Thursday, October 29News That Matters

കുറുവ പടശേഖര സമിതിയുടെ നടിൽ മഹോത്സവം സംഘടിപ്പിച്ചു

കുറുവ പടശേഖര സമിതിയുടെ കീഴിൽ പഴമ്മള്ളൂർ കട്ടുപ്പാറയിൽ സംഘടിപ്പിച്ച ‘നടിൽ മഹോത്സവം’ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈറിയ ഉദ്ഘാടനം ചെയ്തു. കുറുവ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.​ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് കൃഷി ഡയറക്ടർ ടി. ഷുഹൈബ്, കുറുവ കൃഷി ഓഫീസർ ദീപശിഖ, കൃഷി അസിസ്റ്റന്റ് റസാന, കർഷക സംഘം മങ്കട ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ വാസുദേവൻ മൂത്തേടത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.​പരിപാടിയുടെ ഭാഗമായി മികച്ച കർഷകരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. കോലക്കണ്ണി അബൂബക്കർ ഹാജി മെമ്മോറിയൽ അവാർഡ് ഉമ്മർ പാലത്തിങ്ങലിനും, യുവ കർഷകനുള്ള അവാർഡ് ഷംസുദ്ധീൻ അരിക്കത്തിനും സമ്മാനിച്ചു. കൂടാതെ മാതൃകാപരമായ നെൽകൃഷി നടത്തിയ അബ്ദുറഹിമാൻ പഴേടത്ത്, ഷംസുദ്ധീൻ, ബാബുരാജൻ, മുഹമ്മദ് എന്നിവരെയും 12 കർഷക തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version