കണ്ണമംഗലം സ്വദേശിയായ നഴ്സിങ്ങ് വിദ്യാർത്ഥിയെ മൈസൂരിൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തീണ്ടേക്കാട്
മേലേ വട്ടശ്ശേരി പ്രകാശൻ്റെയും കനകമണി എന്ന ബിന്ദുവിൻ്റെയും മകൾ രുദ്ര 20 യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൈസൂരിലെ ചാർക്കോസ് കോളജ് ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. സഹപാഠികളോടെ സുഖമില്ലന്ന് പറഞ്ഞു രുദ്ര ചൊവ്വാഴ്ച കോളജിൽ പോയിരുന്നില്ല. കൂടെയുള്ളവർ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം 5 മണിയോടെ ഹോസ്റ്റലിലെത്തിയപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് ചവിട്ടി തുറക്കുകയായിരുന്നു. അന്നേരം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി എന്നാണ് സഹപാഠികൾ കുടുംബത്തോട് പറഞ്ഞത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ കണ്ണമംഗലത്ത് വീട്ടിലെത്തിച്ചു. വ്യാഴായ്ച രാവിലെ 8 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ ആര്യ, കൃഷ്ണ, കൃപ
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com