാക്കി. രാവിലെ 9 മണിക്ക് ആരംഭിച്ച ശിൽപശാല വൈകുന്നേരം 6 മണിയോടെയാണ് സമാപിച്ചത്. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കെ.ടി.ടി.സി മാനേജർ പി. അബ്ദുൽ സലാം സംസാരിച്ചു. അധ്യാപകരായ ടി. സാലിം, എം. സുഹൈൽ, കെ.വി. സാബിറ, ടി.സി.എ നാസർ, പി. ഇസ്‌മായിൽ, കെ. ഹുസൈൻ കോയ, പി. ജാഫർ, കെ.കെ. നുസ്റത്ത്, ഇ.എം. സൗദ, ഹാരിഷ് ബാബു, സി.എച്ച്. സുമൈറ, ടി. അസ്സൻകോയ, പി.വി. ഹുസൈൻ, മുനീർ താനാളൂർ, ടി.വി. ആയിശാബി, ടി. ഫഹീദ, കെ. മുബീന, ഈഹർ മുനവ്വർ, കെ.ടി. നജീബ്, പി.പി. ഫൈസൽ അലി, വി.പി. ബഷീർ, പി. ഹംസക്കോയ എന്നിവർ ശിൽപശാലയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version