വേങ്ങര: ഊരകം കൊടലിക്കുണ്ട് പരേതനായ ഓടക്കൽ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ മകൻ ദീർഘകാലം വേങ്ങര ചേക്കാലി മാട് ഇർശാദുൽ അനാം മദ്രസയിലെ അധ്യാപകനുമായിരുന്ന ഓടക്കൽ അലിഹസൻ കുട്ടി മുസ്ലിയാർ എന്ന ഒ.കെ.എ കുട്ടി [63] നിര്യാതനായി ഊരകം ഖാസി ഓടക്കൽ മൂസാൻകുട്ടി മുസ്‌ലിയാരുടെ സഹോദര പുത്രനാണ്. ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ്, എസ്.വൈ.എസ് ഊരകം പഞ്ചായത്ത് ഭാരാവാഹി,ഊരകം പാറക്കണ്ണി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ഊരകം ചാലിൽ ഇസ്ലാഹുസ്സിബ് യാൻ മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് ,ഊരകം മഹല്ല് കമ്മിറ്റി സെക്രട്ടറി, കൊടലിക്കുണ്ട് ജി.എൽ പി സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് , എം.യു എച്ച്. എസ്. സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് എന്നിവയിൽ ഭാരാവാഹിയായിരുന്നു.ഭാര്യ ഓടക്കൽ ആമിന മക്കൾ അബ്ദുൽ ഹസീബ് ( ഓടക്കൽ ഫോട്ടോസ്റ്റാറ്റ് വേങ്ങര), മുഹമ്മദ് മുജീബ് (കുവൈത്ത്) മുഹമ്മദ് നജീബ് ഹുദവി (ദുബായ്) ,ഹബീബ് റഹ്മാൻ മാൻ വാഫി ,മുഹമ്മദ് ശബീബ്, ഫാത്തിമ നസീബ, ലബീബ. മരുമക്കൾ അബൂബക്കർ ബാഖവി എടപ്പാൾ, ഷഹദത്ത് ഇന്ത്യനൂർ,ശരീഫ് പടിക്കൽ, ഫാത്തിമ ഹുസ്ന വളാഞ്ചേരി, സഹോദരങ്ങൾ അബ്ദുൽ ജലീൽ സഖാഫി, മുഹമ്മദ് അശ്റഫ് മുസ്ലിയാർ, അബ്ദുറഹീം പരേതയായ റുഖിയ്യ, ജനാസ നമസ്കാരം ഞായർ രാവിലെ ഒൻപത് മണിക്ക് ഊരകം പുളിക്കപ്പറമ്പ് ജുമാമസ്ജിദിൽ.