മലപ്പുറം :കേരളത്തിലാകെ നവമാധ്യമങ്ങളിലൂടെയും, ദൃശ്യ മാധ്യമങ്ങളിലൂടെയും കെ.എസ്.ഇ.ബി എന്ന പൊതുമേഖലാ സ്ഥാപനത്തെയും, ജീവനക്കാരെയും മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ അസത്യ പ്രചാരണങ്ങളും തെറ്റായ വാര്‍ത്തകളും നല്‍കുന്നത് ഒരു വിഭാഗം പതിവാക്കിയിരിക്കുകയാണെന്ന് കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. ഇത്തരക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കി സ്വകാര്യവത്കരണത്തിനു ആക്കം കൂട്ടുന്നതിനായി കൃത്യമായ അജണ്ടയോടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വൈദ്യുത ജീവനക്കാര്‍ക്കെതിരെ അവമതിപ്പ് സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.പലയിടങ്ങളിലും കെ.എസ്.ഇ.ബി ഓഫീസ് ആക്രമിക്കുന്നതിനും, ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതിനും ഇത് കാരണമായി. ഇതിനെതിരെ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് മാനേജ്‌മെന്റിനോടും സര്‍ക്കാരിനോടും സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ട്രഷറര്‍ ഇ.എന്‍.ജിതേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി. വിജയരാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗം സജീഷ് കുമാര്‍ സ്വാഗതവും ഡിവിഷന്‍ സെക്രട്ടറി സുജിത്ത് പി ജി പ്രവര്‍ത്തന റിപ്പോര്‍ട്ടും , കെ.സച്ചിതാനന്ദന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായഎം എന്‍ സുധി, എം.വിശ്വനാഥന്‍ , രമേശ് ചേലേമ്പ്ര , സജിത്ത് പി, ഗീത കെ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഭാരവാഹികളായി സെക്രട്ടറി സുജിത്ത് പി.ജി , പ്രസിഡന്റ് എം ജിതേഷ് , ട്രഷറര്‍ എന്‍ സജീവ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com