Monday, May 25News That Matters

‘എജ്യു ഫോക്കസ് 3.0’ ഗ്രാൻഡ് കരിയർ എക്സ്പോ നാളെ ചേളാരിയിൽ

ചേളാരി | വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ദിശാബോധം നൽകുകയും പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഗ്രാൻഡ് കരിയർ & എഡ്യൂക്കേഷൻ ഫെയർ ‘എജ്യു ഫോക്കസ്’ മൂന്നാമത് എഡിഷൻ നാളെ (മെയ് 9- ശനിയാഴ്ച) ചേളാരിയിൽ നടക്കും. ചേളാരി വി എ യു പി സ്കൂളിൽ വെച്ച് രാവിലെ 9 മണിക്ക് വള്ളിക്കുന്ന് മണ്ഡലം നിയുക്ത എം എൽ എ ടി വി ഇബ്രാഹിം ഉദ്‌ഘാടനം ചെയ്യും.ജില്ലയിലെ എല്ലാ സോണുകളിലും നടത്തപ്പെടുന്ന പരിപാടിയുടെ ആദ്യത്തെ വേദിയാണിത്. ഉദ്‌ഘാടന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ ഹാജി പടിക്കൽ,എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ പാഴൂർ, വെസ്റ്റ് ജില്ലാ സാംസ്‌കാരികം പ്രസിഡന്റ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, സാംസ്‌കാരികം സെക്രട്ടറി ഡോ അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, എസ് എസ് എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗം അബൂബക്കർ ചെട്ടിപ്പടി, ഐപിഎഫ് മലപ്പുറം വെസ്റ്റ് റീജിയൺ ഡയറക്ടർ ഡോ അഷ്കർ ഷഫീഖ്, ഐപിഎഫ് യൂണിവേഴ്സിറ്റി ചാപ്റ്റർ ഫിനാൻസ് ഡയറക്ടർ അറക്കൽ മുഹമ്മദ് ബാവ, കേരള മുസ്ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ സെക്രട്ടറി യു ഷെരീഫ് വെളിമുക്ക്, എസ് വൈ എസ് തേഞ്ഞിപ്പലം സോൺ പ്രസിഡണ്ട് ശംസുദ്ദീൻ സഖാഫി നീരോൽപാലം തുടങ്ങിയവർ സംബന്ധിക്കും. വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, എസ് വൈ എസ് തേഞ്ഞിപ്പലം സോണ്‍ സാംസ്‌കാരികം ഡയറക്ടറേറ്റ്, ഐ പി എഫ് തേഞ്ഞിപ്പലം ചാപ്റ്റര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന എജ്യു ഫോക്കസ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമാകും. പ്രമുഖ കരിയര്‍ കൗണ്‍സിലര്‍മാരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും നേതൃത്വം നല്‍കും. പ്രവേശനം സൗജന്യമായ വിദ്യാഭ്യാസ മേളയിൽ ഉപരിപഠന സംബന്ധമായ വിദ്യാര്‍ഥികളുടെ മുഴുവന്‍ സംശയങ്ങള്‍ക്കും മറുപടി ലഭിക്കും. സിവില്‍ സര്‍വീസ്, മെഡിക്കല്‍, എന്‍ജിനീയറിംഗ്, കൊമേഴ്‌സ്,പി എസ് സി, മാനേജ്‌മെന്റ് പഠനം, ഹ്യുമാനിറ്റീസ്, സൈക്കോളജി തുടങ്ങിയ നിരവധി കോഴ്‌സുകളെകുറിച്ച് വിശദമായ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. എ ഐ, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സംവിധാനങ്ങളെക്കുറിച്ചും ഈ രംഗത്തെ പ്രമുഖര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. പ്രമുഖ കരിയർ വിദഗ്ധർ നയിക്കുന്ന ‘കരിയർ ടോക്ക്’ സെഷനുകൾ, വ്യക്തിഗത കഴിവുകളും അഭിരുചികളും തിരിച്ചറിയാൻ ‘ആപ്റ്റിട്യൂട്ട് ടെസ്റ്റ്’, വിവിധ മേഖലകളിലെ പ്രൊഫഷണലുകളുമായി നേരിട്ട് സംവദിക്കാൻ ‘മീറ്റ് ദി പ്രൊഫഷണൽസ്’ തുടങ്ങിയ കൗൺസിലിംഗ് സെഷനുകളും നടക്കും.താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇതിനായി ഗൂഗിൾ ഫോം വഴി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ നടത്തിയവർക്ക് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലും ചേരാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ടായിരിക്കും. ഉപരിപഠന-കരിയര്‍ മേഖലയില്‍ ഉയര്‍ന്നതലങ്ങളിലേക്ക് എത്തിപ്പെടാൻ വിദ്യാര്‍ഥികള്‍ക്ക് വഴിതെളിക്കുന്ന ഈ അവസരം വിദ്യാർത്ഥികളും രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടക സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version