Monday, March 2News That Matters

മന്ത് രോഗനിവാരണ പരിപാടി ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേ ജില്ലാതല ഉദ്ഘാടനം നടന്നു

മലപ്പുറം ജില്ലയില്‍ മന്ത് രോഗനിവാരണ പരിപാടിയുടെ ഭാഗമായുള്ള ട്രാൻസ്മിഷൻ അസസ്മെന്റ് സർവ്വേയ്ക്ക് (TAS) തുടക്കമായി. സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭ വൈസ് ചെയർമാൻ ജിതിൻ ജി. അനിൽ നിർവഹിച്ചു. പ്രതിരോധ ചികിത്സാ ശാക്തീകരണം രോഗരഹിത സമൂഹത്തിന് അനിവാര്യമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് മന്ത് രോഗവ്യാപന നില വിലയിരുത്താനാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ നിലവിലെ രോഗവ്യാപന നിയന്ത്രണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി അധ്യക്ഷത വഹിച്ചു. ജില്ലാ സർവ്വേലൻസ് ഓഫീസർ ഡോ. സി. ഷുബിൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം യമുന, പ്രിൻസിപ്പൽ സിസ്റ്റർ മരിയ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ. പ്രദീപ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ജില്ലാ ലാബ് ഓഫീസർ പി. ഇബ്രാഹിം, ടെക്നിക്കൽ അസിസ്റ്റന്റ് പി. രാജൻ, നഴ്സിങ് ട്യൂട്ടർ ജിതിൻ, ഡി.വി.സി.യു. ഹെൽത്ത് സൂപ്പർവൈസർ ഹസിലാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version