പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫിവര്യനുമായ ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ലിയാർ വിടവാങ്ങി. പുറത്തീല് പുതിയകത്ത് ശൈഖ് കുടുംബത്തില് 1949 ജൂണ് 19നാണ് മാണിയൂര് ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂര് അബ്ദുല്ല മൗലവിയുടെയും പുറത്തീല് പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്.സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ കേന്ദ്ര മുശാവറ മെമ്ബര്, സമസ്ത കണ്ണൂര് ജില്ലാ ജനറല് സെക്രട്ടറി, തൃക്കരിപ്പൂര് മുനവ്വിറുല് ഇസ്ലാം അറബിക് കോളേജ് പ്രിന്സിപ്പാള് തുടങ്ങി നിരവധി സ്ഥാനങ്ങള് വഹിച്ചിരുന്നു.