Saturday, June 13News That Matters

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

കൊച്ചി: മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്ലാന്‍ഡില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. നാലാം തീയതിയാണ് സമീല്‍ ടൂര്‍ മാനേജരായി തായ്ലാന്‍ഡില്‍ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version