Thursday, September 18News That Matters

Tag: rationshop

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും

Breaking News
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് അനുവദിച്ചിട്ടുള്ള സമയം ഇന്ന് പൂര്‍ത്തിയാകും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ മസ്റ്ററിങ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്കായി ബദല്‍ സംവിധാനം ഒരുക്കും. 14 ജില്ലകളില്‍ മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചത്. അതേസമയം സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ മസ്റ്ററിങാണ് അസാധുവാക്കിയത്. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് മസ്റ്ററിങ് അസാധുവാക്കാൻ കാരണം. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിങ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പത് ശതമാനം വരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിങ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കള്‍ക്കും അറിയില്ല എന്നതായിരുന്നു വാസ്തവം. റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലട...

MTN NEWS CHANNEL

Exit mobile version